കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടി രമയെ ആശുപത്രിയിലേക്ക് മാറ്റി; ബിജെപിയുടെ നിരാഹാര സമരം ഏറ്റെടുത്ത് പ്രമുഖ നേതാവ്‌

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം നടത്തുന്ന മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ വിടി രമയെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ പത്ത് ദിവസമായി നിരാഹാരം കിടക്കുന്ന രമയുടെ ആരോഗ്യ നില വഷളായതിനെതുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

രമയ്ക്ക് പകരം പികെ കൃഷ്ണദാസ് നിരാഹാരം തുടങ്ങും. ശബരിമല യുവതീ പ്രവേശനത്തിനെതിരെ കഴിഞ്ഞ 47 ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം ഇരുപതാം തീയതി അവസാനിപ്പിക്കാനാണ് ബിജെപിയുടേയും ശബരിമല കര്‍മസമിതിയുടേയും തീരുമാനം.

bjp

ശബരിമലയില്‍ മണ്ഡലകാലം അവസാനിക്കുന്നതിനാല്‍ സമരം നിര്‍ത്താം എന്ന നിലപാടിലാണ് ബിജെപി. സമരം തുടര്‍ന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനാകില്ലെന്ന ആക്ഷേപം അണികള്‍ക്കിടയിലും ശക്തമാണ്.

എഎന്‍ രാധാകൃഷ്ണന്‍ തുടക്കം കുറിച്ച നിരാഹാര സമരത്തില്‍ ശോഭാ സുരേന്ദ്രന്‍, കെ ശിവരാജന്‍, വിടി വേലായുധന്‍, സികെ പത്മനാഭന്‍, വിടി രമ എന്നിവര്‍ നിരാഹാരം അനുഷ്ഠിച്ചു. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ സമരം ഏറ്റെടുക്കാതെ വന്നതോടെ ബിജെപി പ്രതിരോധത്തിലായിരുന്നു.

English summary
bjp hungerstrike; vt rama hospitalised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X