കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭാ സുരേന്ദ്രനെ വെട്ടും, അച്ചടക്ക നടപടിയും, ബിജെപിക്കുള്ളില്‍ കടുത്ത പോര്, വിടാതെ സുരേന്ദ്രന്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ തുടങ്ങിയ പോര് കടുപ്പിച്ച് കെ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രനെ പാര്‍ട്ടിയില്‍ ഇനി പരിഗണിക്കില്ലെ വ്യക്തമായ നിലപാടിലാണ് സുരേന്ദ്രന്‍. സംസ്ഥാന നേതൃത്വത്തെ കൃത്യമായി കൂട്ടുപിടിച്ച് മുന്നോട്ട് പോകാനാണ് സുരേന്ദ്രന്റെ നീക്കം. എന്നാല്‍ സുരേന്ദ്രനെ പുറത്താക്കണമെന്നാണ് ശോഭാ സുരേന്ദ്രന്‍ വിഭാഗം പറയുന്നത്. നിയമസഭയില്‍ ബിജെപി നിലം തൊടാതെ പരാജയപ്പെടുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.

ശോഭയെ പരിഗണിക്കില്ല

ശോഭയെ പരിഗണിക്കില്ല

ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ പരാതികള്‍ പരിഗണിക്കേണ്ടെന്നാണ് സുരേന്ദ്രന്‍ വിഭാഗത്തിന്റെ തീരുമാനം. അല്ലാതെ തന്നെ മുന്നോട്ട് പോകും. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ശോഭ സുരേന്ദ്രന്‍ എടുത്ത വിമത നിലപാടുകളാണ് ഇപ്പോള്‍ അവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ശോഭയോട് പലയിടത്തും പ്രചാരണത്തിനിറങ്ങാന്‍ പറഞ്ഞെങ്കിലും അവര്‍ അതെല്ലാം തള്ളിയാണ് നേതൃത്വത്തിനെതിരെ പോര് പ്രഖ്യാപിച്ചത്. ഇത് സുരേന്ദ്രനെ ചൊടിപ്പിച്ചിരിക്കുകയാണ്.

പ്രചാരണത്തിന് ഇറങ്ങിയില്ല

പ്രചാരണത്തിന് ഇറങ്ങിയില്ല

ആറ്റിങ്ങലും പാലക്കാടും ശോഭയോട് പ്രചാരണത്തിന് ഇറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. ശക്തമായി ശോഭയുടെ സാന്നിധ്യം വേണ്ട ഇടമായിരുന്നു ഇത്. എന്നാല്‍ പ്രശ്‌നം പരിഹരിക്കാതെ തന്നെ നോക്കേണ്ട നിലപാടാണ് അവര്‍ സ്വീകരിച്ചത്. പ്രചാരണത്തിന് ഇറങ്ങാതിരുന്ന ശോഭയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സുരേന്ദ്രന്‍ പക്ഷം. ദേശീയ നേതൃത്വത്തിന് ഇതടക്കമുള്ള പരാതികള്‍ ശോഭക്കെതിരെ നല്‍കിയിട്ടുണ്ട്. ദേശീയ തലത്തില്‍ നിന്ന് തന്നെ ശോഭയെ ഒതുക്കാനുള്ള നീക്കത്തിനാണ് ഇതോടെ സുരേന്ദ്രന്‍ തുടക്കമിട്ടത്.

സുരേന്ദ്രന്‍ കരുത്തനാവുന്നു

സുരേന്ദ്രന്‍ കരുത്തനാവുന്നു

പാര്‍ട്ടിക്കുള്ളില്‍ കരുത്തനായ നേതാവായി സുരേന്ദ്രന്‍ മാറുകയാണ്. അതിന് വി മുരളീധരന്റെ എല്ലാ പിന്തുണയുമുണ്ട്. നേരത്തെ കേരളത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണന്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും ശോഭ സുരേന്ദ്രന്‍ പ്രചാരണത്തില്‍ സജീവമായിരുന്നില്ല. ഇതെല്ലാം പരിഗണിച്ചാണ് ഒത്തുതീര്‍പ്പില്ലെന്ന നിലപാടിലേക്ക് സുരേന്ദ്രന്‍ എത്തുന്നത്. കേന്ദ്ര നേതൃത്വവും അവരെ കൈവിടുമെന്ന് സുരേന്ദ്രന്‍ പക്ഷം പറയുന്നു. തുടര്‍ച്ചയായി നിര്‍ദേശങ്ങള്‍ ലംഘിച്ചതാണ് ശോഭയ്ക്ക് കുരുക്കായി മാറുന്നത്.

കൃഷ്ണദാസ് പക്ഷത്തിന് സാധ്യത

കൃഷ്ണദാസ് പക്ഷത്തിന് സാധ്യത

ശോഭയെ തഴഞ്ഞാലും കൃഷ്ദാസ് പക്ഷത്തെ തഴയില്ല. ഇവരെ ഒപ്പം കൂട്ടും. ആര്‍എസ്എസ് നിര്‍ദേശം കൃഷ്ണദാസിന് ഗുണകരമായി മാറുകയായിരുന്നു. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിഎം വേലായുധന്‍, ശോഭ സുരേന്ദ്രന്‍, ജെആര്‍ പദ്മകുമാര്‍ എന്നിവര്‍ അത്ര സജീവമായിരുന്നില്ല. ഡിസംബര്‍ 27ന് പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും കരുതിയിരുന്നു. എന്നാല്‍ ശോഭയ്‌ക്കെതിരെ അച്ചടക്ക നടപടിക്കാണ് സുരേന്ദ്രന്‍ ഒരുങ്ങുന്നത്. ചില നേതാക്കള്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നതില്‍ നടപടിയുണ്ടാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

നിയമസഭയിലും ആവര്‍ത്തിക്കും

നിയമസഭയിലും ആവര്‍ത്തിക്കും

ബിജെപിയുടെ മോശം പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന ശോഭ പക്ഷം പറയുന്നു. സുരേന്ദ്രനെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി തകരും. മുപ്പത് എംഎല്‍എമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന വാഗ്ദാനം പാലിക്കാന്‍ സുരേന്ദ്രന് സാധിക്കില്ലെന്ന് കൃഷ്ണദാസ് പക്ഷവും പറയുന്നു. ആര്‍എസ്എസിന്റെ അതൃപ്തിയിലാണ് ഇവര്‍ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആര്‍എസ്എസ് നിര്‍ദേശിച്ച പട്ടികയില്‍ നിന്നുള്ളവര്‍ മാത്രമാണ് മികച്ച പ്രകടനം നടത്തിയതെന്നും ശോഭാ പക്ഷം പറയുന്നു. നേതൃമാറ്റം വേണമെന്ന് ആര്‍എസ്എസും വ്യക്തമാക്കുന്നു.

Recommended Video

cmsvideo
Shobha Surendran slaps k surendran after local body election failure

English summary
bjp infighting at is peak, k surendran recommends action against shobha surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X