പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ,
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിടുന്നതിന് മുൻപേ തന്നെ പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സജീവമായിരിക്കുകയാണ്. എന്നാൽ, ശോഭയുടെ പ്രധാന പ്രചാരണ പരിപാടികളിൽ നിന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ തുടർച്ചയായി വിട്ടുനിന്നത് പാർട്ടിയിലെ ആഭ്യന്തര അസ്വാരസ്യങ്ങൾ പരസ്യമാകുന്നതിന് കാരണമായി. ശോഭ സുരേന്ദ്രന്റെ ചുവരെഴുത്ത് ഉദ്ഘാടനത്തിലും മറ്റ് പ്രാരംഭ പരിപാടികളിലും ജില്ലാ അധ്യക്ഷന്റെ അസാന്നിധ്യം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് ഇപ്പോൾ വഴിതെളിച്ചിരിക്കുന്നത്.
പാലക്കാട്ടെ ബിജെപി ശക്തികേന്ദ്രമായ മൂത്താൻതറ കർണ്ണകിയമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ശോഭ സുരേന്ദ്രൻ തന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ക്ഷേത്രത്തിന് തൊട്ടടുത്താണ് താമസമെങ്കിലും പ്രശാന്ത് ശിവൻ അവിടെ ദർശനത്തിന് എത്തിയിരുന്നില്ല എന്നത് അണികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നടന്ന ചുവരെഴുത്ത് ഉദ്ഘാടന ചടങ്ങിൽ നിന്നും അദ്ദേഹം വിട്ടുനിന്നു. ഒടുവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ നേരിട്ട് ഇടപെട്ട് ഫോണിലൂടെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രശാന്ത് ശിവൻ വൈകിയാണെങ്കിലും പരിപാടിസ്ഥലത്ത് എത്താൻ തയ്യാറായത്. എങ്കിലും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളെ കാണുന്ന സമയത്ത് അദ്ദേഹം ഒപ്പം നിൽക്കാൻ തയ്യാറാകാതെ മാറിനിന്നത് ഭിന്നതകൾ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ അസ്വാരസ്യങ്ങൾക്ക് പിന്നിലെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ. പാലക്കാട് മണ്ഡലത്തിൽ ആദ്യം പ്രശാന്ത് ശിവന്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ ഒഴിവാക്കി ശോഭ സുരേന്ദ്രനെ നിശ്ചയിക്കുകയായിരുന്നു. ഇതിന് പകരമായി പ്രശാന്ത് ശിവന് നെന്മാറ സീറ്റ് നൽകാമെന്ന് സംസ്ഥാന നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായി പറയപ്പെടുന്നു. എന്നാൽ ബിഡിജെഎസ് ആ സീറ്റ് വിട്ടുനൽകാൻ തയ്യാറാകാത്തത് പ്രശാന്തിന്റെ അതൃപ്തി വർധിപ്പിച്ചു. തന്റെ തട്ടകത്തിൽ ശോഭ സുരേന്ദ്രൻ ഏകപക്ഷീയമായി പ്രചാരണം നടത്തുന്നു എന്ന പരാതിയും അദ്ദേഹത്തിനുണ്ട്.
എന്നാൽ തങ്ങൾക്കിടയിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്നും ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നുമാണ് ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ തനിക്ക് മകനെപ്പോലെയാണെന്നും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. എങ്കിലും, കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ വീട്ടിലെ സന്ദർശനത്തിലും പ്രശാന്ത് ശിവൻ പങ്കെടുക്കാതിരുന്നത് പാർട്ടിക്കുള്ളിലെ കല്ലുകടികൾ അത്ര പെട്ടെന്ന് പരിഹരിക്കപ്പെടില്ല എന്നതിന്റെ തെളിവാണ്. പ്രശാന്ത് ശിവന്റെ അതൃപ്തി നിലനിൽക്കെ തന്നെ മണ്ഡലത്തിൽ താഴെത്തട്ടിലുള്ള പ്രവർത്തകരെ കൂട്ടി പ്രചാരണം ശക്തമാക്കാനാണ് ശോഭ സുരേന്ദ്രന്റെ നീക്കം. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടൽ വഴി ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ എന്നാണ് ബിജെപി പ്രവർത്തകർ ഉറ്റുനോക്കുന്നത്.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം












Click it and Unblock the Notifications