കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി; വരാന്‍ തയ്യാറാണെങ്കില്‍ വഴിയൊരുക്കും

Google Oneindia Malayalam News

തിരുവനന്തപുരം: നരേന്ദ്ര മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായിരിക്കെ എപി അബ്ദുള്ളകുട്ടിയെ പാര്‍ട്ടിയിലേക്ക് സ്വഗതം ചെയ്ത് ബിജെപി. ബിജെപിക്ക് ആരോടും അയിത്തമില്ലെന്നും ബിജെപിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കില്‍ പാര്‍ട്ടി അതിന് വഴിയൊരുക്കുമെന്നും ഇക്കാര്യം മേല്‍ഘടകവുമായി ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന സെല്‍ കോഡിനേറ്റര്‍ രജ്ഞിത്ത് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി എഴുതിയ അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രതിപക്ഷക്കാർ മാത്രമല്ല, ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണെന്നുമായിരുന്നു അബ്ദുള്ള കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ അവസാനപ്പെട്ടത്.

bjp

ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് അടക്കമുള്ള നേതാക്കാള്‍ രംഗത്ത് എത്തുകയും ചെയ്തു. മാധ്യമ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമമാണ് അബ്ദുള്ള കുട്ടിയുടേതെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ വിശദീകരണം തേടണമെന്നുമായിരുന്നു ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചത്.

<strong>മന്ത്രിസഭയില്‍ അമിത് ഷാ ഉണ്ടായേക്കില്ല; കേരളത്തില്‍ നിന്ന് 4 പേരുകള്‍, അന്തിമ പട്ടിക ഇന്നറിയാം</strong>മന്ത്രിസഭയില്‍ അമിത് ഷാ ഉണ്ടായേക്കില്ല; കേരളത്തില്‍ നിന്ന് 4 പേരുകള്‍, അന്തിമ പട്ടിക ഇന്നറിയാം

ഇത്തരം മോദി ഭക്തരെ ഒരു നിമിഷംപോലും കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിൽ വച്ച് പുലർത്തരുത്.എടുത്ത് പുറത്തു കളയണമെന്നായിരുന്നു. കെപിസിസി അംഗം എഎം രോഹിത് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടത്. വടകരം എംപി കെ മുരളീധരനും അബ്ദുള്ളക്കുട്ടിക്കെതിരെ രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് വിമര്‍ശനങ്ങള്‍ ശക്തമായിട്ടും തന്‍റെ നിലപാടില്‍ നിന്ന് പിന്‍മാറാന്‍ അബ്ദുള്ളകുട്ടി തയ്യാറായിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്.

English summary
bjp invite ap abdullakkutty to join party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X