കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടി നേരിടാതിരിക്കാൻ പുതിയ വഴിയുമായി ബിജെപി; വ്യാപാരികൾക്കിടയിൽ സംഘടന രൂപീകരിക്കുന്നു!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ വ്യാപാരികൾക്കിടയിൽ സംഘടന രൂപീകരിക്കാനൊരുങ്ങി ബിജെപി. പൗരത്വ നിയമത്തെക്കുറിച്ച് വിശദീകരിക്കാൻ യോഗം വിളിച്ച സ്ഥലങ്ങളിൽ വ്യാപാരികൾ കടകൾസ അടച്ച് പ്രതിഷേധിച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി ബിജെപി കേരള ഘടകം രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പൗരത്വ നിയമത്തെ കുറിച്ച് വിശദീകരിക്കാൻ യോഗം വിളിച്ച ഒന്നിലേറെ സ്ഥലങ്ങളിൽ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിച്ചിരുന്നു.

വ്യാപാരികൾക്കിടയിൽ ബിജെപി അനുകൂലികൾ ഏറെയുണ്ട്. എന്നാൽ സംഘടന ഇല്ലാത്തതിനാൽ ഇവരെ ഉപയോഗപ്പെടുത്താവൻ കഴിയുന്നില്ലെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. വ്യാപാരികൾ കടകൾ അടച്ചതോടെ പല സ്ഥലങ്ങളിലും വിശദീകരണ യോഗങ്ങൾ വെറും ചടങ്ങ് മാത്രമായി മാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടന രൂപീകരിക്കാൻ ഒരുങ്ങുന്നത്.

BJP

ഇതിനായി ഭാരതീയ വ്യാപാരി വ്യവസായി സംഘം എന്ന സംഘടന രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് വ്യാപാരമേഖലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യാവസായി സമിതിയും മാത്രമാണ് പ്രവർത്തിക്കുന്നത്. വ്യാപാരി വ്യാവസായി സമിതി സിപിഎമ്മിന്റെ പോഷക സംഘടന എന്ന നിലയിലാണ് പ്രവർത്തിക്കുകയും ചെയ്യുന്നത്. പ്രാദേശിക തലത്തിൽ സംഘപരിവാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യാപാരികളെ സംഘടിപ്പിക്കുകയും പിന്നീട് സംസ്ഥാന തലത്തിൽ സംഘടിത രൂപം നൽകുന്നതിനുമാണ് ബിജെപി നേതാക്കൾ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.

English summary
BJP is forming an organization among the traders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X