കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഡിജെഎസിന് ഇത്തവണയും യോഗമില്ല... സീറ്റ് കൂട്ടിനല്‍കാന്‍ ബിജെപി തയ്യാറല്ല, എ പ്ലസ് സീറ്റുകള്‍ കിട്ടാക്കനി?

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎയില്‍ ബിജെപി കഴിഞ്ഞാല്‍ ഉള്ള പ്രധാന പാര്‍ട്ടി ബിഡിജെഎസ് ആണ്. സഖ്യമുണ്ടാക്കിയിട്ട് വര്‍ഷങ്ങളായെങ്കിലും ഒരു മുന്നണി എന്ന നിലയില്‍ ശക്തി തെളിയില്‍ എന്‍ഡിഎയ്ക്ക് സാധിച്ചിട്ടില്ല. ശക്തരായ ഘടകകക്ഷികള്‍ ആരും മുന്നണിയിലേക്ക് എത്തിയിട്ടും ഇല്ല.

കുമ്മനത്തിന് ചെന്നിത്തല വക ക്ലാസ്സ്! ഗുജറാത്ത് അല്ല നേമം... എന്തുകൊണ്ട്? മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളുടെ നാട്കുമ്മനത്തിന് ചെന്നിത്തല വക ക്ലാസ്സ്! ഗുജറാത്ത് അല്ല നേമം... എന്തുകൊണ്ട്? മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളുടെ നാട്

ബിഡിജെഎസിന് ബിജെപിയുടെ ഉഗ്രന്‍ പൂട്ട്; സീറ്റുകള്‍ പിടിച്ചെടുക്കും, വെട്ടിലായി തുഷാറും സംഘവുംബിഡിജെഎസിന് ബിജെപിയുടെ ഉഗ്രന്‍ പൂട്ട്; സീറ്റുകള്‍ പിടിച്ചെടുക്കും, വെട്ടിലായി തുഷാറും സംഘവും

ഇത്തവണ തങ്ങള്‍ക്ക് 39 സീറ്റുകള്‍ ലഭിക്കണം എന്നതായിരുന്നു ബിഡിജെഎസ് ഉയര്‍ത്തിയ ആവശ്യം. എന്നാല്‍ അക്കാര്യം സാധ്യമല്ലെന്ന നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. വിശദാംശങ്ങള്‍...

മുന്നണി ബന്ധം

മുന്നണി ബന്ധം

ബിഡിജെഎസും ബിജെപിയും തമ്മിലുള്ള ബന്ധം ഒരിടക്കാലത്ത് വലിയ ഉലച്ചിലില്‍ ആയിരുന്നു. വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ഒന്നും ലഭിച്ചില്ലെന്ന വലിയ പരാതിയും ബിഡിജെഎസ് ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ മുന്നണി ബന്ധം വിച്ഛേദിക്കുമെന്ന് വരെ വാര്‍ത്തകള്‍ വന്നു. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരൊറ്റ മുന്നണിയായി മത്സരിച്ചു.

രണ്ട് സീറ്റ് അധികം

രണ്ട് സീറ്റ് അധികം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകളില്‍ ആയിരുന്നു ബിഡിജെഎസ് മത്സരിച്ചത്. എന്നാല്‍ എവിടേയും കാര്യമായ ചലനം സൃഷ്ടിക്കാന്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചിരുന്നില്ല. ഇത്തവണ രണ്ട് സീറ്റ് അധികം വേണം എന്നതായിരുന്നു ബിഡിജെഎസിന്റെ ആവശ്യം.

വിട്ടുവീഴ്ചയ്ക്ക് തയ്യാര്‍

വിട്ടുവീഴ്ചയ്ക്ക് തയ്യാര്‍

നിലവില്‍ തങ്ങള്‍ മത്സരിക്കുന്ന സീറ്റുകള്‍ ബിജെപിയുമായി വച്ചുമാറാന്‍ തയ്യാറാണെന്നും ബിഡിജെഎസ് അറിയിച്ചിരുന്നു. എന്നാല്‍ സീറ്റുകളുടെ എണ്ണം 39 തന്നെ വേണം എന്നതായിരുന്നു ആവശ്യം. ഇക്കാര്യങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വത്തേയും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അത് നടപ്പില്ല

അത് നടപ്പില്ല

എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കൂട്ടി നല്‍കാന്‍ ആവില്ലെന്ന നിലപാടില്‍ ആണ് ബിജെപി. എല്ലാ വിഭാഗങ്ങളില്‍ നിന്നും ഉള്ളവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത് എന്നും ബിഡിജെഎസിന് അര്‍ഹമായ പ്രാതിന്ധ്യം ലഭ്യമാക്കും എന്നുമാണ് ബിജെപി നല്‍കുന്ന സന്ദേശം.

നിലം തൊടാതെ തദ്ദേശ തിരഞ്ഞെടുപ്പ്

നിലം തൊടാതെ തദ്ദേശ തിരഞ്ഞെടുപ്പ്

വലിയ അവകാശവാദങ്ങള്‍ ഒന്നും ഉന്നയിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് സംസ്ഥാനത്തെ ബിഡിജെഎസ് ഇപ്പോള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിദയനീയമായ പ്രകടനം ആയിരുന്നു അവര്‍ കാഴ്ചവച്ചത്. ഒരുവാര്‍ഡില്‍ മാത്രമാണ് വിജയിക്കാനായത്. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ ലഭിച്ച അത്ര സീറ്റുകള്‍ പോലും ഇത്തവണ ലഭിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എ പ്ലസ് മണ്ഡലങ്ങള്‍

എ പ്ലസ് മണ്ഡലങ്ങള്‍

വിജയ സാധ്യത അനുസരിച്ച് ബിജെപി ദേശീയ നേതൃത്വം മണ്ഡലങ്ങളെ എ പ്ലസ്, എ, ബി പ്ലസ്, ബി എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നുപോലും ബിഡിജെഎസിന് ലഭിച്ചേക്കില്ല. വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിജെപി അനുകൂലികളായ പൊതു സ്വതന്ത്രരെ നിര്‍ത്തുന്നതിനെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്.

കുറ്റം മുന്നണിയ്ക്ക്

കുറ്റം മുന്നണിയ്ക്ക്

തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രകടനം മോശമാകാന്‍ കാരണം എന്‍ഡിഎ മുന്നണിയിലെ അനൈക്യം ആണ് എന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി തന്നെ മുമ്പ് പ്രതികരിച്ചിട്ടുള്ളത്. ഇതില്‍ അതൃപ്തിയുണ്ട് എന്നും വ്യക്തമാക്കി. പലയിടത്തും പാര്‍ട്ടി ചിഹ്നം ഇല്ലാതെ സ്വതന്ത്രരായി മത്സരിക്കേണ്ടി വന്നതും പരാജയത്തിന് കാരണമായി എന്ന വിലയിരുത്തല്‍ ബിഡിജെഎസിന് ഉണ്ടായിരുന്നു.

അഞ്ച് വര്‍ഷം കൊണ്ട്

അഞ്ച് വര്‍ഷം കൊണ്ട്

2015 ഡിസംബര്‍ 5 ന് ആയിരുന്നു എസ്എന്‍ഡിപി യോഗത്തിന്റെ ആശീര്‍വാദത്തോടെ ഭാരത് ധര്‍മ്മ ജനസേന എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. പിന്നീട് എസ്എന്‍ഡിപിയും ബിഡിജെഎസും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. എങ്കിലും ഇപ്പോഴും ബിഡിജെഎസിന്റെ അടിത്തറ എസ്എന്‍ഡിപി തന്നെയാണ്. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് കാര്യമായ ഒരു വളര്‍ച്ചയും പാര്‍ട്ടിയ്ക്ക് സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

വയനാട്ടിലെ മത്സരം

വയനാട്ടിലെ മത്സരം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് തുഷാര്‍ വെള്ളാപ്പള്ളി ആയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച നേട്ടത്തിന്റെ പാതിപോലും ഉണ്ടാക്കാന്‍ അന്ന് കഴിഞ്ഞില്ല. നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി വിജയിച്ചപ്പോള്‍, തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് സ്വന്തം വോട്ടുകള്‍ ഒരുലക്ഷം പോലും കടത്താന്‍ സാധിച്ചില്ല. 2014 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി നേടിയ വോട്ട് പോലും തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ലഭിച്ചിരുന്നില്ല.

മലബാറില്‍ കഴിഞ്ഞ തവണ സിപിഎമ്മിനോട് തോറ്റമ്പി, ഇത്തവണ മൂന്ന് സീറ്റ് സിപിഎമ്മിനോട് ചോദിച്ച് കേരള കോണ്‍ഗ്രസ് എംമലബാറില്‍ കഴിഞ്ഞ തവണ സിപിഎമ്മിനോട് തോറ്റമ്പി, ഇത്തവണ മൂന്ന് സീറ്റ് സിപിഎമ്മിനോട് ചോദിച്ച് കേരള കോണ്‍ഗ്രസ് എം

ചെന്നിത്തല ദയനീയ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ്; മുഖ്യമന്ത്രിയാവാന്‍ ആന്റണിയും യോഗ്യന്‍... അടച്ചാക്ഷേപംചെന്നിത്തല ദയനീയ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ്; മുഖ്യമന്ത്രിയാവാന്‍ ആന്റണിയും യോഗ്യന്‍... അടച്ചാക്ഷേപം

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

കുഞ്ഞാലിക്കുട്ടിയ്ക്ക് പകരക്കാരനാവാന്‍ ഷംസുദ്ദീൻ മലപ്പുറത്തേക്ക്... മണ്ണാർക്കാട് പിടിക്കാൻ സിപിഐ ആരെ ഇറക്കും?കുഞ്ഞാലിക്കുട്ടിയ്ക്ക് പകരക്കാരനാവാന്‍ ഷംസുദ്ദീൻ മലപ്പുറത്തേക്ക്... മണ്ണാർക്കാട് പിടിക്കാൻ സിപിഐ ആരെ ഇറക്കും?

English summary
Kerala Assembly Election 2021: BJP is not ready to give demanded seats to BDJS, they have demanded 39 seats this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X