9 മണ്ഡലങ്ങളില്‍ ബിജെപിയെ സൂക്ഷിക്കണം: പാര്‍ട്ടി കേന്ദ്രങ്ങളില്‍ കടന്ന് കയറാന്‍ ശ്രമമെന്ന് സിപിഎം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് വലിയ ആത്മവിശ്വാസമായിരുന്നു കേളത്തിന്റെ കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിന് പോലും ഉണ്ടായിരുന്നത്. ഏറ്റവും കുറഞ്ഞത് അഞ്ച് സീറ്റിലെങ്കിലും വിജയിക്കുമെന്നായിരുന്നു കണക്ക് കൂട്ടല്‍. സംസ്ഥാന നേതൃത്വം പത്തിലേറെ സീറ്റുകളിലും വിജയം പ്രതീക്ഷിച്ചു.
എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ ആകെ കയ്യില്ലുണ്ടായിരുന്ന നേമം സീറ്റും ബിജെപിക്ക് നഷ്ടമാവുകായിരുന്നു. വോട്ടുകള്‍ വലിയ തോതില്‍ കുറയുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടെന്നും കേരളത്തിലെ ബിജെപിയെ വിലകുറച്ച് കാണാന്‍ കഴിയില്ലെന്നാണ് സിപിഎം തിരഞ്ഞെടുപ്പ് അവലോകന സമിതി വ്യക്തമാക്കുന്നത്.

സീറ്റുകള്‍ ഒന്നും നേടന്‍ കഴിഞ്ഞില്ലെങ്കിലും സംസ്ഥാനത്ത് ബിജെപിയില്‍ നിന്നുള്ള ഭീഷണി അവസാനിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് അവലോകന സമിതി ചൂണ്ടിക്കാട്ടുന്നത്. 9 മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത്. ഇതിനെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. കുറച്ച് കൂടി അനുകൂലമായ സാഹചര്യം ഉണ്ടായാല്‍ വിജയത്തിലേക്ക് വരെ എത്തിയേക്കാവുന്ന തരത്തിലാണ് ഈ രണ്ടാം സ്ഥാനമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഇതല്‍പ്പം കൂട്ടിപ്പോയില്ലേ: വൈറലായി ബിഗ് ബോസ് താരത്തിന്‍റെ പുതിയ ചിത്രങ്ങള്‍

മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി സ്വാധീനം ശക്തം. ഇവിടങ്ങളില്‍ രണ്ടാം സ്ഥാനത്ത് ശക്തമായ തുടരാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള വോട്ട് കണക്കില്‍ കുറവുണ്ടായെങ്കിലും ബിജെപിയുടെ സ്വാധീനം ദുര്‍ബലമായെന്ന് പറയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്.

സംസ്ഥാനത്ത് ബിജെപിക്ക് വളര്‍ച്ചയുണ്ടാക്കാന്‍ കഴിയുന്നില്ല. ഇതൊരു ആശ്വാസ ഘടകമായി കണക്കാക്കാമെങ്കിലും അവര്‍ ദുര്‍ബലമായി എന്ന വിലയിരുത്തി എഴുതി തള്ളാന്‍ സാധിക്കില്ല. ബിജെപിയില്‍ നിന്നും അകലുന്ന വോട്ടുകള്‍ പരമാവധി എല്‍ഡിഎഫിലേക്ക് സമാഹരിക്കാന്‍ സാധിക്കണം അത് യുഡിഎഫിലേക്ക് പോകാതെ ശ്രദ്ധീക്കേണ്ടതുണ്ട്.
സാരിയില്‍ കിടിലന്‍ ലുക്കില്‍ രമ്യ നമ്പീശന്‍; ഫോട്ടോസ് വേറെ ലെവലെന്ന് ആരാധകര്‍

സിപിഎമ്മിന്റെ സ്വാധീന മേഖലയില്‍ കടന്ന് കയറാനുള്ള ശ്രമം ബിജെപി വര്‍ഷങ്ങളായി തുടരുന്നുണ്ട്. സമീപകാലത്ത് ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇത് നല്ല രീതിയില്‍ തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. ഇവിടങ്ങളില്‍ പ്രത്യേക പരിശോധന നടത്തി വേണ്ട തിരുത്തല്‍ നടപടികള്‍ എടുക്കേണ്ടതുണ്ട്. പാലക്കാട് ജില്ലയില്‍ ബിജെപിക്ക് മുന്നേറാന്‍ സാധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംസ്ഥാനത്ത് മറ്റെല്ല ജില്ലയിലും ബിജെപിക്ക് വോട്ട് കുറഞ്ഞപ്പോള്‍ അതിന് വിരുദ്ധമായി നിന്ന ഏക ജില്ല പാലക്കാട് മാത്രമാണ്. ആകെ വോട്ടും വോട്ടിങ് ശതമാനവും ജില്ലയില്‍ വര്‍ധിച്ചു. ഈ സാഹചര്യം പ്രത്യേകം പഠിക്കണം. പാലക്കാട് മണ്ഡലത്തിലാണ് ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാക്കിയത്. ഇവിടെ സിപിഎമ്മിന് പരമ്പരാഗതമായി കിട്ടിയിരുന്നു വോട്ടുകള്‍ പോലും നഷ്ടമായെന്നും റിപ്പോര്‍ട്ടിലുണ്ട്

മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനും തമ്മിലായിരുന്നു പ്രധാന മത്സരം. പാര്‍ട്ടി സ്ഥാനാര്‍ത്ഥി സിപി പ്രമോദ് ദയനീയമായ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യുഡിഎഫിനും ബിജെപിക്കും യഥാക്രമം 54079, 5220 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഎമ്മിന് നേടാന്‍ കഴിഞ്ഞത് 36433 വോട്ടുകള്‍ മാത്രം. 2016 ല്‍ നേടിയതില്‍ നിന്നും രണ്ടായിരത്തിലേറെ വോട്ടിന്റെ കുറവ്

ഇത് ഏറെ അപമാനകരമാണെന്നും റിപ്പോര്‍ട്ട് സമ്മതിക്കുന്നു. കഴിഞ്ഞ തവണ മുന്നാമത് എത്തിയപ്പോള്‍ തന്നെ വിഷയം പഠിക്കാന്‍ സംസ്ഥാന സമിതി എംവി ഗോവിന്ദന്‍റെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് നിര്‍ദേശങ്ങള്‍ നടപ്പിലാക്കാതിരുന്നത് തിരിച്ചടിയുടെ ആക്കം വര്‍ധിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഈ ശ്രീധരനെ രംഗത്ത് ഇറക്കിയ ബിജെപി വിജയത്തിനായി പരമാവധി ശ്രമിച്ചു. വലിയ വികേന്ദ്രീകരമാണ് മണ്ഡലത്തില്‍ ബിജെപി നടത്തിയത്. അതിനെ പ്രതിരോധിക്കുന്ന തരത്തില്‍ സംഘടനാ സംവിധാനം ഒരുക്കുന്നതില്‍ വീഴ്ച പറ്റി. അതേസമയം നേമത്ത് വിജയം നേടിയെടുക്കാന്‍ കഴിഞ്ഞത് പ്രധാനമാണ്. എങ്കിലും ഇവിടത്തെ ബിജെപി സ്വാധീനം വിലകുറച്ച് കാണാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications