Get Updates
Get notified of breaking news, exclusive insights, and must-see stories!

35 കിട്ടിയാൽ ജയിച്ച കോണ്‍ഗ്രസുകാരെ ബിജെപിയിലേക്ക് കൊണ്ടു വരുമെന്നാണ്, സുരേന്ദ്രന് കോടിയേരിയുടെ മറുപടി

തിരുവനന്തപുരം: 35 സീറ്റുകളിൽ ജയിച്ചാൽ കേരളത്തിൽ അധികാരത്തിലെത്തുമെന്നുളള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകി സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസുകാരെ ബിജെപിയിലേക്ക് എത്തിച്ച് ഭരണം പിടിക്കും എന്നാണ് സുരേന്ദ്രൻ പറയുന്നതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

'' കേരളത്തിൽ സ. പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ഇല്ലാതാക്കണമെന്നത് ആര്‍എസ്എസ് തന്ത്രമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ യാതൊരു പ്രതിരോധങ്ങളില്ല. അതിനാല്‍ യുഡിഎഫ് കേരളം ഭരിക്കുന്നതിന് ആര്‍എസ്എസ് എതിരല്ല. 35 സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന് കെ സുരേന്ദ്രന്‍ പറയുന്നു. മറ്റിടങ്ങളിൽ ജയിച്ച കോണ്‍ഗ്രസുകാരെ ബിജെപിയിലേക്ക് കൊണ്ടു വരുമെന്നാണ് സുരേന്ദ്രന്‍ ഇതിലൂടെ പ്രഖ്യാപിച്ചത്'' കോടിയേരി ചൂണ്ടിക്കാട്ടി.

kodiyeri

'' കര്‍ണാടകത്തില്‍ ജയിച്ചത് കോണ്‍ഗ്രസായിരുന്നു, എന്നാലിപ്പോള്‍ ഭരിക്കുന്നത് ബിജെപി. ഗോവയില്‍ കോണ്‍ഗ്രസിന് ഭരിക്കാമായിരുന്നു, എന്നാല്‍ കോണ്‍ഗ്രസുകാരെ ബിജെപിയാക്കി ഭരണം പിടിച്ചു. മണിപ്പൂരിലും അരുണാചലിലും ഇത് തന്നെ സംഭവിച്ചു. ഈ അനുഭവം വച്ചാണ് ബിജെപിക്കാര്‍ മനപ്പായസം ഉണ്ണുന്നത്. ഏറ്റവുമൊടുവില്‍ പോണ്ടിച്ചേരിയിൽ അഞ്ച് കോൺഗ്രസ് എം എൽ എ മാർ ബിജെപിയിലേക്ക് മാറിയപ്പോൾ ഭരണം തന്നെ കോൺഗ്രസിന് നഷ്ടപ്പെട്ടു. വയനാട്ടില്‍ ട്രാക്ടര്‍ ഓടിച്ചാല്‍ പോണ്ടിച്ചേരിയിലെ കോണ്‍ഗ്രസുകാരെ പിടിച്ചുനിര്‍ത്താനാകുമോ. കടലില്‍ ചാടിയിട്ടാണോ രാഹുല്‍ ഗാന്ധി ബിജെപിയെ തുരത്തുക?'' കോടിയേരി ചോദിച്ചു.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

''600 രൂപയുടെ പെന്‍ഷന്‍ 1600 ആയിരിക്കുന്നു. പല ജനക്ഷേമ പദ്ധതികളും ആരംഭിച്ചിരിക്കുന്നു. ഇടതുപക്ഷം ചെയ്തതൊക്കെ ഇല്ലാതാക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. പ്രഖ്യാപിച്ച 600 രൂപ കുടിശികയാക്കിയവര്‍ 2000 പെന്‍ഷന്‍ കൊടുക്കാമെന്നാണ് പറയുന്നത്. ഇതൊക്കെ ജനം വിശ്വസിക്കുമോ? ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർ ഭരണമാണ് കേരളം ആഗ്രഹിക്കുന്നത്. അതിനായി ഓരോ ഇടതുപക്ഷ അനുഭാവിയും പ്രയത്നിക്കണം'' എന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

നടി സുനൈനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
    നേമം പിടിക്കാൻ ഉമ്മൻ ചാണ്ടി ഇറങ്ങുന്നു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+