തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ കഴിയാത്തതില്‍ കെജ്രിവാളിനെ കൊല്ലാന്‍ നോക്കുകയാണ്: എഎപി
ദില്ലി: വിവാദ ചിത്രമായ 'ദ കശ്മീര്‍ ഫയല്‍സി'നെക്കുറിച്ചുള്ള പരാമർശത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ബി ജെ പി പ്രവർത്തകർ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിലേക്ക് ഇന്ന് രാവിലെ നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. ബി ജെ പി പതാകകളും പ്ലക്കാർഡുകളുമായി എത്തിയ ബി ജെ പി പ്രവർത്തകർ അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിക്കുകയും പൊലീസുമായി സംഘർഷത്തിലേർപ്പെടുകയും ചെയ്തിരുന്നു. സെക്യൂരിറ്റി ചെക്കിങ് ഉപകരണങ്ങളും സിസിടിവുയം ബി ജെ പി പ്രവർത്തകർ അടിച്ചുതകർത്തു. കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെ കെജ്‌രിവാള്‍ പരിഹസിക്കുകയാണെന്നാണ് ബി ജെ പി നേതാക്കള്‍ ആരോപിക്കുന്നത്. അതേസമയം സംഭവത്തിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ആം ആദ്മി പാർട്ടി രംഗത്ത് എത്തി.
കെജ്‌രിവാളിനെ കൊല്ലാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന്
ആക്രമണത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത മുതിർന്ന എ എ പി നേതാവ് മനീഷ് സിസോദിയ അഭിപ്രായപ്പെട്ടു. കെജ്‌രിവാളിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിയാത്തതിനാൽ ബി ജെ പി അദ്ദേഹത്തെ "കൊല്ലാൻ" ആഗ്രഹിക്കുകയാണ്. രാഷ്ട്രീയം ഒരു ഒഴികഴിവ് മാത്രമാണെന്നും ഇതൊരു വ്യക്തമായ ക്രിമിനൽ കേസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇന്ന്, ബിജെപിയുടെ ഗുണ്ടകൾ പോലീസിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി. തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ അവർക്ക് കഴിയില്ല, അതിനാൽ അവർ അദ്ദേഹത്തെ കൊല്ലാൻ ആഗ്രഹിക്കുന്നു,"-മനീഷ് സിസോദിയ അഭിപ്രായപ്പെട്ടു. ബി ജെ പി നേതാക്കളെയും പ്രവർത്തകരെയും മുഖ്യമന്ത്രിയുടെ വീട്ടിൽ എത്താൻ അനുവദിച്ചതിലൂടെ ഡൽഹി പൊലീസ് കലാപത്തിനും അക്രമത്തിനും സൗകര്യമൊരുക്കുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടിയിലെ പല മുതിർന്ന നേതാക്കളും രംഗത്ത് എത്തി.
കെജ്‌രിവാളിന്റെ വീട്ടിലെ സിസിടിവി ക്യാമറകളും സുരക്ഷാ ബാരിയറുകളും സാമൂഹിക വിരുദ്ധർ തകർത്തതായും ഉപമുഖ്യമന്ത്രി സിസോദിയ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. പ്രവേശന കവാടത്തിലെ ബൂം ബാരിയറുകളും അവർ തകർത്തു. അക്രമികൾ ഡൽഹി പോലീസ് സഹായിച്ച "ബിജെപി ഗുണ്ടകൾ" ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം സംഭവുമായി ബന്ധപ്പെട്ട് 70 ബി ജെ പി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി ദില്ലി പൊലീസ് അറിയിച്ചു. കശ്മീരി ഫയല്‍സ് നികുതി രഹിതമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോള്‍ ന്തിനാണ് നികുതി ഒഴിവാക്കുന്നതെന്നും സിനിമ യൂട്യൂബില്‍ അപ്ലോഡ് ചെയ്താല്‍ എല്ലാവര്‍ക്കും കാണാമെന്നും കെജ്‌രിവാള്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.












Click it and Unblock the Notifications