Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനരക്ഷാ യാത്ര കണ്ട് സിപിഎമ്മിന് അങ്കലാപ്പ്? യാത്രക്കെത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ കല്ലേറ്....

കാസർകോട് നിന്നും പയ്യന്നൂരിലേക്ക് ബിജെപി പ്രവർത്തകരുമായി വന്ന വാഹനങ്ങൾ കല്ലെറിഞ്ഞ് തകർത്തു.

കാസർകോട്: ജനരക്ഷാ യാത്രയിൽ പങ്കെടുക്കാനെത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം. കാസർകോട് നിന്നും പയ്യന്നൂരിലേക്ക് ബിജെപി പ്രവർത്തകരുമായി വന്ന വാഹനങ്ങൾ കല്ലെറിഞ്ഞ് തകർത്തു. ചൊവ്വാഴ്ച രാവിലെ നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിന് സമീപം വെച്ചാണ് ആക്രമണമുണ്ടായത്.

പി കരുണാകരൻ എംപിയുടെ വീടിനടുത്ത് വെച്ചാണ് സംഭവമുണ്ടായത്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. കഴിഞ്ഞദിവസം രാത്രി ജനരക്ഷാ യാത്രയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ബിജെപി പ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

attack

നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുകായിരുന്ന ബിജെപി പ്രവർത്തകരെ ഇരുപതോളം വരുന്ന സിപിഐഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ബിജെപി തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി ഉൾപ്പെടെ മൂന്നു ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇവർ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഭാഗമായി കാസർകോട്, കണ്ണൂർ മേഖലകളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടുവെന്നും ബിജെപി ആരോപിച്ചു. ബിജെപി പ്രവർത്തകരെ ആക്രമിക്കുകയും പ്രചാരണ ബോർഡുകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി കാസർകോട് ജില്ലാ അദ്ധ്യക്ഷൻ ശ്രീകാന്ത് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+