പയ്യന്നൂര്‍ സിപിഎം കോട്ടയില്‍ ബിജെപിയുടെ കൊടി
പയ്യന്നൂര്‍: എതു രാഷ്ട്രീയ കാലാവസ്ഥയിലും സിപിഎമ്മിന്റെ ഉറച്ച കോട്ടകളിലൊന്നായ പയ്യന്നൂരില്‍ പിടിമുറുക്കാന്‍ ബിജെപി തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായാണ്, രാഷ്ട്രീയമായി പ്രതിരോധത്തിലുള്ള സിപിഎമ്മിന്റെ അണികളെ ചോര്‍ത്തിയെടുക്കുകയെന്ന ഉദ്ദേശത്തോടുകൂടി ജനശക്തി സംഗമം പയ്യന്നൂരിന്റെ ഹൃദയഭാഗത്ത് നടത്തിയത്.
കെ ടി ജയകൃഷ്ണന്റെ ബലിദാന ദിനത്തോടനുബന്ധിച്ചാണ് പയ്യന്നൂരില്‍ ജനശക്തി റാലി ബിജെപി സംഘടിപ്പിച്ചത്. ബിജെപിയുടെ വിവിധ ശക്തികേന്ദ്രങ്ങളില്‍ നിന്നും ബലിദാന്‍ ജ്യോതി എന്ന പേരിലാണ് ഒട്ടേറെ പവര്‍ത്തകര്‍ പയ്യന്നൂരിലെത്തി. ഇന്നേവരെ ഇല്ലാത്തവിധം ഏകദേശം ഇരുപതിനായിരത്തിലധികം ബിജെപി പ്രവര്‍ത്തകര്‍ പയ്യന്നൂരിലെത്തിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പയ്യന്നൂരിലും പരിസരത്തും ഏര്‍പ്പെടുത്തിയത്. കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് പി.എന്‍. ഉണ്ണിരാജയുടെ നേതൃത്വത്തില്‍ ഏഴ് ഡി.വൈ.എസ്.പിമാര്‍, ഒമ്പത് സി.ഐമാര്‍, 18 എസ്.ഐമാര്‍, 16 എ.എസ്.ഐമാര്‍ എന്നിവര്‍ 300 ഓളം വരുന്ന പോലീസ് സേനയെ അണിനിരത്തി സുരക്ഷയൊരുക്കി.
കണ്ണൂര്‍ ജില്ലയിലെങ്ങും സിപിഎമ്മിന്റെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി.രമേശ് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദിയുടെ പ്രഭാവത്തിന്റെ പിന്‍ബലത്തില്‍ യുവാക്കളെ പാര്‍ട്ടിയിലെത്തിക്കുകയാണ് ബിജെപിയുടെ ഉദ്ദേശം. അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വോട്ടുബാങ്കുകളില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപിക്ക് കഴിയുമെന്നാണ് നേതൃത്വം കണക്കു കൂട്ടുന്നത്. അതേസമയം, അണികളെ പിടിച്ചുനിര്‍ത്താന്‍ പുതിയ ജനകീയ പരിപാടികളുമായി സിപിഎം നേതൃത്വവും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications