പിണറായിയെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍, മുഖ്യമന്ത്രിയെപ്പോലെ പെരുമാറാന്‍ തുടങ്ങി
കോട്ടയം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഇടതു മുന്നണി അധികരത്തില്‍ വന്നാലും വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കില്ലെന്ന പിണറായിയുടെ പരാമര്‍ശത്തെയാണ് കെ മുരളീധരന്‍ വിമര്‍ശിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.
വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നത് മോദിയുടെ ഇടപാട് കാരനാണെന്നും കോര്‍പ്പറേറ്റ് ഭീകരനാണെന്നും മുമ്പ് ഇടത് നേതാക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവര്‍ അതില്‍ നിന്ന് മലക്കം മറിയുകയാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

പഠിച്ച പണി പതിനെട്ടും പയറ്റിയാലും പുള്ളിപ്പുലിയുടെ പുള്ളി മാറുമോ എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.
ഒരാൾ മുഖ്യമന്ത്രിയായപോലെ പെരുമാറാൻ തുടങ്ങിയിട്ടുണ്ട്. പ്രതിച്ഛായ മാറ്റാനുള്ള തന്ത്രമാണത്രെ.. ഫേസ് ബുക്കിൽ പേജ് തുടങ്ങിക്...
Posted by K Surendran onFriday, 1 January 2016












Click it and Unblock the Notifications