കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴാറ്റൂര്‍ ബൈപ്പാസ്.. ബിജെപിയുടെ 'തള്ള്' പോസ്റ്റ് പുറത്ത്.. ആഘോഷമാക്കി സോഷ്യല്‍ മീഡിയ

  • By Aami Madhu
Google Oneindia Malayalam News

കീഴാറ്റൂര്‍ വയലിലൂടെ തന്നെ ദേശീയപാത ബൈപ്പാസ് മുന്നോട്ട് പോകുമെന്ന കേന്ദ്ര സര്‍ക്കാര്‍ അന്തിമ വിജ്ഞാപനത്തിന് പിന്നാലെ വെട്ടിലായി ബിജെപി. ബൈപ്പാസ് വയല്‍ വിഭജിച്ച് പണിയില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ട് ഉത്തരവ് നേടിയെടുത്തെെന്ന ബിജെപിയുടെ ഭള്ള് തെളിവ് സഹിതം ട്രോളന്‍മാര്‍ കുത്തിപൊക്കിയതോടെയാണ് ഇത്. വയല്‍ക്കിളിക്ക് പിന്തുണയുമായെത്തി മുന്‍പ് ബിജെപി നിരത്തിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.കീഴാറ്റൂര്‍ വയല്‍ വിഭജിച്ച് പാത പണിയരുതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് കേരള ബിജെപി ഘടകം ഉറപ്പ് നേടിയെടുത്ത് എന്ന് വ്യക്തമാക്കി ജുലൈ 25 ന് ബിജെപിയിട്ട ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യല്‍ മീഡിയ കുത്തിപൊക്കിയത്.പോസ്റ്റ് ഇങ്ങനെ

 സമരക്കാരുടെ ആവശ്യം

സമരക്കാരുടെ ആവശ്യം

കീഴാറ്റൂര്‍ വയല്‍ വിഭജിച്ച് പാത പണിയരുതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. വയലുകള്‍ പരമാവധി സംരക്ഷിക്കണം, റോഡിനായി മറ്റു വഴികള്‍ ആലോചിക്കണം. കൃഷിഭൂമി ഒഴിവാക്കി പാതക്കായി തയ്യാറാക്കിയ അലൈന്‍മെന്റ് മാറ്റണം. സമരക്കാരുടെ ആവശ്യം ന്യായമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

 ജനങ്ങളുടെ ആശങ്ക

ജനങ്ങളുടെ ആശങ്ക

റിസര്‍ച്ച് ഓഫീസറായ ജോണ്‍ ജോസഫ് ആണ് ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വയലില്‍ കൃഷി ചെയ്ത് ജീവിക്കാന്‍ ആകില്ലെന്ന നാട്ടുകാരുടെ ആശങ്കക്ക് അടിസ്ഥാനമുണ്ട്. ഇത് ഒഴിവാക്കാന്‍ വയലിനെ രണ്ടായി മുറിക്കുന്ന രീതിയിലുള്ള റോഡ് നിര്‍മാണം പരമാവധി ഒഴിവാക്കേണ്ടതാണ്.

 പരിസ്ഥിതി ലോലം

പരിസ്ഥിതി ലോലം

മറ്റ് സാധ്യതകള്‍ പരിഗണിക്കണം എന്നാണ് നിര്‍ദ്ദേശം. നിര്‍ദ്ദിഷ്ട സ്ഥലം പരിസ്ഥിതി ലോലമായ പ്രദേശമാണ്. ഒരു ഭാഗത്ത് മലനിരകളും മറുഭാഗത്ത് വയലും തോടുകളും ഉണ്ട്. അതിനാല്‍ ഇതുവഴിയുള്ള റോഡ് നിര്‍മാണം ഏറ്റവും അവസാനത്തേത് മാത്രമേ ആകാവു.

 വയല്‍ക്കിളികള്‍ക്കൊപ്പം ബിജെപി

വയല്‍ക്കിളികള്‍ക്കൊപ്പം ബിജെപി

കീഴാറ്റൂരിലെ വയൽ നികത്തുന്നതിനെതിരെ നാട്ടുകാരുടെ സമര സമിതി 'വയൽകിളികൾ' കഴിഞ്ഞ വർഷം മുതൽതന്നെ സമരമുഖത്തുണ്ട്. ബിജെപി കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ വയൽകിളികൾക്കൊപ്പം സമരമുഖത്തുണ്ട്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന ബഹു :കുമ്മനം രാജശേഖരനാണ് വയൽകിളികൾ പിന്തുണയുമായി രാഷ്ട്രീയ രംഗത്തു നിന്ന് എത്തിയ ആദ്യത്തെ വ്യക്തി.

 ശ്രദ്ധേയമാണ്

ശ്രദ്ധേയമാണ്

ഇതിനുശേഷം ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ് "കീഴടങ്ങില്ല കീഴാറ്റൂർ" എന്ന മുദ്രാവാക്യമുയർത്തി വയൽകിളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നയിച്ച കർഷക രക്ഷാ മാർച്ച് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ മാർച്ച് ഉദ്‌ഘാടനം ചെയ്തത് നന്ദിഗ്രാം സമരനായകനുമായ രാഹുല്‍ സിന്‍ഹയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

 പരിശോധന നടത്തി

പരിശോധന നടത്തി

ഈ ആവശ്യങ്ങളുയർത്തി ബിജെപി കേരളം ഘടകം കേന്ദ്ര മന്ത്രി നിഥിൻ ഗഡ്‌കരിക്കും നിവേദനം നൽകിയിരുന്നു. തുടർന്ന് മെയ്യിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബംഗളൂരു മേഖലാ ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘം കീഴാറ്റൂരിലെത്തി പരിശോധനകൾ നടത്തിയിരുന്നു.

നിവേദനം സ്വീകരിച്ചു

നിവേദനം സ്വീകരിച്ചു

നിര്‍മ്മല്‍ പ്രസാദ്, എം.എസ്.ഷീബ എന്നിവരായിരുന്നു സംഘത്തിലെ മറ്റ് അംഗങ്ങൾ. സംഘം സ്ഥലത്ത് പഠനം നടത്തുകയും കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് നാട്ടുകാരുടെ പ്രതിനിധികൾ എന്നിവരിൽ നിന്ന് നിവേദനം സ്വീകരിക്കുകയും ചെയ്തിരുന്നു.

 ബിജെപി കേരള ഘടകം

ബിജെപി കേരള ഘടകം

കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊണ്ട പോരാളികളായ വയൽ കിളികളുടെ നേതാവ് ശ്രീ സുരേഷ് കീഴാറ്റൂരിനും സമര നായിക നമ്പ്രാടത്ത് ജാനകിയമ്മയ്ക്കും ബിജെപി കേരളം ഘടകത്തിന്റെ അഭിനന്ദനങ്ങൾ.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
bjp kerala facebook post about keezhattoor bypass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X