കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകരെ മുൻനിർത്തിയുള്ള ഇടനിലക്കാരുടെ മുതലെടുപ്പ് സമരങ്ങൾക്കൊപ്പമല്ല നിക്കേണ്ടത്: ബിജെപി

Google Oneindia Malayalam News

കർഷകർക്കൊപ്പമാണ് നാം നില്‍ക്കേണ്ടതെന്നും കർഷകരെ മുൻനിർത്തിയുള്ള ഇടനിലക്കാരുടെ മുതലെടുപ്പ് സമരങ്ങൾക്കൊപ്പമല്ലെന്നും ബിജെപി. കാർഷികോത്പാദനം ഉയർന്നത് കൊണ്ടു മാത്രം തീരുന്നതല്ല കർഷകരുടെ ജീവിത പ്രശ്നങ്ങൾ. നല്ല വിളവ്‌ ലഭിക്കുമ്പോൾ തന്നെ ആ വിളകൾക്ക് ആവശ്യമായ വിലയും കർഷകന് ലഭിക്കണം. കാർഷികോത്പാദനം എപ്പോഴൊക്കെ വർധിക്കുന്നുവോ, അപ്പോഴെല്ലാം കാർഷിക വിളകളുടെ വിലയും ഗണ്യമായി താഴെ പ്പോകുന്നു എന്നതാണ് നമ്മുടെ നാട്ടിലെ ഇന്നത്തെ അവസ്ഥ. എന്നാൽ തന്റെ വിളകൾ വില കൂടുമ്പോഴെ വിൽക്കുന്നൊള്ളൂ എന്ന് ചിന്തിച്ചു വിളകൾ വിൽക്കാതെ വെച്ചാൽ അത് പൂഴ്ത്തി വെപ്പായി കണക്കാക്കി കർഷകന് നിയമ നടപടികളും നേരിടേണ്ടി വരുമെന്നും ബിജെപി കേരള പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പാർലമെന്റ് പാസാക്കി രാജ്യത്തെ നിയമമായ കാർഷിക ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ കർഷകർ ഡൽഹിയിൽ പ്രക്ഷോഭത്തിലാണല്ലോ. ബാരിക്കേഡുകളെയും, ലാത്തിച്ചാർജിനെയും, ജലപീരങ്കിയേയും മറികടന്നു പ്രതിഷേധ പ്രകടനവുമായി രാജ്യ തലസ്ഥാനത്ത് കർഷകർ നടത്തുന്ന പ്രക്ഷോഭം അവർക്ക്‌ വേണ്ടിയുള്ളതല്ല എന്നത് എന്ത് കൊണ്ട് പറയാം..?

farmers
കാർഷികോത്പാദനം ഉയർന്നത് കൊണ്ടു മാത്രം തീരുന്നതല്ല കർഷകരുടെ ജീവിത പ്രശ്നങ്ങൾ. നല്ല വിളവ്‌ ലഭിക്കുമ്പോൾ തന്നെ ആ വിളകൾക്ക് ആവശ്യമായ വിലയും കർഷകന് ലഭിക്കണം. കാർഷികോത്പാദനം എപ്പോഴൊക്കെ വർധിക്കുന്നുവോ, അപ്പോഴെല്ലാം കാർഷിക വിളകളുടെ വിലയും ഗണ്യമായി താഴെ പ്പോകുന്നു എന്നതാണ് നമ്മുടെ നാട്ടിലെ ഇന്നത്തെ അവസ്ഥ. എന്നാൽ തന്റെ വിളകൾ വില കൂടുമ്പോഴെ വിൽക്കുന്നൊള്ളൂ എന്ന് ചിന്തിച്ചു വിളകൾ വിൽക്കാതെ വെച്ചാൽ അത് പൂഴ്ത്തി വെപ്പായി കണക്കാക്കി കർഷകന് നിയമ നടപടികളും നേരിടേണ്ടി വരും.
കാർഷികോത്പന്നങ്ങൾക്ക് വിപണിയിൽ എത്ര വില വർധിച്ചാലും അതുത്പാദിപ്പിക്കുന്ന കർഷകന് മാന്യമായ വില കിട്ടില്ലെന്നത് നിത്യ സത്യമാണ്. അത്തരം അവസ്ഥയിലാണ് കൃഷി അസാധ്യമാണ് എന്ന അവസ്ഥയിൽ കർഷകരെത്തുക. കൃഷിയിലെ നഷ്ടം നിമിത്തം കടം കേറി കർഷകർ ആത്മഹത്യാ ചെയ്യുന്നത് നിത്യസംഭവമാവുന്നതും അങ്ങിനെയാണ്. ഈയവസരത്തിലും നമ്മടെ രാജ്യത്ത് അവരുത്പാദിപ്പിക്കുന്ന വിളകൾക്ക് ഒരു പരിധിയിൽ കൂടുതൽ വില കുറഞ്ഞതായി കേൾക്കാറില്ല.

നമ്മുടെ രാജ്യത്തെ ഒരു തീപ്പട്ടി കമ്പനിയായാലും അവരുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ എന്ത് വിലക്ക് വിൽക്കാം എന്നത് തീരുമാനിക്കുക അതിന്റെ ഉത്പാദകനാണ്. എന്നാൽ കാർഷിക മേഖലയിൽ ഉൽപ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് ഇടനിലക്കാരാണ്. തന്റെ വിളകൾക്ക് താൻ ഉദ്ദേശിച്ച വില ലഭിച്ചില്ലേൽ അത് കൂടുതൽ വില ലഭിക്കുന്നിടത്ത് വിൽക്കാം എന്നൊരു സൗകര്യം കർഷകനില്ല. എവിടെയാണോ ഉത്പാദനം നടക്കുന്നത്, ആ പ്രദേശത്തുള്ള പ്രാദേശിക മണ്ഡികളിൽ മാത്രമേ അവരുടെ വിളകൾ വിൽക്കാൻ പാടുള്ളു എന്നതാണ് നിലവിലെ നിയമം.

ഇതിനൊക്കെ പരിഹാരമായാണ് 'ഒരു രാഷ്ട്രം, ഒരു വിപണി' എന്നാ ആശയത്തെ മുൻനിർത്തി രാജ്യത്തെ കാർഷിക നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടു വന്നത്. മോദി സർക്കാർ അധികാരത്തിലേറിയ ശേഷം കർഷകർക്കായ് ഒരുപാടു പദ്ധതികൾ കൊണ്ടു വന്നേലും അതിൽ പ്രധാനപ്പെട്ടതായി പറയാവുന്നതാണ് ഇപ്പോഴത്തെ ഒരു ഭേദഗതി നിയമം. നിലവിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനും കർഷകരുടെ ക്ഷേമത്തിനായും കൊണ്ടുവന്ന മൂന്നു ചരിത്ര പ്രാധാന്യമുള്ള നിയമങ്ങളാണവ.

1. കാര്ഷികോല്പന്ന വ്യാപാര നിയമം
The Farmers' Produce Trade and Commerce (Promotion and Facilitation) Act.
ഈ ഭേദഗതിയോടെ കർഷകർ ഉത്പാദപ്പിക്കുന്ന വിളകൾ മണ്ഡികൾ അഥവാ ചന്തകളിൽ ഇടനിലക്കാർക്ക് മാത്രമേ വിൽക്കാൻ സാധിക്കു എന്ന രീതി മാറി.
അതോടെ കാർഷിക ഉത്പന്നങ്ങളുടെ വിപണന സമിതി (APMC) അഥവാ മണ്ഡികൾക്ക് അതാത് സ്ഥലത്തെ വിളകൾ നിയന്ത്രിക്കാനുള്ള ഏകാധിപത്യം ഇല്ലാതായി. കർഷകന് തന്റെ വിളകൾ, സംസ്ഥാനത്തിനകത്തോ, മറ്റ് സംസ്ഥാങ്ങളിലോ, ഓൺലൈൻ വഴിയോ നേരിട്ട് വ്യാപാരികൾക്ക് വിൽക്കാം.
വിളകൾ ഉൽപാധിപ്പിച്ചതിനു ശേഷം മണ്ഡികളിൽ കൊണ്ട് ചെല്ലുമ്പോൾ കർഷകർ ഉദ്ദേശിച്ച വില കിട്ടിയില്ലെങ്കിൽ തിരികെ കൊണ്ടു പോരുന്ന രീതി ഉണ്ടായിരുന്നു. അങ്ങനെ ചന്തകളിലേക്കും തിരികെയും ഉള്ള യാത്രയുടെ ചെലവ് താങ്ങാൻ സാധിക്കാത്തവർ മണ്ഡികളിൽ അവർ പറയുന്ന വിലക്ക് വിൽക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായിരുന്നു. പുതിയ ഭേദഗതിയിൽ ആ രീതി ഒഴിവാക്കി പകരം വിളകൾ കൃഷിയിടങ്ങളിലൊ ശേഖരിച്ചു വച്ചിരിക്കുന്നിടത്തോ പോയി ആവശ്യക്കാർക്ക് വാങ്ങാം എന്നായി.

ഇത് മൂലം നഷ്ടം ഉണ്ടാവുക കർഷകരിൽ നിന്നും വാങ്ങുന്ന വിളകൾ രണ്ടോ മൂന്നോ ഇരട്ടി ലാഭത്തിൽ അതാതു സംസ്ഥാനങ്ങളിലൊ മറ്റുള്ള സംസ്ഥാനങ്ങളിലൊ വിൽപന നടത്തി ലാഭമുണ്ടാക്കിയിരുന്ന മണ്ഡികളിൽ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നവർക്കാണ്. അല്ലാതെ കർഷകർക്കല്ല. സംസ്ഥാനങ്ങൾക്കുള്ളിലോ, സംസ്ഥാനത്തിന് പുറത്തോ, ഓൺലൈൻ വഴിയോ നടക്കുന്ന വിൽപ്പനയ്ക്ക് സെസോ, മാർക്കറ്റ് ഫീസോ, ലെവിയോ ചുമത്താൻ സാധിക്കില്ല എന്നതിനാൽ കർഷകരെ പോലെ തന്നെ ഉപഭോക്താക്കൾക്കും പുതിയ ഭേദഗതി ഗുണമുള്ള കാര്യമാണ്.

2. കർഷക ശാക്തീകരണ സംരക്ഷണ നിയമം
The Farmers (Empowerment and Protection) Agreement of Price Assurance and Farm Services act.
ഈ നിയമം അനുസരിച്ച്, ഉത്പാദനം തുടങ്ങുന്നതിനു മുൻപ് തന്നെ കർഷകന് വ്യാപാരികളുമായി നേരിട്ട് കരാറിൽ ഏർപ്പെടാം. കാർഷിക വിള, വില നിലവാരം, വിൽപ്ന നടക്കേണ്ട സമയം മുതലായവ മുൻകൂട്ടി നിശ്ചയിക്കാം. കരാറിൽ ഏർപ്പെടുന്നതിന് പിന്നാലെ അവശ്യ സഹായങ്ങൾ (അഡ്വാൻസ്) അവശ്യ ഉപകരണങ്ങൾ, വിദഗ്ധോപദേശം തുടങ്ങിയ സഹായങ്ങൾ നൽകാൻ വ്യാപാരികൾ തയ്യാറാകും. കരാറിൽ ഉള്ള പരാതികൾ തീർപ്പാക്കാൻ 3 ലെവൽ സംവിധാനം ഉണ്ടായിരിക്കും. വിളകൾക്ക് കൃഷി തുടങ്ങുമ്പോൾ തന്നെ വില നിശ്ചയിച്ചു കരാറിൽ ഏർപ്പെടാൻ കർഷകർക്ക് സാധിക്കുന്നു. കരാറിൽ പറഞ്ഞിരുക്കുന്നതിൽ അധികം വിലക്കയറ്റം ഉണ്ടാവുന്ന സാഹചര്യത്തിൽ ലാഭത്തിന്റെ ഒരു വിഹിതത്തിന് കർഷകർ അർഹരാവുന്നു. ഇനി അഥവാ കരാറിൽ പറഞ്ഞിരിക്കുന്ന തുകയിൽ നിന്നും വിലയിടിവ് ഉണ്ടാവുകയാണെങ്കിലും കരാറിൽ പറഞ്ഞിരിക്കുന്ന തുക കർഷകർക്ക് നൽക്കാൻ വിളകൾ വാങ്ങുന്നവർ ബാധ്യസ്ഥരാണ്.

3. ആവശ്യവസ്തു നിയന്ത്രണ നിയമം
The Essential Commodities (Amendment) Act
രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വലിയ കുറവുണ്ടായിരുന്ന സമയത്താണ് അവശ്യ വസ്തുക്കൾ സ്വകാര്യ വ്യക്തികൾ പരിധിയിൽ കൂടുതൽ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാനായി 1955-ൽ അവശ്യ വസ്തു നിയമം പ്രാബല്യത്തിൽ വരുത്തിയത്. എന്നാൽ ഇപ്പോൾ ലോകത്തെ രണ്ടാമത്തെ വലിയ ഭക്ഷ്യ ഉൽപ്പാദകരാണ് നമ്മൾ. എന്നിട്ടും അതേ നിയമമാണ് രാജ്യത്ത് നിലനിൽക്കുന്നതും. പുതിയ ഭേദഗതിയോടെ അവശ്യ വസ്തു നിയമത്തിന്റെ പരിധിയിൽ നിന്നു ഭക്ഷ്യ ധാന്യങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ്, എണ്ണ വിത്തുകൾ, ഭക്ഷ്യ എണ്ണകൾ എന്നിവയെ ഒഴിവാക്കി. ഇതോടെ ഇവ എത്ര വേണമെങ്കിലും സംഭരിക്കാനും വിപണിയിൽ വിതരണം ചെയ്യാനും മികച്ച വില ഉറപ്പാക്കാനും ഉത്പാദകർക്ക് സാധിക്കും.

ഇത്തരത്തിൽ കർഷകർ ഇതുവരെ നേരിട്ടിരുന്നു പ്രധാന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം എന്നാ രീതിയിലാണ് ഭേദഗതിയെ കാണേണ്ടത്. നിലവിലുള്ള കുറഞ്ഞ താങ്ങു വില തുടർന്നും നിലനിൽക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അത് പോലെ തന്നെ മണ്ഡികൾക്കു നിരോധനം കൊണ്ടു വരികയല്ല പുതിയ ഭേദഗതിയിൽ ചെയ്തത്. മണ്ഡികൾക്കു പുറത്തും കർഷകന് അവന്റെ വിളകൾ വിൽക്കാൻ ഉണ്ടായിരുന്ന നിരോധനം എടുത്തു കളയുകയാണ് ചെയ്തത്.
അത് കർഷകന് നേട്ടമല്ലാതെ പിന്നെന്താണ്..?
കേരളത്തിലെ സവാള, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി മഹാരാഷ്ട്രയിലെയും തമിഴ്‌നാട്ടിലെയും കര്ഷകരില് നിന്നും കാര്ഷികോത്പന്നം കൈകാര്യം ചെയ്യുന്ന സംഘടനകളില് നിന്നും നേരിട്ട് ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് സൗകര്യം ഉണ്ടാക്കണമെന്ന് അഭ്യര്ത്ഥിച്ചു കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത് ഒക്ടോബർ അവസാന വാരം ആയിരുന്നു. സവാളയുടെയും മറ്റും വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില് വിപണി നിയന്ത്രിക്കുന്നതിന് നേരിട്ടുള്ള സംഭരണം ആവശ്യമാണെന്നും, കര്ഷകര്ക്ക് അവരുടെ ഉല്പന്നങ്ങള്ക്ക് നല്ല വില ലഭിക്കാൻ നേരിട്ടുള്ള സംഭരണം ഉപകരിക്കുമെന്നും ആ കത്തില് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ഇത് രാജ്യത്തെ കർഷകരെ പോലെ തന്നെ കേരളം പോലുള്ള ഉപഭോക്ത സംസ്ഥാനങ്ങൾക്കും പുതിയ ഭേദഗതി കൊണ്ടുണ്ടാവുന്ന പ്രധാന നേട്ടമല്ലേ..?
ഇത്തരത്തിൽ ഒരു രീതിയിലും കർഷകരെ ബാധിക്കാത്ത അവർക്ക് വില നിയന്ത്രണമടക്കം സാധ്യമാക്കുന്ന ഒരുപാടു നേട്ടങ്ങൾ ലഭിക്കുന്ന പുതിയ ഭേദഗതി നിയമത്തിനെതിരെ പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിച്ചു തെരുവിലിറക്കുന്നത് ആരാണ്..?

ഈ ഭേദഗതികൾ മൂലം നഷ്ട്ടം ഉണ്ടാവുന്ന ഇടനിലക്കാരും, അവർക്ക് കൂട്ടായി ഓരോ പ്രക്ഷോഭങ്ങൾ നടത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നടക്കുന്ന രാജ്യ വിരുദ്ധ ശക്തികളുടെ കൂലിക്കാരും, ഇവരുടെ തണലിൽ സ്വന്തം രാഷ്ട്രീയം വളർത്താൻ ശ്രമിക്കുന്ന പ്രതിപക്ഷത്തെ ചില പാർട്ടികളും അല്ലാതെ വേറെയാരണ്..?
എന്നിട്ടതിനെ കർഷക സമരമെന്ന് വിളിച്ചു ആ പ്രക്ഷോഭങ്ങളെ പിന്തുണച്ചാൽ അത് യഥാർത്ഥ കർഷകനോട് ചെയ്യുന്ന ദ്രോഹമല്ലാതെ പിന്നെന്താണു..?

English summary
bjp kerala faction against farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X