Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോം വടക്കന്‍ ഇന്‍! മൂന്ന് പേര് ഔട്ട്! പത്തനംതിട്ടയിലും.. ബിജെപി പട്ടിക കേന്ദ്രം ഉറപ്പിച്ചു

Recommended Video

cmsvideo
    ടോം വടക്കന്‍ ഇന്‍! മൂന്ന് പേര് ഔട്ട്! | Oneindia Malayalam

    രണ്ട് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിയും. അതേസമയം എല്‍ഡിഎഫ് ആകട്ടെ മുഴുവന്‍ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഒരു മുഴം നീട്ടിയെറിഞ്ഞ് പ്രചരണം തന്നെ തുടങ്ങി കഴിഞ്ഞു. പത്തനംതിട്ട കീറാമുട്ടിയായതോടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏറെ വൈകിയെന്ന് പ്രവര്‍ത്തകര്‍ അടക്കം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

    എന്നാല്‍ സംസ്ഥാന ഘടകം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രം അംഗീകാരം നല്‍കിയെന്നും പ്രഖ്യാപനം വൈകീട്ട് ഉണ്ടാകുമെന്നുമാണ് വിവരം. രാത്രി ഒരു മണിവരെ സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പട്ടിക തയ്യാറാക്കിയത്. സ്ഥാനാര്‍ത്ഥി സാധ്യതകള്‍ ഇങ്ങനെ

     മാരത്തോണ്‍ ചര്‍ച്ച

    മാരത്തോണ്‍ ചര്‍ച്ച

    സംസ്ഥാനം സമര്‍പ്പിച്ച പട്ടികയില്‍ പല പേരുകളും കേന്ദ്രം അംഗീകരിച്ചിട്ടില്ല. ചില സ്ഥാനാര്‍ത്ഥികളുടെ കൂടി സമ്മതം വാങ്ങാന്‍ ഉണ്ടെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചു. ഇന്നലെ രാത്രി വൈകിയോളം ചര്‍ച്ച തുടര്‍ന്നിരുന്നു.അതേസമയം ഇന്നും ചര്‍ച്ചകള്‍ നടക്കും.

     വൈകീട്ട് പ്രഖ്യാപനം

    വൈകീട്ട് പ്രഖ്യാപനം

    മറ്റ് ചില സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കൂടെ വിവരങ്ങള്‍ തയ്യാറാവേണ്ടതുണ്ട്. അതുകൊണ്ട് ഒരുമിച്ച് പ്രഖ്യാപനം നടത്താനാണ് പദ്ധതി. സംസ്ഥാന പട്ടികയില്‍ ചില മാറ്റങ്ങള്‍ കൂടി വരുത്തിയാകും കേന്ദ്രത്തിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

     മൂന്ന് പേരുകള്‍

    മൂന്ന് പേരുകള്‍

    പത്തനംതിട്ടയും തൃശ്ശൂരും കീറാമുട്ടി ആയതോടെയാണ് ബിജെപിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത്. തൃശ്ശൂരില്‍ ബിഡിജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തന്നെയാകും മത്സര രംഗത്ത് ഉണ്ടാക്കുക. അതേസമയം മൂന്ന് ജനറല്‍ സെക്രട്ടറിമാരുടെ പേരുകള്‍ പട്ടികയില്‍ ഇല്ലെന്നാണ് വിവരം.

     പത്തനംതിട്ടയില്‍ പൊടിപാറും

    പത്തനംതിട്ടയില്‍ പൊടിപാറും

    പത്തനംതിട്ടയുടെ കാര്യത്തില്‍ ഏറെ കുറേ തിരുമാനമായി. കെ സുരേന്ദ്രനും പിഎസ് ശ്രീധരന്‍ പിള്ളയും എംടി രമേശും അല്‍ഫോണ്‍സ് കണ്ണന്താനവുമാണ് പത്തനംതിട്ടയക്കായി അവകാശം ഉന്നയിച്ചവര്‍. എന്നാല്‍ സുരേന്ദ്രനോട് ആറ്റിങ്ങലില്‍ മത്സരിക്കാനായിരുന്നു നിര്‍ദ്ദേശം.

     പിടിവാശിയില്‍ നേതാക്കള്‍

    പിടിവാശിയില്‍ നേതാക്കള്‍

    ഇത് കെ സുരേന്ദ്രന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. വിജയ സാധ്യത ഇല്ലാത്ത മണ്ഡലത്തിലേക്ക് ഇല്ലെന്ന് തന്നെയാണ് കെ സുരേന്ദ്രന്‍റെ നിലപാട്. സുരേന്ദ്രന്‍ മത്സരിക്കുന്നില്ലേങ്കില്‍ ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനെയാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചത്.എന്നാല്‍ പാലക്കാട് വേണമെന്ന വാശിയിലാണ് ശോഭ.

     പട്ടികയില്‍ ഇടംപിടിച്ചില്ല

    പട്ടികയില്‍ ഇടംപിടിച്ചില്ല

    പത്തനംതിട്ട ചോദിച്ച എംടി രമേശിനെ കോഴിക്കോടാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് എംടി രമേശും അറിയിച്ചിട്ടുണ്ട്. ഇതോടെ ഇവര്‍ മൂന്ന് പേരുമില്ലാത്ത പട്ടികയാണ് തിരുമാനമായതെന്നാണ് വിവരം.

     തിരുമാനം ഇങ്ങനെ

    തിരുമാനം ഇങ്ങനെ

    സ്ഥാനാര്‍ത്ഥി വിവരങ്ങള്‍ ഇങ്ങനെ-തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍റെ കാര്യത്തില്‍ തിരുമാനം ആയിട്ടുണ്ട്. പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍ പിള്ള തന്നെയാകും മത്സരിക്കുക. ദില്ലിയിലെ ചര്‍ച്ചയിലാണ് സുരേന്ദ്രനെ തള്ളി പിള്ള മണ്ഡലം ഉറപ്പിച്ചത്.

     ടോം വടക്കന്‍ ഇന്‍

    ടോം വടക്കന്‍ ഇന്‍

    കോണ്‍ഗ്രസ് വിട്ട് വന്ന ടോം വടക്കനെ സംസ്ഥാന ഘടകം നിര്‍ദ്ദേശിച്ചില്ലേങ്കിലും ടോം വടക്കനും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വടക്കന്‍ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാകും. ആലപ്പുഴയില്‍ കെഎസ് രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകും.ചാലക്കുടിയില്‍ എഎന്‍ രാധാകൃഷ്ണനാണ് മത്സരിക്കുക.

     മറ്റ് സ്ഥാനാര്‍ത്ഥികള്‍

    മറ്റ് സ്ഥാനാര്‍ത്ഥികള്‍

    പാലക്കാട് ശോഭാ സുരേന്ദ്രന്‍റെ ആവശ്യത്തെ തള്ളി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാനാണ് അവസാനമായി ധാരണ ആയിരിക്കുന്നത്. കോഴിക്കോട് പ്രകാശ് ബാബു മത്സരിക്കും.
    മലപ്പുറത്ത് ഉണ്ണി കൃഷ്ണന്‍, പൊന്നാനിയില്‍ വിടി രമ, വടകരയില്‍ സജീവന്‍, കാസര്‍ഗോഡ് പ്രകാശ് ബാബു, കണ്ണൂരില്‍ സികെ പത്മനാഭന്‍ എന്നിവരും മത്സര രംഗത്ത് ഉണ്ടാകും.

     ഒരു ലക്ഷം വോട്ടുകള്‍

    ഒരു ലക്ഷം വോട്ടുകള്‍

    കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെച്ച നേതാക്കള്‍ ഇത്തവണ മത്സര രംഗത്ത് ഇല്ലാത്തത് ബിജെപിയില്‍ കല്ലുകടിക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലാണ്. രണ്ടാമത് കെ സുരേന്ദ്രനായിരുന്നു. മൂന്നാമത് എംടി രമേശും നാലാമത് ശോഭാ സുരേന്ദ്രനും. ഇവരാണ് ഒരു ലക്ഷത്തിന് മേല്‍ വോട്ട് നേടിയ നേതാക്കള്‍.

     വാളെടുക്കും

    വാളെടുക്കും

    കെ സുരേന്ദ്രനെ മത്സരിപ്പിച്ചില്ലേങ്കില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാകും. ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കുന്നതിനോട് ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.ശബരിമല വോട്ടാകണമെങ്കില്‍ സുരേന്ദ്രന്‍ തന്നെ മത്സരിക്കണമെന്നാണ് എല്ലാവരുടേയും ആവശ്യം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+