അമിത് ഷായുടെ മുന്നിൽ നാണംകെടരുത്! എപ്പോൾ വിളിച്ചാലും ബിജെപിയിൽ അംഗത്വം, ലക്ഷ്യം നാലു ലക്ഷം...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തിൽ പുതുതായി നാലു ലക്ഷം അംഗങ്ങളെ പാർട്ടിൽ ചേർക്കാൻ ബിജെപിയുടെ തീരുമാനം. ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ അടുത്ത സന്ദർശനത്തിന് മുന്നോടിയായി നാലു ലക്ഷം അംഗങ്ങളെ പുതുതായി പാർട്ടിയിൽ ചേർക്കാനുള്ള പ്രവർത്തനങ്ങൾ ബിജെപി ആരംഭിച്ചു.

മധുര പ്രതികാരം! പിവി സിന്ധുവിന് കൊറിയ സൂപ്പർ സീരീസ് കിരീടം, ഒകുഹാരയോട് കണക്ക് തീർത്തു...

ഗർഭനിരോധന ഗുളികയെന്ന് പറഞ്ഞ് സയനൈഡ് ഗുളിക നൽകും! 20 യുവതികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അധ്യാപകൻ...

ടോൾ ഫ്രീ നമ്പറിലൂടെ അംഗത്വമെടുക്കാനുള്ള സൗകര്യമാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്. 1800 266 1001 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചാലുടൻ ബിജെപി അംഗത്വം ലഭിച്ചതായി സന്ദേശം ലഭിക്കും. സംസ്ഥാന തലത്തിൽ 8,000 ബിജെപി പ്രവർത്തകർക്കാണ് പുതിയ അംഗത്വ വിതരണത്തിന്റെ ചുമതല. സംസ്ഥാനതല മുതൽ പഞ്ചായത്ത് തലം വരെയുള്ള നേതാക്കളും ഇതിലുണ്ട്.

നിയ മോളും വിദ്യയും കാണുന്ന പോലയല്ല! കൂട്ടിന് വിജയകുമാറും! പെട്ടത് 72കാരനായ പ്രവാസി... എല്ലാം പകർത്തി

ജനരക്ഷാ യാത്ര...

ജനരക്ഷാ യാത്ര...

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തുന്ന ജനരക്ഷാ യാത്രയുടെ ഉദ്ഘാടനത്തിനായാണ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുന്നത്.

നാലു ലക്ഷം...

നാലു ലക്ഷം...

അമിത് ഷാ കേരളത്തിലെത്തുന്നതിന് മുന്നോടിയായി നാലു ലക്ഷം പുതിയ അംഗങ്ങളെ പാർട്ടിയിൽ ചേർക്കണമെന്നാണ് ബിജെപി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.

8000 പേർ...

8000 പേർ...

സംസ്ഥാനത്തെ 8000 പ്രവർത്തകർക്കാണ് പുതിയ അംഗത്വ വിതരണ പരിപാടിയുടെ ചുമതല നൽകിയിരിക്കുന്നത്. സംസ്ഥാനതലം മുതൽ പഞ്ചായത്ത് തലം വരെയുള്ള നേതാക്കളും ഇതിലുണ്ട്.

ടോൾ ഫ്രീ നമ്പർ...

ടോൾ ഫ്രീ നമ്പർ...

പാർട്ടിയിൽ അംഗത്വമെടുക്കാനായി ടോൾ ഫ്രീ നമ്പറും ബിജെപി ഏർപ്പെടുത്തിയിട്ടുണ്ട്. 1800 266 1001 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചാലുടൻ ബിജെപിയിൽ പ്രാഥമിക അംഗത്വം ലഭിച്ചതായി സന്ദേശം ലഭിക്കും.

പിന്നീട്...

പിന്നീട്...

ആദ്യം ലഭിക്കുന്ന സന്ദേശത്തിൽ അംഗത്വ നമ്പറുമുണ്ടാകും. പേര്, മേൽവിലാസം, പിൻകോഡ്, ഇ-മെയിൽ, വോട്ടർ ഐഡി നമ്പർ എന്നിവ സന്ദേശത്തിൽ പറയുന്ന മറ്റൊരു നമ്പറിലേക്ക് അയച്ചാൽ അംഗത്വ നടപടികൾ പൂർത്തിയാകും.

50 വീതം...

50 വീതം...

അംഗത്വ വിതരണത്തിന്റെ ചുമതല ലഭിച്ചിട്ടുള്ള ഓരോ പ്രവർത്തകനും 50 വീതം ആളുകളെ ടോൾ ഫ്രീ നമ്പറിലൂടെ അംഗത്വമെടുപ്പിക്കണമെന്നാണ് പാർട്ടി നിർദേശം.

ബിജെപി...

ബിജെപി...

ഇതിനു മുന്‍പ് അംഗത്വ വിതരണത്തിനായി ബിജെപി മിസ്ഡ് കോൾ സംവിധാനം ഏർപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് അംഗത്വ വിതരണത്തിന് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
bjp kerala introduces toll free number to take membership.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്