കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ജനരക്ഷാ യാത്രയ്ക്ക് പയ്യന്നൂരിൽ തുടക്കം! അമിത് ഷായ്ക്കൊപ്പം ഹരിയാനയിലെ ബിജെപി പ്രവർത്തകരും...

പിലാത്തറ വരെയുള്ള ആദ്യദിവസ യാത്രയിൽ ഹരിയാനയിലെ എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള നൂറോളം ബിജെപി പ്രവർത്തകരും പങ്കെടുക്കുന്നുണ്ട്.

  • By ഡെന്നീസ്
Google Oneindia Malayalam News

കണ്ണൂർ: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് പയ്യന്നൂരിൽ തുടക്കം. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന് പതാക കൈമാറിയാണ് അമിത് ഷാ ജനരക്ഷാ യാത്ര ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

ഒ രാജഗോപാൽ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, എംപിമാരായ സുരേഷ് ഗോപി, റിച്ചാർഡ് ഹേ, മനോജ് തിവാരി, നളിൻ കുമാർ കട്ടീൽ, ദേശീയ നേതാക്കളായ എച്ച് രാജ, ബിഎൽ സന്തോഷ്, സംസ്ഥാന നേതാക്കളായ എംടി രമേശ്, വി മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് മൂന്നിന് പയ്യന്നൂർ ഗാന്ധി പ്രതിമയിൽ അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ പുഷ്പഹാരം അർപ്പിച്ചതിന് ശേഷം യാത്ര പയ്യന്നൂരിൽ നിന്ന് പുറപ്പെടും.

bjp

ആദ്യദിവസത്തെ യാത്രയിൽ അമിത് ഷാ പങ്കെടുക്കും. പിലാത്തറ വരെയുള്ള ആദ്യദിവസ യാത്രയിൽ ഹരിയാനയിലെ എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള നൂറോളം ബിജെപി പ്രവർത്തകരും പങ്കെടുക്കുന്നുണ്ട്. കാസർകോട് ജില്ലയിലെ പാർട്ടി പ്രവർത്തകരും ആദ്യദിവസ യാത്രയിൽ പങ്കാളികളാകും. മൂന്നൂറ് സ്ഥിരാംഗങ്ങളാണ് ജാഥയിലുള്ളത്.
വ്യാഴാഴ്ചയിലെ മൂന്നാം ദിവസ യാത്രയിലും അമിത് ഷാ പങ്കെടുക്കും. മമ്പറത്ത് നിന്നും പിണറായി വഴി തലശേരിയിൽ സമാപിക്കുന്ന മൂന്നാം ദിവസ യാത്രയുടെ പൊതുയോഗത്തിലും അദ്ദേഹം പ്രസംഗിക്കും.

English summary
bjp kerala janaraksha yatra starts from payyannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X