Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി സൂപ്പർ സ്റ്റാർ കളിക്കുന്നോ? സംഘടനയെ വെട്ടിലാക്കി, സംസ്ഥാന നേതൃത്വത്തില്‍ അതൃപ്തി

തിരുവനന്തപുരം: മലയാള സിനിമ രംഗവുമായി ബന്ധപ്പെട്ട് ഉയർന്ന് വിവാദങ്ങള്‍ കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി സ്വീകരിച്ച് വരുന്ന നിലപാടുകളില്‍ ബി ജെ പിയില്‍ അതൃപ്തി പുകയുന്നു. ഒന്നിലേറെ ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന മുകേഷിന്റെ കാര്യത്തില്‍ അടക്കം സുരേഷ് ഗോപി എടുത്ത നിലപാട് പാർട്ടിയെ വെട്ടിലാക്കുന്നതായിരുന്നു.

സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇടപെട്ട നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സുരേഷ് ഗോപിയെ പരസ്യമായി തള്ളിക്കൊണ്ട് പാർട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. മുകേഷ് രാജിവെക്കണം എന്നതാണ് പാർട്ടിയുടെ ആവ്യശ്യമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

suresh-gopi

ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ഇന്ന് കെ സുരേന്ദ്രന്‍ തയ്യാറായില്ല. അക്കാര്യത്തിലുള്ള പ്രതികരണം ഇന്നലെ വ്യക്തമാക്കിയതാണെന്നായിരുന്നു. ബി ജെ പി അധ്യക്ഷന്റെ നിലപാട്. പാർട്ടി അനുമതിയില്ലെങ്കില്‍ അടുത്തമാസം ആറ് മുതല്‍ അഭിനയിക്കാന്‍ പോകുമെന്ന സുരേഷ് ഗോപിയുടെ നിലപാടില്‍ ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് കെ സുരേന്ദ്രൻ അവകാശപ്പെട്ടു. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്തയെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് സർക്കാറിന്റെ നിലപാടെന്നും കോന്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കമ്മീഷൻ പരാമർശിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ആർജ്ജവം സർക്കാറിനില്ല. ഇപ്പോൾ ഉയർന്നുവരുന്ന മറ്റു വിവാദങ്ങൾ സർക്കാർ ഒളിച്ചോടാനുള്ള അവസരമാക്കി മാറ്റുകയാണ്. സർക്കാർ നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഉപാധി മാത്രമാണ്. സർക്കാറിന് ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം നടപടിയെടുക്കേണ്ടത് കൊല്ലം എംഎൽഎ മുകേഷിനെതിരെയാണ്.

ഗുരുതരമായ ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയർന്നുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതിലൂടെയാണ് സർക്കാരിന്റെ ആത്മാർത്ഥത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്. മുകേഷിനെതിരെ കേസ് എടുക്കണം അദ്ദേഹത്തെ ചോദ്യം ചെയ്യണം. അറസ്റ്റ് ചെയ്യുകയും വേണം. സിപിഐ നേതാക്കന്മാർ പോലും മുകേഷ് രാജിവെക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയാണ്.

എന്നിട്ടും സിപിഎമ്മും സർക്കാറുമാണ് മുകേഷിന് സംരക്ഷണ കവചം ഒരുക്കുന്നത്. മുകേഷിനെ വെച്ചുകൊണ്ട് എങ്ങനെയാണ് ഒരു ചലച്ചിത്ര കോൺക്ലേവ് നടത്തുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഷാജി എൻ കരുണിനെ പറ്റിയും ആരോപണം ഉയർന്നിരിക്കുകയാണ്. അടിയന്തരമായി കോൺക്ലേവ് നിർത്തിവെക്കാൻ സർക്കാർ തയ്യാറാവണം. വേട്ടക്കാർ എല്ലാം കൂടി ചേർന്ന് എന്ത് കോൺക്ലേ വാണ് നടത്താൻ ഉദ്ദേശിക്കുന്നതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+