കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉടനുണ്ടാവില്ല... തീരുമാനം പുന:സംഘടനയ്ക്ക് ശേഷം, മുരളീധരന്‍ മന്ത്രിയാവും?

ബിജെപി സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കില്ല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ബിജെപി ഘടകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി പോയ ശേഷം സംസ്ഥാന അധ്യക്ഷനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സുരേന്ദ്രന്റെയു ശ്രീധരന്‍പിള്ളയുടെയും പേരുകള്‍ ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുണ്ട് എന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ദേശീയ നേതൃത്വം തന്നെ ആശങ്കയിലാണ്. തല്‍ക്കാലം സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാനില്ലെന്ന് അമിഥ് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കടുത്ത തിരിച്ചടിയുണ്ടായതിനാല്‍ ദേശീയ നേതൃത്വം കലിപ്പിലാണ്. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടലാണ് ചെങ്ങന്നൂരിലെ വിജയസാധ്യത ഇല്ലാതാക്കിയതെന്നാണ് സംസ്ഥാനത്തെ നേതാക്കള്‍ക്കുള്ളത്. സംസ്ഥാന അധ്യക്ഷന്റെ കാര്യം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്ത് എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നേതൃത്വത്തില്‍ പൊളിച്ചെഴുത്തിനാണ് അമിത് ഷാ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

അധ്യക്ഷന്‍ ഇപ്പോഴില്ല

അധ്യക്ഷന്‍ ഇപ്പോഴില്ല

ദേശീയ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കാനായി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കടുത്ത സമ്മര്‍ദം ചെലുത്തി വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നത് വൈകുമെന്ന റിപ്പോര്‍ട്ട് ലഭിച്ചത്. കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയ്ക്ക് ശേഷം ഇക്കാര്യം തീരൂമാനിച്ചാല്‍ മതിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ ധാരണ. സംസ്ഥാന അധ്യക്ഷന്‍മാരുടെ പേരുകളില്‍ വി മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ പിന്നീട് നടത്താമെന്നാണ് അമിത് ഷാ അറിയിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രിസഭാ പുന:സംഘടന

കേന്ദ്രമന്ത്രിസഭാ പുന:സംഘടന

അമിത് ഷാ വളരെ ആവേശത്തോടെ കാണുന്ന ഒന്നാണ് കേന്ദ്രമന്ത്രിസഭാ പുന:സംഘടന. മോദി മന്ത്രിസഭയിലെ അവസാന പുന:സംഘടനയാവും ഇത്. ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലായിട്ടാണ് പുന: സംഘടന നടക്കുക. ഇതിലേക്ക് വേണ്ട കാര്യങ്ങളിലാണ് തന്റെ ശ്രദ്ധയെന്ന് അമിത് ഷാ കേരള നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് കേരളത്തിലെ കാര്യങ്ങള്‍ ഇപ്പോള്‍ നോക്കാന്‍ സാധിക്കില്ല. സഖ്യകക്ഷികളുടെ പരാതി പരിഹരിക്കാനാണ് പുന:സംഘടന നടത്തുന്നത്. അസംതൃപ്തരായ കക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നാണ് സൂചന.

മുരളീധരന് മന്ത്രിസ്ഥാനം?

മുരളീധരന് മന്ത്രിസ്ഥാനം?

സംസ്ഥാന നേതൃത്വത്തില്‍ കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാവുന്നത് വിഭാഗീയ പ്രവര്‍ത്തനങ്ങളാണ്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാര്‍ട്ടിയില്‍ ശക്തമാണെന്നും ഇവര്‍ക്കെതിരെ കൃഷ്ണദാസും എംടി രമേശും പോരിലാണെന്നും അമിത് ഷായ്ക്കറിയാം. അതുകൊണ്ട് മുരളീധരന് പുന:സംഘടനയില്‍ പ്രാധാന്യം ലഭിക്കുമെന്നാണ് സൂചന. അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവഴി വിഭാഗീയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാമെന്ന കണക്കുകൂട്ടലിലാണ് അമിത് ഷാ.

ആര്‍ക്കും ചുമതലയില്ല

ആര്‍ക്കും ചുമതലയില്ല

കുമ്മനത്തെ ഗവര്‍ണറാക്കിയ ശേഷം ഒഴിവുവന്ന പദവിയില്‍ ഇതുരെ ആരെയും നിയമിച്ചിട്ടില്ല. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്. അതേസമയം ശ്രീധരന്‍പിള്ളയുടെയും സുരേന്ദ്രന്റെയും പേരുകളാണ് ദേശീയ നേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ളതെന്നാണ് കരുതുന്നത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മുരളീധരന്‍ മന്ത്രിസഭയിലെത്തുന്നത് ഗുണം ചെയ്യുമെന്ന് ദേശീയ നേതൃത്വം കരുതുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല രാജസ്ഥാനിലും ബിജെപി അധ്യക്ഷനെ പ്രഖ്യാപിച്ചിട്ടില്ല. ഇതും കേരളത്തിന് പിന്നാലെയുണ്ടാവുമെന്നാണ് സൂചന.

ആര്‍എസ്എസിന്റെ അതൃപ്തി

ആര്‍എസ്എസിന്റെ അതൃപ്തി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് കുമ്മനം രാജശേഖരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ആര്‍എസ്എസ് കടുത്ത എതിര്‍പ്പിലാണ്. ഇത് പരിഹരിക്കാന്‍ അമിത് ഷായ്ക്ക് സാധിച്ചിട്ടില്ല. പുതിയ അധ്യക്ഷനെ ആര്‍എസ്എസുമായി ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനിക്കൂ എന്നാണ് ബിജെപിയുടെ തീരുമാനം. അതേസമയം അതിന് മുമ്പ് താല്‍ക്കാലിക അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. ആര്‍എസ്എസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും താല്‍ക്കാലിക അധ്യക്ഷന്റെ കാര്യം ചര്‍ച്ച ചെയ്യാനുമായി സംസ്ഥാനത്തെ നേതാക്കള്‍ ദില്ലിക്ക് പോകുമെന്നും റിപ്പോര്‍ട്ടുണ്ട്.

മല്യക്ക് വീണ്ടും കുരുക്ക്... ബാങ്കുകളുടെ കോടതി ചെലവ് വഹിക്കണം, രണ്ട് ലക്ഷം പൗണ്ട് നല്‍കണം!!മല്യക്ക് വീണ്ടും കുരുക്ക്... ബാങ്കുകളുടെ കോടതി ചെലവ് വഹിക്കണം, രണ്ട് ലക്ഷം പൗണ്ട് നല്‍കണം!!

പശുക്കടത്തിന്റെ പേരില്‍ മുസ്ലീങ്ങളെ കൊന്നവര്‍ക്ക് നിയമസഹായം, എന്തും ചെയ്യുമെന്ന് ബിജെപി എംപി!!പശുക്കടത്തിന്റെ പേരില്‍ മുസ്ലീങ്ങളെ കൊന്നവര്‍ക്ക് നിയമസഹായം, എന്തും ചെയ്യുമെന്ന് ബിജെപി എംപി!!

English summary
bjp kerala president announcement after cabinet reshuffle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X