കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 കോണ്‍ഗ്രസ് എംപിമാര്‍ മല്‍സരിക്കില്ലെന്ന് പറഞ്ഞു; വലിയ കോളിളക്കം ഉണ്ടാകുമെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കൊച്ചി: ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ വൈകാതെ ബിജെപിയില്‍ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിലവില്‍ ബിജെപിക്ക് അധികാരമില്ലാത്തതിനാലാണ് പലരും മടിക്കുന്നത്. സാഹചര്യം മാറും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ വലിയ മാറ്റം സംഭവിക്കും. ആറ് കോണ്‍ഗ്രസ് എംപിമാര്‍ ഇനിയും മല്‍സരിക്കില്ലെന്ന് തന്നോട് പറഞ്ഞുവെന്നും കെ സുരേന്ദ്രന്‍ പറയുന്നു.

കേരളത്തിലെ സഖ്യസാധ്യത, സാമുദായിക ധ്രുവീകരണം എന്നീ കാര്യങ്ങള്‍ സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

കോണ്‍ഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനകള്‍ ബിജെപിക്ക് ആവേശമുണ്ടാക്കിയിട്ടുണ്ട്. കെ സുധാകരന്‍ ബിജെപിയില്‍ പോകുമോ എന്ന ചോദ്യത്തിനും ഇതിടയാക്കി. എന്തിന് കെപിസിസി അധ്യക്ഷന്‍ മാത്രമാക്കുന്നു, നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി ബന്ധപ്പെടുന്നുണ്ട് എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

2

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപി വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ വന്‍തോതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന്് സുരേന്ദ്രന്‍ പറയുന്നു. ഡിസംബര്‍ എട്ടിന് വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ കോണ്‍ഗ്രസ് അപ്രസക്തമാകുമെന്നും സുരേന്ദ്രന്‍ പറയുന്നു.

3

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അരക്ഷിതാവസ്ഥയിലാണ് എന്ന് സുരേന്ദ്രന്‍ പറയുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് ആറ് കോണ്‍ഗ്രസ് എംപിമാര്‍ തന്നോട് പറഞ്ഞു എന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തില്‍ ബിജെപി അധികാരത്തിലില്ലാത്തതിനാലാണ് മറ്റു സംസ്ഥാനങ്ങലെ പോലെ പാര്‍ട്ടിയിലേക്ക് ഒഴുക്കില്ലാത്തത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

4

2024ഓടെ കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാകും. നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരും. കേരളത്തില്‍ സഖ്യം സ്ഥാപിച്ചാല്‍ മാത്രമേ വിജയം എളുപ്പമാകൂ എന്ന സത്യം സുരേന്ദ്രന്‍ മനസിലാക്കുന്നു. പാര്‍ട്ടി ശക്തിപ്പെട്ടുവരികയാണ്. വൈകാതെ വിജയം കൈവരിക്കും. ശക്തമായ സഖ്യം ഉണ്ടാക്കാന്‍ സാധിക്കാത്തത് പോരായ്മയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഒടുവില്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ്; ശശി തരൂരിന്റെ പരിപാടി മാറ്റാനുള്ള കാരണം ഇതാണ്...ഒടുവില്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ്; ശശി തരൂരിന്റെ പരിപാടി മാറ്റാനുള്ള കാരണം ഇതാണ്...

5

ശക്തമായ സഖ്യം ഉണ്ടാക്കാന്‍ സാധിക്കുന്നില്ല, ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ലഭിക്കുന്നില്ല എന്നിവ പ്രതിസന്ധിയാണ്. ഞങ്ങള്‍ സഖ്യസാധ്യതകള്‍ തേടുന്നുണ്ട്. ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും നടത്തും. ക്രിസ്ത്യന്‍ വിഭാഗത്തെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് നിരോധനം ക്രിസ്ത്യന്‍ സമൂഹത്തില്‍ ആഹ്ലാദമുണ്ടാക്കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആ വാക്കുകള്‍ എത്ര ശരിയാണ്... സൗദി രാജകുമാരന്‍ ഖത്തറില്‍; ചരിത്ര സാക്ഷിയായി ദോഹആ വാക്കുകള്‍ എത്ര ശരിയാണ്... സൗദി രാജകുമാരന്‍ ഖത്തറില്‍; ചരിത്ര സാക്ഷിയായി ദോഹ

English summary
BJP Kerala President K Surendran Claims Six Congress MPs Will Not Contest Next Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X