കുഞ്ഞാലിക്കുട്ടി മല്‍സരിക്കുമ്പോള്‍ ചെലവ് പാണക്കാട് തങ്ങള്‍ എടുക്കട്ടെ എന്ന് സുരേന്ദ്രന്‍
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി ലോക്‌സഭാ അംഗത്വം രാജിവച്ച് നിമയസഭയിലേക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. യുഡിഎഫ് നേതാക്കള്‍ മുസ്ലിം ലീഗ് തീരുമാനം സ്വാഗതം ചെയ്‌തെങ്കിലും അനാവശ്യമായ തിരഞ്ഞെടുപ്പ് സൃഷ്ടിക്കുന്നതിനെതിരെയാണ് പലരും രംഗത്തുവന്നത്.

കുഞ്ഞാലിക്കുട്ടി ഇനിയും മല്‍സരിക്കുമ്പോള്‍ വരുന്ന ചെലവ് പാണക്കാട് തങ്ങള്‍ വഹിക്കുമോ എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ചോദിച്ചത്. നിരുത്തരവാദപരമായ പണിയാണ് കുഞ്ഞാലിക്കുട്ടിയും ലീഗും ചെയ്യുന്നത്. ലീഗിന് യുഡിഎഫിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിയാണ്. തിരഞ്ഞെടുപ്പ് ചെലവ് പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ വഹിക്കാന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വോട്ടര്‍മാരെ കളിയാക്കുകയാണ്. ലീഗിന്റെ ആഭ്യന്തര പ്രശ്‌നം മാത്രമല്ല ഇതെന്നും സുരേന്ദ്രന്‍ പറയുന്നു.
മുസ്ലിം ലീഗ് തീരുമാനത്തിനെതിര കെടി ജലീല്‍ രംഗത്തുവന്നിരുന്നു. ചിന്തകന്‍ ഡോ. ആസാദും വിമര്‍ശിച്ചു. കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗും ജനാധിപത്യത്തെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്ന് എസ്ഡിപിഐ പ്രതികരിച്ചു.
അതേസമയം, കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ കെ മുരളീധരന്‍ എംപി അനുകൂലിച്ചു. തീരുമാനം സ്വാഗതാര്‍ഹമാണ്. അദ്ദേഹത്തിന്റെ സേവനം സംസ്ഥാനത്തിന് ആവശ്യമാണ്. എന്നാല്‍ താന്‍ കേരള രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.












Click it and Unblock the Notifications