• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹൈക്കമാന്റിന് നന്ദി പറഞ്ഞ് കെ സുരേന്ദ്രന്‍; ഉമ്മന്‍ ചാണ്ടി എത്തിയത് ബിജെപിക്ക് കാര്യം എളുപ്പമാക്കി

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ത്തിക്കരുത് എന്ന നിര്‍ബന്ധമാണ് ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്താന്‍ ഹൈക്കമാന്റിനെ പ്രേരിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിലെ ഘടകകക്ഷികള്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് എല്ലാ നേതാക്കളെയും ഒരുപോലെ പങ്കാളികളാക്കാന്‍ ഹൈക്കമാന്റ് 10 അംഗ സമിതിയെ നിയോഗിച്ചു. എല്ലാ മുതിര്‍ന്ന നേതാക്കളും ഇതില്‍ അംഗങ്ങളാണ്. നേതൃത്വം ഉമ്മന്‍ ചാണ്ടിക്കും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ക്രൈസ്തവ നേതാക്കളെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഇന്ന് പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളുമായും ചര്‍ച്ച നടത്തി. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലെത്തിച്ച ഹൈക്കമാന്റ് നടപടിയില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വ്യത്യസ്തമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തെത്തിയത് കാര്യങ്ങള്‍ എളുപ്പമാക്കി എന്നാണ് സുരേന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് ഹൈക്കമാന്റിന് നന്ദിയുണ്ടെന്നും അദ്ദേഹം പറയുന്നു. അഞ്ച് കൊല്ലം മുമ്പുള്ള കാര്യങ്ങള്‍ ഓര്‍മിക്കാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ചെന്നിത്തലയെ എന്തിന് മാറ്റി നിര്‍ത്തി. ചെന്നിത്തലയുടെ അയോഗ്യത എന്ത് എന്ന് വ്യക്തമാക്കണം. അദ്ദേഹത്തെ കറിവേപ്പില പോലെ എടുത്തിട്ടു. പാണക്കാട് നിന്നുള്ള നിര്‍ദേശ പ്രകാരമാണോ ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ചത് എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

ജോസ് പക്ഷം പിളരും; ഒരു വിഭാഗവുമായി സംസാരിച്ചുവെന്ന് പിസി ജോര്‍ജ്... യുഡിഎഫിന് സാധ്യതയേറി

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സമാനമായ പ്രസ്താവന നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വം ആരാകണം എന്ന് മുസ്ലിം ലീഗ് തീരുമാനിക്കുന്നു എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ഹസനും അമീറും ചേര്‍ന്ന് സഖ്യമുണ്ടാക്കുന്നു എന്ന് സിപിഎം പ്രചരിപ്പിക്കുകയും ചെയ്തു. ഇതെല്ലാം ബിജെപി നടത്തുന്ന പ്രചാരണത്തിന് തുല്യമാണ് എന്നാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍

സംസ്ഥാനത്തെ കൊറോണ പ്രതിരോധ വിഷയത്തിലും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പൊള്ളയായ പ്രചാരണമാണ് കേരളത്തില്‍ നടത്തിയത്. കൊറോണയെ പിടിച്ചു കെട്ടി എന്നായിരുന്നു പ്രചാരണം. ജനസാന്ദ്രതയുള്ളത് കൊണ്ടാണ് രോഗം പടരുന്നത് എന്ന ആരോഗ്യമന്ത്രിയുടെ വാദം വിവരക്കേടാണ്. രാജ്യത്ത് കൊറോണ കൂടുതലുള്ളത് ഇപ്പോള്‍ കേരളത്തിലാണ്. ടീച്ചറമ്മ ഉറങ്ങുകയാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. അതേസമയം, സുരേന്ദ്രന് മറുപടിയുമായി മന്ത്രി വിഎസ് സുനില്‍കുമാര്‍ രംഗത്തുവന്നു. കൊറോണ പ്രതിരോധത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല. രോഗ വ്യാപനം കുറയ്ക്കാന്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

cmsvideo
  നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

  English summary
  BJP Kerala President K Surendran reply about Oommen Chandy takes leadership of UDF
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X