Get Updates
Get notified of breaking news, exclusive insights, and must-see stories!

കേട്ടതു സത്യം തന്നെ!! ബിജെപി കേരളത്തില്‍ വലവിരിച്ചു കഴിഞ്ഞു!! തന്ത്രങ്ങള്‍ കേട്ടാല്‍ ഞെട്ടും!!

ബിജെപി കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിടുന്നതായി ബിജെപി തന്നെ സമ്മതിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രങ്ങളാണിതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ദില്ലി: കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ബിജെപി കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളെ ചാക്കിട്ടു പിടിക്കുന്നതായി നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേട്ടതൊക്കെ അഭ്യൂഹങ്ങളല്ലെന്നും ചിലതൊക്കെ സത്യമാണെന്നുമാണ് സൂചനകള്‍.

ബിജെപി കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിടുന്നതായി ബിജെപി തന്നെ സമ്മതിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രങ്ങളാണിതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

 തന്ത്രങ്ങളൊരുക്കി ബിജെപി

തന്ത്രങ്ങളൊരുക്കി ബിജെപി

അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ അടിത്തറ വിപുലീകരിക്കാന്‍ സമഗ്രമായ പ്രവര്‍ത്തന പരിപാടികള്‍ ബിജെപി ആവിഷ്‌കരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തിലെ പുതിയ നീക്കങ്ങള്‍. കേരളത്തില്‍ എന്‍ഡിഎയെ ശക്തിപ്പെടുത്തുക തന്നെയാണ് മോദിയുടെയും അമിതാഷായുടെയും ലക്ഷ്യം. ഇതിനായി കേരളത്തില്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്താനാണ് മോദിയുടെയും ഷായുടെയും തീരുമാനം.

 ചെറുപാര്‍ട്ടികളും

ചെറുപാര്‍ട്ടികളും

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് ചാല നേതാക്കളെയും പ്രവര്‍ത്തകരേയും ബിജെപിയിലേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വാസ്തവമുണ്ടെന്ന് ബിജെപി നേതാക്കള്‍ തന്നെ പറയുന്നുണ്ട്. കോണ്‍ഗ്രസിനു പുറമെ ചെറു പാര്‍ട്ടികളെയും ബിജെപി ലക്ഷ്യമിടുന്നുണ്ട്. ബിജെപിയുടെ ശ്രമങ്ങള്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

 രാഷ്ട്രീയ മാറ്റങ്ങള്‍

രാഷ്ട്രീയ മാറ്റങ്ങള്‍

കേരളത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടികളില്‍ നിന്ന് ചില നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലെത്തുമെന്ന് ദേശീയ ജനറള്‍ സെക്രട്ടറി മുരളീധര റാവു തന്നെ പറയുന്നു. മോദിയുടെ നേതൃത്വവും വികസന അജണ്ടയും അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുന്നുവെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് തോന്നുന്ന ആരുമായും ചര്‍ച്ച നടത്തുമെന്നും റാവു പറഞ്ഞു. അസമിലും ഹരിയാനയിലും സംഭവിച്ചതു പോലുള്ള രാഷ്ട്രീയ മാറ്റങ്ങളും കേരളത്തില്‍ ഉണ്ടാകുമെന്നാണ് പറയുന്നത്.

 ചര്‍ച്ചയുമില്ല

ചര്‍ച്ചയുമില്ല

അതേസമയം കോണ്‍ഗ്രസില്‍ നിന്നുളള നേതാക്കളെ ഉള്‍പ്പെടെ ബിജെപി ചാക്കിട്ടു പിടിക്കുകയാണെന്നആരോപണം സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേകരന്‍ തള്ളിയിട്ടുണ്ട്. ആരെയും ചാക്കിട്ടു പിടിക്കേണ്ട ആവശ്യം ബിജെപിക്കില്ലെന്നും ഇക്കാര്യത്തില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നുമാണ് കുമ്മനം പറയുന്നത്. ബിജെപിയുടെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്നും ബിജെപിയുടെ നയങ്ങള്‍ അംഗീകരിക്കുന്നവരെ സ്വാഗതം ചെയ്യുകയാണെന്നും കുമ്മനം പറയുന്നു.

 ഹസന്‍ പറഞ്ഞത്

ഹസന്‍ പറഞ്ഞത്

നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് പ്രചരണം. ശശിതരൂര്‍, കെ സുധാകരന്‍ എന്നിവരുടെ പേരാണ് ഉയര്‍ന്നു കേട്ടിരുന്നത്. മലപ്പുറം തിരഞ്ഞെടുപ്പില്‍ സിപിഎം നേതാക്കളാണ് ഇക്കാര്യം എടുത്ത് പറഞ്ഞ ആയുധമാക്കിയത്. എന്നാല്‍ ഇത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എംഎം ഹസനും നിഷേധിച്ചിരുന്നു. ഇതിനിടെ അബദ്ധത്തില്‍ ഹസന്‍ ശശിതരൂരിന്റെ പേര് എടുത്ത് പറഞ്ഞതാണ് വിവാദമായത്.

 ശശിതരൂര്‍ പറയുന്നത്

ശശിതരൂര്‍ പറയുന്നത്

ശശി തരൂര്‍ ബിജെപിയിലേക്ക് പോകുന്നതായ വാര്‍ത്തകളെ തരൂര്‍ തന്നെ എതിര്‍ത്തു. പ്രചാരണം ശരിയല്ലെന്ന് തരൂര്‍ പറഞ്ഞിരുന്നു. തന്റെ ബോധ്യങ്ങളാണ് ഇക്കാര്യത്തില്‍ പ്രധാനമെന്നും അവ ബിജെപി നിലപാടുകളുമായി ചേര്‍ന്ന് പോകുന്നവയല്ലെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു. നാലു പതിറ്റാണ്ട് ഇന്ത്യയുടെ ബഹുസ്വരതയ്‌ക്കൊപ്പം നിന്നാണ് എഴുതുകയും പ്രസംഗിക്കുകയും ചെയ്തതെന്നു അദ്ദേഹം പറയുന്നു. ഒരടുസ്ഥാനവുമില്ലാതെയാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നും തരൂര്‍.

 കോണ്‍ഗ്രസിന് ക്ഷീണമുണ്ട്

കോണ്‍ഗ്രസിന് ക്ഷീണമുണ്ട്

കെ സുധാകരനും ബിജെപിയിലേക്ക് പോകുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സുധാകരന്‍ നിഷേധിച്ചു. പ്രചരണം പച്ചക്കള്ളമാണെന്നാണ് സുധാകരന്‍ പറയുന്നത്. ഒരു രാഷ്ട്രീയ സാഹചര്യത്തിലും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും പോകില്ലെന്നും അദ്ദേഹം. കോണ്‍ഗ്രസ് ദുര്‍ബലമായി എന്നത് ശരിയാണെന്നും എന്നാല്‍ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+