കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വില വര്‍ധനയ്ക്ക് വോട്ടിലൂടെ മറുപടി കൊടുക്കണം! ബിജെപിയുടെ പോസ്റ്റ് കുത്തി പൊക്കി ട്രോള്‍

  • By Desk
Google Oneindia Malayalam News

ഇന്ധന വില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസിന്‍റേയും ഇടതുമുന്നണിയുടേയും പന്ത്രണ്ട് മണിക്കൂര്‍ ഭാരത് ബന്ദ് പുരോഗമിക്കുകയാണ്. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് കോണ്‍ഗ്രസിന്റെ ഭാരത് ബന്ദിന് പിന്തുണ നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വെളിവാക്കുന്നതായി മാറിയിരിക്കുകയാണ് ദേശീയ ബന്ദ്. ദേശീയ തലത്തില്‍ ബന്ദ് ഭാഗികമാണെങ്കിലും കേരളത്തില്‍ പൂണമാണ്.

മോദിക്കും ബിജെപിക്കും എട്ടിന്‍റെ പണി! 2014 ല്‍ വിജയിച്ച കയറിയ മോദിക്കും ബിജെപിക്കും എട്ടിന്‍റെ പണി! 2014 ല്‍ വിജയിച്ച കയറിയ "തുറുപ്പ് ചീട്ട്" കൈവിട്ടു!

അതിനിടെ ഭാരത് ബന്ദ് തുടരുന്നതിനിടയിലും പെട്രോള്‍ ഡീസല്‍ വല വീണ്ടും കൂടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 23പൈസയുമാണ് കൂടിയിരിക്കുന്നത്.അതേസമയം പെട്രോള്‍ വില വര്‍ധനവിനെ കുറിച്ച് മോദി ഇപ്പോഴും മൗനം തുടരുകാണ്. ബന്ദിനിടെ നടന്ന പ്രതിഷേധ പരിപാടികളില്‍ കേന്ദ്രസര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ സമയമായെന്ന് പ്രതിപക്ഷം ആഹ്വാനം ചെയ്ത പിന്നാലെ കേരള ഘടകം ബിജെപിയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്.

മോദി സര്‍ക്കാരിന്‍റെ വാഗ്ദാനം

മോദി സര്‍ക്കാരിന്‍റെ വാഗ്ദാനം

2014ല്‍ ഇന്ധന വില വര്‍ധനവിനെതിരെ അന്നത്തെ പ്രതിപക്ഷമായ ബിജെപി ഉയര്‍ത്തിയത് വലിയ രീതിയില്‍ ഉള്ള പ്രതിഷേധങ്ങളായിരുന്നു. അതുകൊണ്ട് തന്നെ അധികാരത്തിലേറുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയ ഏറ്റവും വലിയ വാഗ്ദാനങ്ങളില്‍ ഒന്നുമായിരുന്നു ഇന്ധന വില കുറയ്ക്കും എന്നത്.

മിണ്ടാട്ടമില്ല

മിണ്ടാട്ടമില്ല

എന്നാല്‍ 2014 ന് ശേഷം എണ്ണ വില റോക്കറ്റ് പോലെ കുതിച്ചുകൊണ്ടിരിക്കുകയാണ്. 2014 ല്‍ യുപിഎ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച ബിജെപി പക്ഷേ 2018 ആയപ്പോഴേക്കും ഇക്കാര്യത്തില്‍ വായ തുറന്നിട്ടില്ല. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഇടിയുമ്പോഴും ഇന്ത്യയില്‍ വില കുത്തനെ കൂടുകയാണെന്നതാണ് അതിന്‍റെ ഏറ്റവും വലിയ വിരോധാഭാസം.

നേരിട്ട് നിയന്ത്രണം

നേരിട്ട് നിയന്ത്രണം

ഇന്ധനവില നിര്‍ണയത്തില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് നിയന്ത്രണം ഇല്ല. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഈ നിയന്ത്രണം എടുത്തുകളഞ്ഞത്. അതിന് ശേഷം എത്തിയ എന്‍ഡിഎ സര്‍ക്കാര്‍ പ്രതിദിനം ഇന്ധനവില പുനര്‍നിര്‍ണയിക്കാനുള്ള അധികാരവും എണ്ണക്കമ്പനികള്‍ക്ക് നല്‍കി.

മുട്ടാപ്പോക്ക് ന്യായങ്ങള്‍

മുട്ടാപ്പോക്ക് ന്യായങ്ങള്‍

എണ്ണ വിലയില്‍ വന്‍ വര്‍ദ്ധനയാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്. ഇന്ധന വില വര്‍ധനവിന് അല്‍ഫോന്‍സ് കണ്ണന്താനം അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ പറഞ്ഞത്
കക്കൂസ് നിര്‍മാണത്തിന് വേണ്ടിയാണ് ഇന്ധന വില വര്‍ദ്ധനയിലെ പണം ഉപയോഗിക്കുന്നത് എന്നായിരുന്നു. എന്നാല്‍ ഇത്തരം മുട്ടാപ്പോക്ക് ന്യായങ്ങള്‍ ജനം പച്ചയ്ക്ക് തള്ളി കളഞ്ഞു കഴിഞ്ഞു

കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍

ഡോളര്‍ കരുത്താര്‍ജ്ജിച്ചതും ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കൂട്ടാതിരുന്നതുമാണ് ഇന്ധന വില വര്‍ധനവിന് കാരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഇപ്പോഴത്തെ വിശദീകരണം. ഇതോടെ തങ്ങള്‍ക്ക് ഇന്ധനവില വര്‍ധനവ് പിടിച്ച് നിര്‍ത്താനുള്ള നടപടികള്‍ എടുക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധനവില്‍ ബിജെപി കേരള ഘടകം 2014 ല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. "അടിക്കടി കൂടുന്ന പെട്രോൾ വില. ഈ ദുർഗ്ഗതിക്കൊരു പരിഹാരം നമുക്ക് തന്നെ കണ്ടെത്താനുള്ള സുവർണാവസരമാണ് തിരഞ്ഞെടുപ്പ്. നിങ്ങളുടെ വോട്ട് വിവേകപൂർവ്വം വിനിയോഗിക്കുക" എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

 പ്രതിഷേധം

പ്രതിഷേധം

2014 ല്‍ ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ബിജെപി കേരള ഘടകത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റാണിത്. പെട്രോള്‍ നമ്മുടെ ചങ്കില്‍ തീ കോരിയിടുന്നതെങ്ങനെയെന്ന തലക്കെട്ടില്‍ മറ്റൊരു ലേഖനവും ബിജെപിയുടെ പേജില്‍ ഉണ്ട്.

 ഏറ്റെടുത്തു

ഏറ്റെടുത്തു

2014 ല്‍ ഇട്ട പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരോ കുത്തിപ്പൊക്കുകയായിരുന്നു. എന്നാല്‍ ഇതോടെ ബിജെപിയെ ട്രോളി നൂറ കണക്കിന് കമന്‍റുകളാണ് പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. ആഹാ !!!പറഞ്ഞത് നന്നായി... 2019 ഇലെക്ഷനിൽ അപ്പോ എങ്ങനാ bjp മത്സരിക്കുന്നുണ്ടല്ലോ അല്ലെ ??എന്നായിരുന്നു ഒരാള്‍ ഈ പോസ്റ്റിന് താഴെ കുറിച്ചത്.

തിരുമാനിച്ചു

തിരുമാനിച്ചു

ഒടുവിൽ ഞാൻ ബിജെപി പറയുന്നത് കേൾക്കാൻ തീരുമാനിച്ചു...ക്രൂഡ് വില ഇടിയുമ്പോളും പെട്രോളിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലയാക്കി, സ്വന്തം ഫോട്ടോ പമ്പുകളിൽ ഒട്ടിച്ച് നടക്കണ ആ ഊള തുലയട്ടെ...ബി ജെ പി ജനങ്ങളോടൊപ്പം...
അടുത്ത ഇലക്ഷന് ആ കാട്ടുകള്ളനേം അവന്റെ പാർട്ടിയേയും ബിജെപി നാട്ടീന്ന് ഓടിച്ചിരിക്കും" എന്ന് പോകുന്നു കമന്‍റുകള്‍

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പിസിയെ തേച്ചൊട്ടിച്ച് നടി രവീണ ഠണ്ഡന്‍! ഈ മനുഷ്യനെതിരെ കേസെടുത്തൂടേപിസിയെ തേച്ചൊട്ടിച്ച് നടി രവീണ ഠണ്ഡന്‍! ഈ മനുഷ്യനെതിരെ കേസെടുത്തൂടേ

ജാങ്കോ നീയറിഞ്ഞാ പിസി ജോര്‍ജ്ജ് പെട്ടു.. പിസിയെ പൊളിച്ചടുക്കി അര്‍ണബിന്‍റെ റിപബ്ലിക് ടിവി.. വീഡിയോജാങ്കോ നീയറിഞ്ഞാ പിസി ജോര്‍ജ്ജ് പെട്ടു.. പിസിയെ പൊളിച്ചടുക്കി അര്‍ണബിന്‍റെ റിപബ്ലിക് ടിവി.. വീഡിയോ

English summary
bjp keralas facebook post getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X