Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രവര്‍ത്തകര്‍ക്ക് അഞ്ച് വര്‍ഷം തടവും, പിഴയും

കോഴിക്കോട്: ഭൂമികൈയ്യേറ്റ സമരത്തിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 13 പേര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. 2012 ഓഗസ്ത് 16ന് ചെറുവണ്ണൂരിലെ ഇന്‍ഡസ് മോട്ടോഴ്‌സ് ആക്രമിച്ച കേസിലാണ് ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്‍ഡസ് മോട്ടോഴ്‌സ് ആക്രമിക്കുന്നതിനിടയില്‍ നേതാക്കളെ തടയാന്‍ ശ്രമിച്ച പോലീസുകാരെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്. ബിജെപി ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ ആണ് അന്നു കേസ് എടുത്തിരുന്നത്.

എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിന തടവും 12,200 രൂപ പിഴയും ആണ് ഇവര്‍ക്കെതിരെ വിധിച്ചിരിക്കുന്നത്. കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും എന്നും കോടതി നിര്‍ദ്ദേശിച്ചു.

bjp-flag

പൊതു മുതല്‍ നശിപ്പിക്കുക എന്ന വകുപ്പു പ്രകാരം ആണ് ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിനു മുന്‍പ് നടന്ന സംഭവം ആയിരുന്നു ചെറുവണ്ണൂരിലെ ഭൂമികൈയ്യേറ്റ പ്രശ്‌നം. ഇന്‍ഡസ് മോട്ടേഴ്‌സിന്റെ ഭൂമി സര്‍ക്കാരിന്റെ ഭൂമി ആണെന്ന് ആരോപിച്ചായിരുന്നു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രതിഷേധത്തില്‍ പോലീസ് ഇടപ്പെട്ടതിനെ തുടര്‍ന്നു മാര്‍ച്ച് പിന്നീട് അക്രമാസക്തമാകുകയായിരുന്നു.

ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. 27 പേരെ ആണ് അന്നു അറസ്റ്റ് ചെയ്തത്. ഇതില്‍ 10 പേരെ കോടതി അന്നു വെറുതെ വിട്ടിരുന്നു. നിയമവിരുദ്ധമായി സംഘം ചേരല്‍, ആയുധങ്ങളുമായി ആക്രമിക്കല്‍, പോലീസുകാര്‍ക്കെതിരെ കൈയ്യേറ്റ ശ്രമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രതിഷേധിക്കാന്‍ സമൂഹത്തില്‍ അവകാശം ഉണ്ടെന്നും എന്നാല്‍ നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശം ഇല്ലെന്നും ആണ് കോടതി വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+