നടിയെ തട്ടിക്കൊണ്ടുപോകൽ: ബിനീഷ് കോടിയേരിയെ പ്രതിക്കൂട്ടിലാക്കാൻ ബിജെപി.. !
കല്‍പ്പറ്റ: മലയാളത്തിലെ യുവനടിയെ കടത്തിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പുതിയ ആരോപണവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്. കൊച്ചിയില്‍ വെച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിറകില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയാണ് എന്നാണ് എഎന്‍ രാധാകൃഷ്ണന് ആരോപിക്കുന്നത്.
Read Also: നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഇടതു നേതാവിന്റെ മക്കളുമെന്ന് ഡിഎൻഎ..! ഞെട്ടിക്കും !
Read Also: ചാനല്‍ മേധാവി കിടക്ക പങ്കിടാന്‍ ക്ഷണിച്ചു..!! അനുഭവം തുറന്നു പറഞ്ഞ് കസബ നായിക വരലക്ഷ്മി ശരത്കുമാര്!
Read Also: നടിയെ തട്ടിക്കൊണ്ടുപോകലില്‍ ലാലിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമിതാ..

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ കേരളത്തിലെ ഇടതുനേതാവിന്റെ മക്കളാണ് എന്ന് കഴിഞ്ഞ ദിവസം ദേശീയ മാധ്യമമായ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിറകെയാണ് ബിജെപി നേതാവിന്റെ ആരോപണവും ഉയര്‍ന്നു വന്നിരിക്കുന്നത്.

യുവനടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണ് എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം മകനായ ബിനീഷിനെ രക്ഷപ്പെടുത്താനാണ് എന്നും രാധാകൃഷ്ണന് ആരോപിക്കുന്നു. സംഭവത്തില്‍ കേന്ദ്ര അന്വേഷണം വേണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

കോടിയേരിയുടെ തണുപ്പന്‍ പ്രതികരണം മകനെ രക്ഷിക്കാനാണ്. അതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയനും നിസ്സഹായനായി നോക്കി നില്‍ക്കുന്നതെന്നും എഎന്‍ രാധാകൃഷ്ണന് ആരോപിച്ചു.

സിനിമാ മേഖലയിലെ മാഫിയകളെ നിയന്ത്രിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനാണെന്നും എഎന്‍ രാധാകൃഷ്ണന് ആരോപിച്ചു. ബിനീഷ് കോടിയേരിക്കെതിരെ നേരത്തെ തന്നെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

നടി ആക്രമണത്തിന് ഇരയായതുമായി ബന്ധപ്പെട്ട് ഇതൊരു ഒറ്റപ്പെട്ട സംഭവമാണ് എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പരാതി ലഭിച്ചയുടന്‍ പ്രശ്നത്തില്‍ പോലീസ് ഇടപെട്ടിട്ടുണ്ടെന്നും കോടിയേരി പറയുകയുണ്ടായി.കോടിയേരിയുടെ പ്രതികരണത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നു വന്നത്.

എല്‍ഡിഎഫിലെ പ്രമുഖനായ നേതാവിന്റെ രണ്ട് മക്കളും മലയാളത്തിലെ പ്രമുഖനായ നടനുമാണ് നടിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് ഡിഎന്‍എ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാലിവരുടെ പേരുകള്‍ ഡിഎന്‍എ പുറത്ത് വിട്ടിട്ടില്ല.

കൊച്ചിയില്‍ ആക്രമണത്തിനിരയായ സിനിമാ താരത്തിന്റെ പേര് എടുത്തുപറഞ്ഞാണ് പ്രമുഖ ദേശീയ മാധ്യമമായ ഡിഎന്‍എ എക്സ്ക്ലൂസ്സീവ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. പ്രമുഖ ഇടതുനേതാവിന്റെ മക്കള്‍ കേസില്‍ പൊലീസ് നിരീക്ഷണത്തിലാണ് എന്നും പറയുന്നു.

പ്രമുഖ നടനും ഇടത് നേതാവിന്റെ മക്കളുമാണ് ക്വട്ടേഷന്‍ സംഘത്തിന് നടിയെ കടത്തിക്കൊണ്ടുപോകാനും ആക്രമിക്കാനും നിര്‍ദേശം നല്‍കിയതെന്നാണ് പൊലീസ് സംശയിക്കുന്നത് എന്നും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു

മലയാള സിനിമയെ അടുത്ത കാലത്ത് വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതാണ് തീയറ്റര്‍ സമരം. ഈ സമരകാലത്താണ് പ്രമുഖ ഇടതു നേതാവിന്റെ മക്കള്‍ മലയാള സിനിമയില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതെന്നും ഡിഎന്‍എ പറയുന്നു.

ഇടതു നേതാവിന്റെ ഈ രണ്ട് മക്കളാണത്രേ സമരം പൊളിക്കാന്‍ നിര്‍മ്മാതാക്കളെ സഹായിച്ചതും തീയറ്റര്‍ ഉടമകളുടെ അസ്സോസ്സിയേഷന്‍ പൂട്ടിച്ചതും. ഇതോടെ സിനിമാ മേഖലയിലെ പ്രവേശനത്തിന് ഇവര്‍ക്ക് മുന്നിൽ വഴിതുറന്നുവെന്നും ഡിഎൻഎ റിപ്പോർട്ട് ചെയ്തിരുന്നു

കേസില്‍ സംശയത്തിന്റെ മുനയില്‍ നില്ക്കുന്ന നടന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് സിനിമകള്‍ നിര്‍മ്മിക്കാനും ഈ സഹോദരന്മാര്ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും ഡിഎന്‍എ റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു

സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒന്നു രണ്ട് നിര്‍മ്മാതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തിയതായും ഡിഎന്‍എ വെളിപ്പെടുത്തുന്നു. ഇവരുടെ പേരുകള്‍ റിപ്പോര്‍ട്ടിലെവിടെയും പരാമര്‍ശിച്ചിട്ടില്ലായിരുന്നു. ഇതിനോട് ചേർത്തു വായിക്കുന്ന രീതിയിലാണ് ബിജെപി നേതാവിന്റെ ആരോപണം വന്നിരിക്കുന്നത്.

നടിയെ ആക്രമിച്ച സംഘത്തിലെ ഒന്നാമനായ പള്‍സര്‍ സുനിയ്ക്ക് 50 ലക്ഷം രൂപ പ്രമുഖ നടനും ഇടത് നേതാവിന്റെ മക്കളും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഡിഎന്‍എ വെളിപ്പെടുത്തിയിരുന്നു. എന്തായാലും നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പുതിയ ആരോപണം പിണറായി പൊലീസ് പരിഗണിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications