എകെജി സെന്‍റര്‍ തകര്‍ക്കും... യതീഷിനെ കൊണ്ട് സല്യൂട്ടടിപ്പിക്കും.. കലിപ്പ് തീരാതെ എഎന്‍ രാധാകൃഷ്ണന്‍
Recommended Video

ശബരിമല വിഷയത്തില്‍ വിവാദപരമായ പ്രസംഗങ്ങള്‍ നടത്തുന്ന ബിജെപി നേതാവാണ് എഎന്‍ രാധാകൃഷ്ണന്‍. നേരത്തേ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ രാധാകൃഷ്ണന്‍ മറ്റ് മന്ത്രിമാരേയും സിപിഎമ്മിനേയുമെല്ലാം മോശമായ ഭാഷകളിലൂടെ അവഹേളിച്ചിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഈ ബിജെപി നേതാവ്.

ശബരിമലയെ മുഖ്യമന്ത്രി പിണറായി തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എകെജി സെന്‍റര്‍ തകര്‍ക്കുമെന്നാണ് എഎന്‍ രാധാകൃഷ്ണന്‍റെ വെല്ലുവിളി.തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച സ്വീകരണ പരിപാടിയ്ക്കിടെയായിരുന്നു സംഭവം. അയ്യപ്പ ഭക്തരെ ഉപയോഗിച്ച് എകെജി സെന്‍റര്‍ നാമാവശേഷമാക്കുമെന്നായിരുന്നു രാധാകൃഷ്ണന്‍ പ്രസംഗിച്ചത്.
പോലീസിനെതിരേയും രാധാകൃഷ്ണന്‍ ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുണ്ടെന്ന നെഗളിപ്പില്‍ ബിജെപിക്കാരോട് കളിക്കാന്‍ നില്‍ക്കേണ്ട, അധികം കളിച്ചാല്‍ യതീഷ് ചന്ദ്രയെകൊണ്ട് ബിജെപി സല്യൂട്ട് അടുപ്പിക്കും. ഗുണ്ടകളായ പോലീസുകാരാണ് സന്നിധാനത്ത് ഉള്ളതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications