Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷംസീർ തോൽക്കണമെന്ന ബിജെപി നേതാവിന്റെ പ്രഖ്യാപനം യുഡിഎഫ് - ബിജെപി ഡീൽ ;എംവി ജയരാജൻ

തിരുവനന്തപുരം; തലശ്ശേരിയിലെ കോൺഗ്രസ്സ് സ്ഥാനാർഥി ജയിച്ചാൽ ബിജെപി ആകുമെന്ന ഉറപ്പ്‌ ബിജെപിക്ക് കിട്ടിയിരിക്കുന്നുവെന്നും അതാണ് ഷംസീർ തോൽക്കണമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന തെളിയിക്കുന്നതെന്നും സിപിഎം നേതാവ് എംവി ജയരാജൻ. കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ ജയിപ്പിക്കാനാണ് അണികൾക്ക് ബിജെപി നൽകിയ നിർദ്ദേശം . അതാവട്ടെ നോമിനേഷൻ തള്ളിപ്പോയതിലുള്ള അണികളുടെ നേതൃത്വത്തിനെതിരായ വികാരം ഇടതുപക്ഷത്തിനെതിരെ തിരിച്ചു വിടാനുള്ള തന്ത്രം കൂടിയാണെന്നും ജയരാജൻ പറഞ്ഞു.

mv jayarajan

സുരേഷ് ഗോപിയുടെ പ്രസ്താവനയെ ബിജെപി സംസ്ഥാന അധ്യക്ഷൻ പിന്തുണക്കുകയും ചെയ്തു.ഇതെല്ലാം പുറത്തു വന്നപ്പോൾ വികൃതമായ സ്വന്തം മുഖം തേച്ചു മിനുക്കാനുള്ള പാഴ്ശ്രമവും നടക്കുന്നുണ്ട്. അതാണ് സ്വതന്ത്ര സ്ഥാനാർത്ഥിക്കുള്ള പിന്തുണ പ്രഖ്യാപനം . ബിജെപി വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിക്കാൻ വേണ്ടി മാത്രമാണ് ഈ പിന്തുണ . യഥാർത്ഥ ഡീൽ കോൺഗ്രസുമായിട്ടാണ്.

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

ഗാന്ധി ഘാതകരും , ഗാന്ധി ശിഷ്യരും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിനെ തലശ്ശേരിയിലെ പ്രബുദ്ധ ജനത തൂത്തെറിയും. മത നിരപേക്ഷത സംരക്ഷിക്കാൻ വർഗീയതയെ പൊരുതി തോൽപ്പിച്ച പാരമ്പര്യമാണ് തലശ്ശേരിക്കുള്ളത്. മാർച്ച് 27 ന് നടന്ന തലശ്ശേരി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്- ബിജെപി കൂട്ടുകെട്ട് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. അത് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും ജയരാജൻ പറ‍ഞ്ഞു. .

ധാവണിയിലും ഗ്ലാമറസായി വിരാനിക ഷെട്ടി, സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Election 2021- BJPയില്ലാത്ത തലശ്ശേരിയിൽ മത്സരം എങ്ങോട്ട്? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+