ജോജുവിന്റെ കാർ പൊളിച്ചതല്ലേ ഉളളൂ, സിപിഎം ബസ്സ് കത്തിച്ച് ആളുകളെ കൊന്നിട്ടുണ്ടെന്ന് അബ്ദുളളക്കുട്ടി
കൊച്ചി: ഇന്ധന വില വർധനവിന് എതിരെ റോഡ് തടഞ്ഞുളള കോൺഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെ പിന്തുണച്ച് ബിജെപി നേതാവ് എപി അബ്ദുളളക്കുട്ടി. കോൺഗ്രസ്സുകാർ ജോജുവിന്റെ കാർ തല്ലിപ്പൊളിച്ചിട്ടേ ഉളളൂവെന്നും സിപിഎമ്മുകാർ സമരത്തിന്റെ ഭാഗമായി കണ്ണൂരിൽ കെഎസ്ആർടിസി ബസ്സിലെ 4 യാത്രക്കാരെ ബസ് അടക്കം കത്തിച്ച് കൊന്നിട്ടുണ്ടെന്ന് അബ്ദുളളക്കുട്ടി ആരോപിച്ചു.

എപി അബ്ദുളളക്കുട്ടിയുടെ പ്രതികരണം: 'ജോജൂ ജോർജ് നിങ്ങള് കാണിച്ച തന്റേടത്തെ അഭിനന്ദിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഇതുപോലെ ഹർത്താലും, ബന്ദും മിന്നൽ പണിമുടക്കും കേരളത്തെ നശിപ്പിക്കും നരേന്ദ്ര മോദിയുടെ ഗുജ്റാത്ത് കണ്ട് പഠിക്കണം എന്ന് പറഞ്ഞതിന്റെ പേരിൽ നിങ്ങളെക്കാൾ അപമാനിക്കപ്പെട്ട ഒരാളാണ് ഈ കുറിപ്പെഴുതുന്നയാൾ. ഇന്ന് ചാനലുകളിൽ CPM ന് വേണ്ടി സഖാവ് സുജാതയെപ്പോലുള്ളവർ കോൺഗ്രസ്റ്റ് അക്രമത്തെ അപലപിച്ച് കത്തിയ കയറുന്നത് കണ്ടു. നല്ലത്!
ദീപിക പതുക്കോണ്‍ മാറി നില്‍ക്കണം; പുതിയ മേക്കോവറില്‍ സീരിയല്‍ താരം കൃഷ്ണപ്രിയ
Recommended Video
സുജാത സഖാവെ, കോൺഗ്രസ്സുകാർ ജോജോവിന്റെ കാറ് തല്ലി പൊളിച്ചെന്നെയുള്ളൂ. പണ്ട് ഞങ്ങളുടെ കണ്ണൂരിൽ മട്ടന്നൂരിൽ സമരത്തിന്റെ ഭാഗമായി cpm കാർ KSRTC ബസ്സിലെ 4 യാത്രക്കാരെ ബസ്സടക്കം പെട്രോളൊഴിച്ച് കത്തിച്ച് കൊന്നിട്ടുണ്ട്. ഇന്ത്യയിലാദ്യമായി TV സ്വകാര്യ മേഖലയിൽ നിർമ്മിച്ചത് BPL കമ്പനിയാണ് (മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ബന്ധു ) അതിന്റെ മൊതലാളി മലയാളി നായരെ ട്രേഡ് യൂണിയൻ സമരത്തിന്റെ പേരിൽ കരണകുറ്റിക്കടിച്ച് ബാഗ്ലൂരിലേക്ക് നാട് കടത്തിയത് സുധാകരന്റെ നേതാവ് വയലാർ രവിയാണ്. ഇന്ന് കൊച്ചിയിലെ കിറ്റക്ക്സ് കമ്പനിയെ തെലുങ്കാനയിലേക്ക് കെട്ട് കെട്ടിച്ചത് ബെന്നി ബഹനാനും, പി രാജീവും ആണ്. കേരളം രക്ഷപ്പെടമെങ്കിൽ ഇരുമുന്നണികളെയും (കോൺ- കമ്മ്യൂ ) പ്രഭൃതികളെ നാട്കടത്തണം.












Click it and Unblock the Notifications