കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടിയുടെ വാഹനം ആക്രമിച്ചെന്ന് പരാതി;കാറിന്റെ പിറകിൽ ലോറികൊണ്ട് ഇടിച്ചു,സംഭവം മലപ്പുറത്ത്

Google Oneindia Malayalam News

മലപ്പുറം: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയുടെ വാഹനം ഒരു സംഘം ആക്രമിച്ചതായി പരാതി. മലപ്പുറം രണ്ടത്താണിയിലാണ് സംഭവം. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. തന്റെ കാറിന്റെ പിറകുവശത്ത് ലോറി കൊണ്ട് ഇടിച്ചെന്നാണ് ആരോപണം. വലിയ ടോറസ് ലോറിയാണ് വാഹനത്തില്‍ ഇടിച്ചതെന്ന് അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിലാണ് സംഭവം.

Recommended Video

cmsvideo
BJP National Vice President AP Abdullakutty Attacked By Unknown Persons In Malappuram
പ്രതികരണം

പ്രതികരണം

സംഭവത്തില്‍ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം ഇങ്ങെനെ, നല്ല ഇരുട്ടുള്ള റോഡിലൂടെയായിരുന്നു യാത്ര. നമ്മുടെ റോഡുകളില്‍ ഒന്നും നല്ല വെളിച്ചമില്ലല്ലോ. ഒരു പത്ത് നാല്‍പ്പത് കിലോ മീറ്റര്‍ യാത്ര ചെയ്ത് എത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടത്താണി എന്ന സ്ഥലത്തെത്തി. ഇവിടെ നിന്ന് കയറ്റത്തിലേക്ക് കാര്‍ പോകുന്നതിനിടെ ഒരു ലോറി പിറകില്‍ വന്ന് ഇടിക്കുകയായിരുന്നെന്ന് അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

വാഹനം അമിത വേഗതിയിലല്ല

വാഹനം അമിത വേഗതിയിലല്ല

ഞങ്ങളുടെ വാഹനം കയറ്റം കയറുകയായതുകൊണ്ട് തന്നെ വലിയ സ്പീഡിലൊന്നുമായിരുന്നില്ല. ഈ സമയത്ത് പിറകില്‍ ഒരു ലോറി വന്ന് ഇടിക്കുകയായിരുന്നു. ഒരു വലിയ ടോറസ് ലോറിയായിരുന്നു ഇടിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. ഇതിന് പിന്നാലെ ഞങ്ങളുടെ മുന്നിലുള്ള ഒരു ഡിസയര്‍ കാറുമായി ഞങ്ങളുടെ കാര്‍ കൂട്ടിയിടിച്ചെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

അന്വേഷിക്കണം

അന്വേഷിക്കണം

കാറിന്റെ രണ്ട് ഭാഗത്തും നല്ല പരിക്ക് പറ്റിയിട്ടുണ്ട്. പക്ഷേ, ഞങ്ങള്‍ക്കാര്‍ക്കും വലിയ അപായമൊന്നും ഉണ്ടായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. ഇടിച്ച വാഹനത്തിലെ ഡ്രൈവര്‍ പറഞ്ഞത് ഉറങ്ങിപ്പോയെന്നാണ്. എന്നാല്‍ ഒരു ഒന്‍പതേ മുക്കാലിനാണ് സംഭവം. ഈ സമയത്തൊന്നും ഉറങ്ങിപ്പോകില്ല. ദൂരെ നിന്ന് വരുന്ന ലോറിയല്ലെന്നും തൊട്ടടുത്ത് നിന്ന് വന്ന ലോറിയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

 അപമാനിക്കാന്‍ ശ്രമിച്ചു

അപമാനിക്കാന്‍ ശ്രമിച്ചു

അതേസമയം, ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറിയപ്പോള്‍ ഒരു സംഘം തങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്. ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ അവിടെയുണ്ടായിരുന്ന പെരുമാറ്റം, പ്രശ്‌നങ്ങള്‍ സാക്ഷിയായിട്ടുള്ള ഒരുപാട് പേരുണ്ട്. ഈ സംഭവത്തില്‍ തീര്‍ച്ചയായും ഒരു അന്വേഷണം നടത്തണമെന്ന് അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

വെറുപ്പുകലര്‍ന്ന പെരുമാറ്റം

വെറുപ്പുകലര്‍ന്ന പെരുമാറ്റം

കൊലപ്പെടുത്താനുള്ള ശ്രമമാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, ഹോട്ടലിലുണ്ടായ പെരുമാറ്റം വെറുപ്പുകലര്‍ന്ന പെരുമാറ്റമായിരുന്നു. ഈ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം മറുപടി നല്‍കി. കാറിന്റെ രണ്ട് വശവും പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഹോട്ടലിലെ സംഭവം മനപ്പൂര്‍വമാണന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

നടപടി സ്വീകരിക്കണമെന്ന് സുരേന്ദ്രന്‍

നടപടി സ്വീകരിക്കണമെന്ന് സുരേന്ദ്രന്‍

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്ത് നടന്ന ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അറിയിച്ചു. മലപ്പുറം രണ്ടത്താണിയില്‍ ചായകുടിക്കാന്‍ ഹോട്ടലില്‍ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലര്‍ അപമാനിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടര്‍ന്ന് പിറകില്‍ ഇടിക്കുകയുമായിരുന്നു.

ചെറുത്തു തോല്‍പ്പിക്കും

ചെറുത്തു തോല്‍പ്പിക്കും

സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അസഹിഷ്ണുതയുടെ വക്താക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനെ സംരക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാര്‍ട്ടി ശക്തമായി അപലിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? സത്യം വെളിപ്പെടുത്തി ഗുപ്തേശ്വർ പാണ്ഡെ: ബക്സാർ കൈവിട്ട് ജെഡിയു!! ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? സത്യം വെളിപ്പെടുത്തി ഗുപ്തേശ്വർ പാണ്ഡെ: ബക്സാർ കൈവിട്ട് ജെഡിയു!!

സ്റ്റുഡിയോയിലെ പൊട്ടിത്തെറിയില്ല, പുഞ്ചിരിയും വിജയമുദ്രയും; ഇന്ത്യ ടുഡേയോട് പ്രതികരിച്ച് അർണബ്സ്റ്റുഡിയോയിലെ പൊട്ടിത്തെറിയില്ല, പുഞ്ചിരിയും വിജയമുദ്രയും; ഇന്ത്യ ടുഡേയോട് പ്രതികരിച്ച് അർണബ്

English summary
BJP Leader AP Abdullakutty has lodged a complaint that his vehicle attacked in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X