• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മാപ്പ് പറഞ്ഞ് പൊക്കോ'; ഇല്ലേല്‍ ജഡം പോലും കിട്ടില്ല, കൊത്തിനുറുക്കും, സതീദേവിക്ക് പരസ്യ ഭീഷണി

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ അംഗീകരിക്കാന്‍ ഒരുവിഭാഗം ജനങ്ങളും കേരളത്തിലെ ബിജെപി, കോണ്‍ഗ്രസ് ഘടകങ്ങളും ഇതുവരെ തയ്യാറായിട്ടില്ല. കോടതി വിധി നടപ്പിലാക്കുക എന്ന ഭരണഘടനാ ബാധ്യതയുമായി മുന്നോട്ടു പോവുന്ന സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിശ്വാസികളുടെ വികാരം ആളിക്കത്തിക്കുന്ന പ്രവണതയാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ നിന്നുണ്ടാവുന്നത്.

ബ്രൂവറി അനുമതി; കമ്പനിക്ക് പിന്നില്‍ സിനിമാ നടനുള്‍പ്പടേയുള്ള വന്‍ലോബി, സിപിഎം നേതാക്കളുമായി ബന്ധം

റോഡ് ഉപരോധങ്ങള്‍ ഉള്‍പ്പടേയുള്ള ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് ബിജെപി നേതൃത്വം നല്‍കുന്നത്. പ്രതിഷേധങ്ങള്‍ക്ക് ശക്തിപോരാ എന്ന് കണ്ട് മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേജശേഖരനെ സംസ്ഥാന നേതൃത്വത്തിലേക്ക് തിരികെ കൊണ്ടുവരാനും സാധ്യതയുണ്ട്. വരു ദിവസങ്ങളില്‍ പ്രതിഷേധം ആളിക്കത്തിക്കാനാണ് ബിജെപിയുടെ നീക്കം. അതിന്റെ സൂചനകളാണ് എല്ലാ ബിജെപി നേതാക്കളും നല്‍കുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ സിപിഎം നേതാവ് സതീദേവിക്കെതിരെ ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ ഭാഗത്ത് നിന്നും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നുത്. സംഭവം ഇങ്ങനെ..

ശബരിമലയില്‍

ശബരിമലയില്‍

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ നാനാജാതി വിഭാഗത്തില്‍പ്പെട്ട ആളുകളും പ്രതിഷേധം നടത്തുകയായിരുന്നു എന്നായിരുന്നു ബിജെപി ഉള്‍പ്പടേയുള്ളു സമാനുകൂലികള്‍ അവകാശപ്പെട്ടിരുന്നത്.

സമരത്തെില്‍ നിന്ന്

സമരത്തെില്‍ നിന്ന്

എന്നാല്‍ ആദ്യമേ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത കെപിഎംസ് രംഗത്ത് വന്നതോടെ എല്ലാവിഭാഗവും വിധിയെ എതിര്‍ക്കുന്നു എന്ന വാദത്തിന് അടിസ്ഥാനമില്ലാതായി. ഇതിന് പിന്നാലെയാണ് എസ്എന്‍ഡിപിയും സമരത്തെില്‍ നിന്ന് പിന്മാറുന്നത്.

ന്യൂസ്18 ചാനല്‍

ന്യൂസ്18 ചാനല്‍

ഈ വിഷയമായിരുന്നു ന്യൂസ്18 ചാനല്‍ കഴിഞ്ഞ ദിവസം ചര്‍ച്ചചെയ്തത്. എസ്എന്‍ഡിപി പിന്മാറിയത് സമരത്തെ ക്ഷീണിപ്പിക്കുമോ എന്നതായിരുന്നു എന്നതായിരുന്നു ചര്‍ച്ച പരിശോധിച്ചത്. സനീഷ് അവതാരകനായ ചര്‍ച്ചയില്‍ ബിജെപി പ്രതിനിധിയായി ബി ഗോപാലകൃഷ്ണന്‍, സിപിഎം പ്രതിനിധിയായി സതീദേവി, സാമൂഹ്യ നിരീക്ഷകനായ എംഎന്‍ കാരശ്ശേരി എന്നിവരായിരുന്നു പങ്കെടുത്തത്.

ബി ഗോപാലകൃഷ്ണനോട് ചോദിക്കുന്നത്

ബി ഗോപാലകൃഷ്ണനോട് ചോദിക്കുന്നത്

ചര്‍ച്ച ചൂട് പിടിച്ച് നടന്നുവരികേയാണ് ശബരിമലയിലെ വനിതാ പോലീസുകാരുടെ നിയമിച്ചാല്‍ അവര്‍ മലയിലേക്ക് എത്തുന്നത് നിങ്ങള്‍ തടയുമോ എന്ന ചോദ്യം സനീഷ് ബി ഗോപാലകൃഷ്ണനോട് ചോദിക്കുന്നത്.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

ആ ചോദ്യത്തിനുള്ള ഗോവാലകൃഷ്ണന്റെ മറുപടി ഇങ്ങനെ ' വനിതാ പോലീസുകാരെ ഞങ്ങല്‍ അങ്ങോട്ട് കയറ്റില്ല, അതിനൊരു രാഷ്ട്രീയവുമില്ല, ബിജെപിയല്ല അയപ്പമാര്‍ വാരും. ശബരിമല ധര്‍മ്മശാസ്താവിന്റെ ശരണം വിളികേട്ട് തെരുവീഥികളിലിറങ്ങിയ അമ്മമാര്‍ വരും. ഒരു പോലീസുകാരിയും വരില്ല'

സതീദേവിയോട് പറഞ്ഞത്

സതീദേവിയോട് പറഞ്ഞത്

ഇത്രയും പറഞ്ഞ് നിര്‍ത്തിയതിന് ശേഷമാണ് ബി ബാലഗോപാല കൃഷ്ണന്‍ സതീദേവിക്കെതിരെ തിരിയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ. 'ഈ നാട്ടിലെ വിശ്വാസികള്‍ വരും. അതു കൊണ്ടാണ് ഞാന്‍ സതീദേവിയോട് പറഞ്ഞത്. വേണമെങ്കില്‍ നിര്‍ത്തി അവസാനിപ്പിച്ച് മാപ്പ് പറഞ്ഞ് തിരിച്ചു പൊക്കോ. ഇല്ലേല്‍ നിങ്ങളുടെ ജഡം പോലുമുണ്ടാകില്ല ഈ കേരളത്തില്‍ കമ്യൂണിസ്റ്റുകാരുടെ ജഡം കൊത്തിനുറുക്കും'. ഇതോടെ അവതാരകനായ സനീഷ് ഇടപെടുകയായിരുന്നു.

പരാമര്‍ശത്തിനെതിരെ

പരാമര്‍ശത്തിനെതിരെ

ബി ബാലഗോപാല കൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഭാഗമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ശ്രീചിത്തിരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ..

കൊത്തിനുറുക്കും

കൊത്തിനുറുക്കും

ദംഷ്ട്ര പുറത്തേക്കു വന്നു തുടങ്ങി. പി സതീദേവിയോട് നിങ്ങളുടെ ജഡംപോലും കിട്ടില്ല, കൊത്തിനുറുക്കും എന്ന് ഗോപാലകൃഷ്ണന്‍ പച്ചക്ക് പറയുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. പറയാനുള്ളത് മുഖത്തു നോക്കിപ്പറഞ്ഞ് ചര്‍ച്ചയില്‍ നിന്നെഴുന്നേറ്റ് പോരാത്തതില്‍ എനിക്ക് കാരശ്ശേരി മാഷോട് വിയോജിപ്പുണ്ട്.

ഇത് നിങ്ങള്‍ക്കു പറ്റിയ മണ്ണായിട്ടില്ല

ഇത് നിങ്ങള്‍ക്കു പറ്റിയ മണ്ണായിട്ടില്ല

കൊത്തിനുറുക്കാനാണെങ്കില്‍ കേരളത്തില്‍ ഒരുപാട് മനുഷ്യരെ കൊത്തിനുറുക്കേണ്ടി വരും ഗോപാലകൃഷ്ണാ. ഇത് നിങ്ങള്‍ക്കു പറ്റിയ മണ്ണായിട്ടില്ല. ആവാന്‍ പോകുന്നുമില്ല.' നാങ്കളെക്കൊത്തിയാലുമൊന്നല്ലേ ചോര, നിങ്ങളെക്കൊത്തിയാലുമൊന്നല്ലേ ചോര ' എന്ന് സവര്‍ണ്ണരോട് തലയുയര്‍ത്തി ചോദിച്ച മനുഷ്യരുടെ നാടാണിത്.

ചോരയുടെ ഭീഷണി കയ്യിലിരിക്കട്ടെ

ചോരയുടെ ഭീഷണി കയ്യിലിരിക്കട്ടെ

ദളിതരായ അനേകം പേര്‍ തൂക്കുമരങ്ങളില്‍ ജഡങ്ങളായി തൂങ്ങിയാടിയപ്പോള്‍ ഒരുപാട് മനുഷ്യരുടെ ചോര കൊടുത്ത് മനുഷ്യരെ മനുഷ്യരാക്കിയെടുത്ത നാടാണിത്. ചോര വീണ മണ്ണില്‍ നിന്ന് പൊടിച്ചുയര്‍ന്ന പൂമ്പാറ്റകളാണ് ഇവിടെയുള്ളവര്‍. അവരുടെ സമാധാനപൂര്‍ണ്ണമായ ജീവിതത്തിനു നേരെ ചോരയുടെ ഭീഷണി കയ്യിലിരിക്കട്ടെ.

ഫേസ്ബുക്ക്

ശ്രീചിത്തിരന്‍

English summary
bjp leader b balagopalakrshnan against satheedevi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X