• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാവം പി ജയരാജന്റെ കാര്യമാണ് കഷ്ടം, എതിരെ സംസാരിച്ച എല്ലാവരേയും പിണറായി തട്ടിയെന്ന് ഗോപാലകൃഷ്ണൻ

തൃശൂർ: രണ്ട് ടേം മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ട എന്ന തീരുമാനത്തോടെ സിപിഎമ്മിലെ പല പ്രമുഖർക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ലാതിരിക്കുകയാണ്. ആലപ്പുഴയിൽ ധനമന്ത്രി തോമസ് ഐസകിനും അമ്പലപ്പുഴയിൽ ജി സുധാകരനും അടക്കം ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

മാത്രമല്ല ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ എംബി രാജേഷ് അടക്കമുളളവർക്ക് നിയമസഭയിലേക്ക് അവസരം നൽകിയപ്പോൾ പി ജയരാജനെ തഴഞ്ഞു. പാർട്ടിക്കുളളിലും അണികൾക്കിടയിലും ഈ തീരുമാനങ്ങൾ വിമർശനമുയർത്തിയിട്ടുണ്ട്. തനിക്കെതിരെ നിൽക്കുന്നവരെ പിണറായി ഒഴിവാക്കുകയാണ് എന്നും സിപിഎമ്മിൽ പിണറായിപ്പേടിയാണ് എന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പരിഹസിച്ചു.

 CPM ൽ പിണറായി പേടി

CPM ൽ പിണറായി പേടി

ബി ഗോപാലകൃഷ്ണന്റെ കുറിപ്പ് വായിക്കാം: '' CPMൽ പിണറായി പേടി. പണ്ട് കേരളത്തിൽ പല തരത്തിലുള്ള സാമൂഹ്യ അനീതികളും നില നിന്നിരുന്നു. പലതും നിരോധിക്കപ്പെട്ടു. പക്ഷെ സാമ്രാജ്യത്വഭീതിയും പേടിയും വളർത്താനും അത് തടയാൻ ജനകീയ ശക്തി സംഭരിക്കാനും മുദ്രാവാക്യം മുഴക്കിയ CPM ൽ ഇന്ന് മറ്റൊരു സാമൂഹ്യ സാമ്രാജ്യത്വ ഭീതിയും പേടിയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പുതിയ ഭീതിയും പേടിയും സൃഷ്ടിച്ചത് പിണറായിയാണ്. CPM ൽ പിണറായി പേടി എന്നതാണ് , പുതിയ സാമൂഹ്യ അനീതിയുടെ പേര് .

പിണറായിയെ എതിർക്കുന്നവർക്ക് സ്ഥാനമില്ല

പിണറായിയെ എതിർക്കുന്നവർക്ക് സ്ഥാനമില്ല

പിണറായിയെ എതിർക്കുന്നവർക്കും നേരിട്ട് നിവർന്ന് നിന്ന് സംസാരിക്കുന്നവർക്കും ഏതെങ്കിലും വിഷയത്തിൽ ചോദ്യം ഉന്നയിക്കുന്നവർക്കും CPM ൽ സ്ഥാനവുമില്ല, കസേരയുമില്ല. തിരഞ്ഞെടുപ്പ് കാലമായാൽ വെട്ടലും കിഴിക്കലും കൂട്ടലുമായി പിണറായി ആധിപത്യം ഉറപ്പാക്കും. CPM ലെ സാമ്രാജ്യത്വ ശക്തിയാണ് പിണറായി . ദൽഹിയിലെ സാമന്ത നേതാക്കൾക്ക് ഇരിപ്പിടവും ഭക്ഷണവും പിണറായിയുടെ വകയാകയാൽ അവർ പലപ്പോഴും തുടർച്ചയായി മൗനികളാകുന്നു.

പിണറായിയുടെ റഡാറിൽ ജയരാജൻ വീണു

പിണറായിയുടെ റഡാറിൽ ജയരാജൻ വീണു

പാവം പി. ജയരാജന്റെ കാര്യമാണ് കഷ്ടം . കണ്ണൂരിൽ തെക്കും വടക്കുമായി ചാവേർ പോരാളികളെ കൊണ്ട് എതിരാളികളെ മുഴുവൻ അരിഞ്ഞ് വീഴ്ത്തിയപ്പോൾ അദ്ദേഹം സ്വയം അരിയിട്ട് വാഴാൻ ആരംഭിച്ചു. കളി ധർമ്മടത്തേക്ക് കയറിയപ്പോൾ , പിണറായിയുടെ റഡാറിൽ ജയരാജൻ വീണു. പിന്നെ അമാന്തിച്ചില്ല. പിണറായിക്ക് മുകളിൽ പരുന്തും പറക്കാൻ പാടില്ലെന്നാണ് തിട്ടൂരം . ജയരാജ ചാവേറുകൾ ഇതൊന്നും ശ്രദ്ധിക്കാതെ പാണന്മാരായി ചേകവന്റെ പാട്ടുപാടാൻ തുടങ്ങിയതോടെ പിണറായിയുടെ സാമ്രാജ്യത്വ വാൾ ജയരാജന് മേൽ തൂങ്ങി .

പകുതി വാൾ ഒടിഞ്ഞ് പരാജയപ്പെട്ടു

പകുതി വാൾ ഒടിഞ്ഞ് പരാജയപ്പെട്ടു

ആദ്യം കരുതലോടെ മുറുകെ പിടിച്ച് ലോകസഭ സ്ഥാനാർത്ഥിയാക്കി. ചില ദുഷ്ട ബുദ്ധികൾ അന്നേ പറഞ്ഞു പിണറായി, യുദ്ധം തുടങ്ങിയെന്ന് . ജയരാജൻ ചാവേർ ആയത് കൊണ്ട് തമ്പുരാന്റെ കൽപ്പന അനുസരിച്ച് വടകരയിൽ പൊരുതി പകുതി വാൾ ഒടിഞ്ഞ് പരാജയപ്പെട്ടു. സാമന്ത നാടുവാഴി പട്ടം തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിണറായി തമ്പുരാൻ കൊടുത്തില്ലെന്ന് മാത്രമല്ല എല്ലാ സാമന്ത സൗകര്യങ്ങളും എടുത്ത് കളഞ്ഞു.

എല്ലാവരേയും പിണറായി തട്ടി

എല്ലാവരേയും പിണറായി തട്ടി

എല്ലാം സഹിച്ചു , എല്ലാം ശരിയാകുമെന്ന് വിശ്വസിച്ചു. അവസാനം, എല്ലാം പോയി. അസ്സംബ്ലി തിരഞ്ഞെടുപ്പിൽ സീറ്റും ഇല്ലാതായി. എന്തുകൊണ്ട് ജയരാജനോട് മാത്രം ഈ അനീതി എന്ന് ചോദിച്ചാൽ ജയരാജനോട് മാത്രമല്ല പിണറായിക്കെതിരെ സംസാരിച്ച എല്ലാവരേയും പിണറായി തട്ടി. തോമസ് ഐസക്കിന്റെ കാര്യം നേരത്തെ അറിയാമായിരുന്നങ്കിലും ജി.സുധാകരന്റെ സ്ഥിതി ഇങ്ങനെ ആകുമെന്ന് കരുതിയില്ല. പിണറായിയെസ്''

English summary
BJP Leader B Gopalakrishnan about CPM candidates list without P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X