കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രം തുറക്കുന്നതിന്റെ പിന്നില്‍ ഹിഡന്‍ അജണ്ട, യോഗത്തില്‍ പങ്കെടുത്തത് ഡ്യൂപ്ലീക്കേറ്റ് തന്ത്രിമാര്‍; ബി ഗോപാലകൃഷ്ണന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളോടെ സംസ്ഥാനത്തെ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഇതിനെതിരെ ബിജെപി നേതാക്കളും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനും രംഗത്തെത്തിയിരുന്നു. ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരുദ്ദേശപരമാണെന്നാണ് വി മുരളീധരന്‍ കുറ്റപ്പെടുത്തുന്നത്.

temple

ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോര്‍ഡിനുകീഴിലുളള ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികള്‍ ആവശ്യപ്പെട്ടോ എന്നും മുരളീധരന്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കടകംപള്ളി സുരേന്ദ്രനെ വിമര്‍ശിച്ചിരിക്കുകയാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.

ക്ഷേത്രം തുറക്കാന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പിയും ആവശ്യപ്പെട്ടിരുന്നു എന്നാണ് ഇന്നലെ കടകംപള്ളിയും സിപിഎം നേതാക്കളും ആവര്‍ത്തിച്ചു പറഞ്ഞത് . ഇന്ന് കടകംപള്ളി പറയുന്നു സുവര്‍ണ്ണാവസരം നഷ്ടപ്പെട്ടതിന്റെ വിഷമമാണെന്ന്. വാസ്തവത്തില്‍ ക്ഷേത്ര സ്വത്ത് കയ്യിട്ട് വരാനുള്ള സുവര്‍ണ്ണാവസരം ഉണ്ടാക്കാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോപാലകൃഷ്ണന്റെ വിമര്‍ശനം.

കടകംപള്ളി സുരേന്ദ്രന്റെ മനോനില തെറ്റിയെന്ന് തോന്നുന്നു. മനോനില തെറ്റിയവര്‍ക്കുള്ളതല്ല ദേവസ്വം മന്ത്രി സ്ഥാനം.
കളവ് പറയുന്ന കടകംപള്ളിക്ക് ഷോക്ക് ട്രീറ്റ്‌മെന്റാണ് ആവശ്യം. ക്ഷേത്രം തുറക്കാന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പിയും ആവശ്യപ്പെട്ടിരുന്നു എന്നാണ് ഇന്നലെ കടകംപള്ളിയും സിപിഎം നേതാക്കളും ആവര്‍ത്തിച്ചു പറഞ്ഞത് . ഇന്ന് കടകംപള്ളി പറയുന്നു സുവര്‍ണ്ണാവസരം നഷ്ടപ്പെട്ടതിന്റെ വിഷമമാണെന്ന്. വാസ്തവത്തില്‍ ക്ഷേത്ര സ്വത്ത് കയ്യിട്ട് വരാനുള്ള സുവര്‍ണ്ണാവസരം ഉണ്ടാക്കാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നത്.

തന്ത്രി സമാജത്തിന്റെ പേരില്‍ ഡ്യൂപ്‌ളിക്കേറ്റ് തന്ത്രിമാരെയാണ് മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുപ്പിച്ചത്. ഹൈന്ദവ ആചാര്യന്‍മാരേയോ ഹൈന്ദവ സംഘടന നേതാക്കളേയോ കൊള്ളാവുന്ന തന്ത്രിമാരെയോ പങ്കെടുപ്പിച്ചില്ല . പിണറായിയോടാണോ ശബരിമല അയ്യപ്പനോടാണോ വിശ്വാസം എന്ന് ചോദിച്ചാല്‍ പിണറായിയാണ് കാണപ്പെട്ട ദൈവം എന്ന് പറയുന്ന ദേവസ്വം പ്രസിഡന്റുമാര്‍ ക്ഷേത്ര വിശ്വാസികളെ പ്രതിനിധാനം ചെയ്യുന്നില്ല . സര്‍ക്കാര് , ക്ഷേത്രങ്ങളുടെ കാര്യത്തില്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടെങ്കില്‍ ക്ഷേത്രങ്ങള്‍ ഹിന്ദു വിശ്വാസികള്‍ക്ക് വിട്ട് കൊടുക്കട്ടെ. വിളക്കുകള്‍ അവര്‍ കത്തിച്ചോളും. ക്ഷേത്രം ഭക്തര്‍ക്കായി തുറക്കുന്നതിന്റെ പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ട് . കൊറോണാ പ്രതിരോധത്തില്‍ പരാജയപ്പെട്ട സര്‍ക്കാര്‍, ഭക്തരുടെ തലയില്‍ ആ പരാജയം കെട്ടി വക്കാനുള്ള ശ്രമമാണ് ഈ കരുനീക്കങ്ങളുടെ പിന്നില്‍.

English summary
BJP leader B Gopalakrishnan criticized the state government on Temple Opening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X