കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ ചികിത്സക്കായിരുന്നങ്കില്‍ ഐടി സെക്രട്ടറിയെ കൂട്ടിയതെന്തിന്?ചോദ്യങ്ങളുമായി ഗോപാലകൃഷ്ണൻ

Google Oneindia Malayalam News

തിരുവനന്തപുരം: ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിക്ലറിന് കൈമാറിയ കരാറില്‍ പിഴവ് സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ആരോഗ്യ വിവരങ്ങള്‍ അടങ്ങിയ ഡാറ്റ കൈമാറുന്ന കരാറില്‍ ഒപ്പുവച്ചത്. കേന്ദ്ര ഐടി സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന എം മാധവന്‍ നമ്പ്യാര്‍, മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവരാണ് അംഗങ്ങള്‍.

എന്നാല്‍ ഈ സമിതി ഇടപാടിനെ വെള്ളപൂശാന്‍ വേണ്ടിയാണെന്ന്ാണ് പ്രതിപക്ഷ നേതാവ് രമേ,് ചെന്നിത്തല ആരോപിക്കുന്നത്. എല്ലാ നടപടിക്രമങ്ങളും കാറ്റില്‍ പറത്തി ഉണ്ടാക്കിയ ഈ അന്താരാഷ്ട്ര കരാര്‍ പരിശോധിക്കാന്‍ ഈ സമിതിക്ക് പ്രാപ്തിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നു. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. സ്പ്രിംഗ്‌ളര്‍ കമ്പനി ഉടമസ്ഥനുമായി രണ്ട് വര്‍ഷം മുന്‍പ് അദ്ദേഹം കൂടി കാഴ്ച നടത്തിയിട്ടുണ്ട്, തെളിവുകള്‍ കയ്യില്‍ വെച്ച് തെളിവ് ചോദിക്കുന്ന ബഹു. മുഖ്യമന്ത്രി നുണ പരിശോധനക്ക് തയ്യാറുണ്ടൊയെന്ന് ബി ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഗോപാലകൃഷ്ണന്റെ വിമര്‍ശനം. കുറിപ്പ് വായിക്കാം.

തെളിവുകള്‍ കയ്യില്‍

തെളിവുകള്‍ കയ്യില്‍

ബഹു. മുഖ്യമന്ത്രി നുണ പറയുന്നു. സ്പ്രിംഗ്‌ളര്‍ കമ്പനി ഉടമസ്ഥനുമായി രണ്ട് വര്‍ഷം മുന്‍പ് അദ്ദേഹം കൂടി കാഴ്ച നടത്തിയിട്ടുണ്ട് , തെളിവുകള്‍ കയ്യില്‍ വെച്ച് തെളിവ് ചോദിക്കുന്ന ബഹു. മുഖ്യമന്ത്രി നുണ പരിശോധനക്ക് തയ്യാറുണ്ടൊ? മുഖ്യമന്ത്രിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം ഡാറ്റാ കച്ചവടത്തിന്റെ ഒന്നാം ഘട്ടമായിരുന്നു. അമേരിക്കയില്‍ നടന്ന കൂടികാഴ്ച്ചയില്‍ ഐ. ടി സെക്രട്ടറിയുടേയും അമേരിക്കയില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ശ്യാം സുന്ദറിന്റേയും പങ്കാളിത്തമുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ താമസം

മുഖ്യമന്ത്രിയുടെ താമസം

ശ്യാം സുന്ദറായിരുന്നു മുഖ്യമന്ത്രിക്ക് അന്ന് പാരിതോഷികം കൊടുത്തത്. മുഖ്യമന്ത്രിക്ക് പാരിതോഷികം കൊടുത്തത് പോലും ഡാറ്റ കച്ചവടത്തിന്റെ സ്വാധീനമായിരുന്നുവെന്ന് കാണേണ്ടിവരും.2018 സെപ്റ്റംബര്‍ 20 നാണ് ന്യൂയോര്‍ക്കില്‍ വെച്ച് ഇവര്‍ കൂടിക്കാഴ്ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ താമസം പോലും സ്പ്രിംഗ്‌ളര്‍ ഉടമയുടെ സ്വാധീനത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. മകള്‍ വീണയും കൂടെ ഉണ്ടായിരുന്നു. മുഖ്യമന്ത്രി ഇതെല്ലാം മറന്നു അഥവാ മറയ്ക്കുന്നു.

നാര്‍കോട്ടിക് ടെസ്റ്റ്

നാര്‍കോട്ടിക് ടെസ്റ്റ്

ഈ അടുത്താണ് രാഗി തോമസിനെ പരിചയപ്പെട്ടതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഡാറ്റ കച്ചവടത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രി തെളിവ് ചോദിക്കുന്നു. പ്രതി, തെളിവ് സൂക്ഷിക്കുന്ന അപൂര്‍വം കേസ്സാണിത്. അതു കൊണ്ട് മുഖ്യമന്ത്രി, സ്വയം നാര്‍കോട്ടിക് ടെസ്റ്റിന് വിധേയനാകണം.
ഇത് നിസ്സാര തട്ടിപ്പല്ല - 10000 കോടി രൂപയാണ് ഒരു വര്‍ഷം മലയാളി കേരളത്തില്‍ മരുന്നിന് ചിലവാക്കുന്നത്. ബഹുരാഷ്ട്ര മരുന്ന് കമ്പനികളുടെ സ്വര്‍ണ്ണഖനിയാണ് കേരളം.

ആരോഗ്യ ഡാറ്റ വേണം

ആരോഗ്യ ഡാറ്റ വേണം

വൈറോളജി മേധാവി ശ്യാം സുന്ദര്‍, ക്ലിനിക്കല്‍ സ്റ്റഡി നടത്തുന്ന റിസര്‍ച്ചാണ് ചെയ്യുന്നത്. അതിന് ആരോഗ്യ ഡാറ്റ വേണം, റിസര്‍ച്ച് കഴിഞ്ഞാല്‍ റിസര്‍ച്ച് പേപ്പറിന് കോടികളുടെ വിലയാണ്. ഇവിടെയാണ് അഴിമതിയും തട്ടിപ്പും. മുഖ്യമന്ത്രി അമേരിക്കയില്‍ വെച്ച് രാഗി തോമസുമായി നടത്തിയ കൂടിക്കാഴ്ച്ച വിശദമാക്കണം.

ചികിത്സക്കായിരുന്നങ്കില്‍

ചികിത്സക്കായിരുന്നങ്കില്‍

ചികിത്സക്കായിരുന്നങ്കില്‍ ഐ. ടി സെക്രട്ടറിയെ കൂട്ടിയതെന്തിന്? രണ്ട് വര്‍ഷം ബന്ധമുണ്ടായിട്ടും അടുത്ത് പരിചയപ്പെട്ടു എന്ന് എന്തിന് കളവ് പറഞ്ഞു ? മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ദിനങ്ങളില്‍ തിരുവല്ലയിലെ ചിലരുടെ വീട്ടില്‍ താമസിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നു. ഇവരുമായിട്ടുള്ള ബന്ധം എങ്ങിനെ ഉണ്ടായി ?

English summary
BJP Leader B Gopalakrishnan Criticizes CM Over Sprinkler
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X