ബന്ധുക്കള്‍ കളിയാക്കുന്നതടക്കം പറഞ്ഞ് ശ്രീമതി ടീച്ചർ കരഞ്ഞു: മാപ്പ് ഔദാര്യമെന്ന് ബി ഗോപാലകൃഷ്ണന്‍
പാലക്കാട്: മാനനഷ്ട കേസില്‍ സി പി എം നേതാവ് പികെ ശ്രീമതിയോട് മാപ്പ് പറഞ്ഞതില്‍ വിശദീകരണവുമായി ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എൻ്റെ ഔദാര്യമാണ് എൻ്റെ ഖേദം എന്നാണ് ഇപ്പോള്‍ അദ്ദേഹം വ്യക്തമാക്കുന്നത്. ഒത്ത് തീർപ്പ് സമയത്ത് ശ്രീമതി ടീച്ചർകണ്ണൂർ ജില്ലയിലെ ടീച്ചറുടെ ബന്ധുക്കൾ ടീച്ചറെ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോൾ ഒരു സത്രീയുടെ കണ്ണുനീരിന് എൻ്റെ രാഷ്ട്രീയത്തേക്കാൾ വില ഉണ്ടന്ന് വിശ്വസിക്കുന്ന ഞാൻ രാഷട്രീയത്തിൻ്റെ അന്തസ്സിന് ഖേദം പറയാം എന്ന് പറഞ്ഞു. ഇതാണ് ഇ ഖേദം കേസ്സ് തീർന്നപ്പോൾ ടീച്ചർ ഖേദം പത്രക്കാരോട് പറയണമെന്ന് എന്നോട് അഭ്യർത്ഥിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സി പി എം നേതാക്കളുടെ മക്കളുടെ പേര് ഉണ്ടായിരുന്നങ്കിലും ടീച്ചറുടെ മകൻ്റെ പേര് കണ്ടെത്തിയില്ലാത്ത സാഹചര്യത്തിലാണ് എൻ്റെ സ്വന്തം തീരുമാനപ്രകാരം ഖേദം രേഖപ്പെടുത്തിയത്. അത് ദുർവ്യഖ്യാനം ചെയ്യുന്നവരോട് ഒന്നെ പറയാനുള്ളു അന്തസ്സുള്ളവർക്ക് മനസ്സിലാകും അല്ലാത്തവർ കുരക്കും. ഞാൻ അന്തസ്സിന് നിരക്കാത്തതായി ഒന്നും ചെയ്യില്ല എൻ്റെ നിശ്ചയത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് യാതൊരു താല്പര്യവും ഇല്ലായിരുന്നു. പക്ഷെ എന്താണ് സംഭവം എന്ന് എല്ലാവരും അറിയണമല്ലോ. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എൻ്റെ ഔദാര്യമാണ് എൻ്റെ ഖേദം ' ഇത് മാതൃകയാകട്ടെ എന്ന് കരുതി രേഖപ്പെടുത്തിയതാണ്. കോടതി പറഞ്ഞിട്ടൊ കേസ്സ് നടത്തിയിട്ടൊ അല്ല, ഒരു സ്ത്രീയുടെ അന്തസ്സിന് ക്ഷതം സംഭവിച്ചു എന്ന് നേരിട്ട് ശ്രീമതി ടീച്ചർ പറഞ്ഞപ്പോൾ അന്തസ്സായ രാഷ്ട്രീയ നിലപാടിൻ്റെ ഭാഗമായി ഞാൻ കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയത്.
ശ്രീമതി ടീച്ചറുടെ മകൻ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടർ ആണന്നും ശ്രീമതി ടീച്ചർ ആരോഗ്യ മന്ത്രിയായ കാലത്ത് അനഭിമത ഇടപാട് നടത്തിയെന്നുമുള്ള അന്തരിച്ച എം എല്‍ എ പി ടി തോമസിൻ്റെ അരോപണം ഞാൻ ചാനൽ ചർച്ചയിൽ പറഞ്ഞതായിരുന്നു എനിക്കെതിരെയുള്ള ആരോപണം. എനിക്കെതിരെ കേസ്സ് കൊടുത്ത ടീച്ചറോട് ടീച്ചറുടെ വക്കീൽ പറഞ്ഞു കേസ്സ് നിൽക്കില്ല കാരണം പി ടി തോമസ് പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യം ആവർത്തിച്ചതാണ് '. ഇത് മനസ്സിലാക്കിയ വക്കീൽ ടീച്ചറെ ഉപദേശിച്ചു ഒത്ത് തിർപ്പ് വെച്ച് തീർക്കുക കണ്ണൂർ കോടതിയിൽ ഒത്ത് തീർപ്പ് വെച്ചു.
ഒത്ത് തീർപ്പ് സമയത്ത് ശ്രീമതി ടീച്ചർകണ്ണൂർ ജില്ലയിലെ ടീച്ചറുടെ ബന്ധുക്കൾ ടീച്ചറെ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോൾ ഒരു സത്രീയുടെ കണ്ണുനീരിന് എൻ്റെ രാഷ്ട്രീയത്തേക്കാൾ വില ഉണ്ടന്ന് വിശ്വസിക്കുന്ന ഞാൻ രാഷട്രീയത്തിൻ്റെ അന്തസ്സിന് ഖേദം പറയാം എന്ന് പറഞ്ഞു. ഇതാണ് ഇ ഖേദം കേസ്സ് തീർന്നപ്പോൾ ടീച്ചർ ഖേദം പത്രക്കാരോട് പറയണമെന്ന് എന്നോട് അഭ്യർത്ഥിച്ചു. ടീച്ചർ വിളിച്ച് പറഞ്ഞ് വരുത്തിയ പത്രക്കാരോട് ഇതൊന്നും പറയാതെ എനിക്ക് പോകാമായിരുന്നു. കാണാതിരിക്കാമായിരുന്നു. മറ്റൊരു ദിവസത്തേക്ക് വരാം എന്ന് പറയാമായിരുന്നു.
കേരള രാഷ്ടീയത്തിൽ എന്നും ഓർക്കുന്ന ഒരു മാതൃകയാകട്ടെ എൻ്റെ ഖേദം എന്ന് ഞാൻ ചിന്തിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. ആരും പറയിപ്പിച്ചതല്ല ആവശ്യപ്പെട്ടതുമല്ല പറയേണ്ട കാര്യവും എനിക്കില്ല കേസ്സ് നടത്തിയിട്ടുമില്ല നടത്തിയാൽ എനിക്കെതിരെ ഒന്നും ചെയ്യാനും പറ്റില്ല പക്ഷെ എൻ്റെ അന്തസ്സായ രാഷ്ട്രീയ തീരുമാനമായി ഞാൻ ഖേദം രേഖപ്പെടുത്തി. ഇതൊന്നും അറിയാത്ത അന്തം കമ്മികൾ വെറുതെ പൊലിപ്പിച്ചിട്ടിട്ട് വിവരക്കേട് പറയുന്നു. 'ശ്രീമതി ടീച്ചർ എന്നോട് നന്ദിയും നല്ലത് വരും എന്ന് പറഞ്ഞാണ് പിരിഞ്ഞത് അത് എന്തുകൊണ്ട് എന്ന് അന്തം കമ്മി കളെ അറിയുക.
മറ്റൊരു പ്രധാന കാര്യം ടീച്ചറോട് ഞാൻ ഡി വൈ എഫ് ഐ നേതാവ് അരുൺ കുമാർ സാക്ഷി നിർത്തി പറഞ്ഞു മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടർമാർ കണ്ണൂരിലെ പ്രസിദ്ധ സിപിഎം നേതാക്കളായി അന്തരിച്ച ചിലരുടെ മക്കളാണന്ന രേഖകൾ മനോരമ പത്രത്തിൽ വന്നിട്ടുണ്ടായാരുന്നു. ഈ കാര്യം പറയരുതെന്ന ടീച്ചറുടെ അഭിപ്രായം ഞാൻ അംഗീകരിച്ചത് രാഷ്ട്രീയ അന്തസ്സിന് വേണ്ടിയാണ്. സി പി എം നേതാക്കളുടെ മക്കളുടെ പേര് ഉണ്ടായിരുന്നങ്കിലും ടീച്ചറുടെ മകൻ്റെ പേര് കണ്ടെത്തിയില്ലാത്ത സാഹചര്യത്തിലാണ് എൻ്റെ സ്വന്തം തീരുമാനപ്രകാരം ഖേദം രേഖപ്പെടുത്തിയത്.
അത് ദുർവ്യഖ്യാനം ചെയ്യുന്നവരോട് ഒന്നെ പറയാനുള്ളു അന്തസ്സുള്ളവർക്ക് മനസ്സിലാകും അല്ലാത്തവർ കുരക്കും. ഞാൻ അന്തസ്സിന് നിരക്കാത്തതായി ഒന്നും ചെയ്യില്ല എൻ്റെ നിശ്ചയത്തിൽ നിന്ന് പിന്നോട്ടില്ല. പണ്ട് പി എസ് ശ്രീധരൻപിള്ളയോട് മാപ്പ് പറഞ്ഞ ദേശാഭിമാനിയും ഇപ്പോ ൾ ഞാൻ ഫയൽ ചെയ്ത മാനഹാനി കേസ്സിൽ തൃശ്ശൂർ സി ജെ എം കോടതിയിൽ നിന്ന് ജാമ്യമെടുത്ത് ഗോവിന്ദനും നടക്കുന്നുണ്ടെന്ന കാര്യം ഈ കൂട്ടർ മറക്കണ്ട. - ബി ഗോപാലകൃഷ്ണന്റെ കുറിപ്പ് അവസാനിക്കുന്നു.
ഗോപാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞതും കേസും
അതേസമയം,ഹൈക്കോടതിയിൽ ഹാജരായ ശേഷമായിരുന്നു ബി ഗോപാലകൃഷ്ണൻ മാധ്യമങ്ങൾ മുമ്പാകെ കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചത്.ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വ്യാജ പ്രചരണത്തിലാണ് പി കെ ശ്രീമതി ടീച്ചർ ബി ഗോപാലകൃഷ്ണനെതിരെ കേസ് കൊടുക്കുന്നത്. പി കെ ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയിൽ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകൾ വാങ്ങി എന്നായിരുന്നു ബി ജെ പി നേതാവിന്റെ ആരോപണം. ഇത് തനിക്ക് മാനഹാനി ഉണ്ടാക്കുന്നുവെന്നും പിന്‍വലിക്കണമെന്നും ഗോപാലകൃഷ്ണനോട് പി കെ ശ്രീമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗോപാലകൃഷ്ണന്‍ ഇതിന് തയ്യാറാകാതെ വന്നതോടെ പി കെ ശ്രീമതി കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയും കേസ് പിന്നീട് ഹൈക്കോടതിയിലെത്തുകയുമായിരുന്നു.
ഹൈക്കോടതിയില്‍ കേസ് മുന്നോട്ട് പോകവെ മധ്യസ്ഥതയിലൂടെ ഒത്തുതീര്‍പ്പാക്കാനുള്ള നിര്‍ദ്ദേശം ഹൈക്കോടതി മുന്നോട്ട് വെച്ചതോടെയാണ് പി കെ ശ്രീമതിയോട് ബി ഗോപാകൃഷ്ണന്‍ ഖേദം പ്രകടിപ്പിക്കുന്നത്. ആരോപണം തെളിയിക്കാൻ പറ്റാത്തതിനാൽ ശ്രീമതി ടീച്ചറോട് ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച എം എല്‍ എ പിടി തോമസ് നടത്തിയ പരാമര്‍ശം താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ സത്യം മാത്രമേ പറയാവൂ എന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. 'തെളിവുകൾ ശേഖരിക്കാൻ ചുമതലപ്പെടുത്തിയവർക്ക് അതിന് കഴിഞ്ഞില്ല. ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ എന്റെ കൈവശം തെളിവോ രേഖകളോ ഇല്ല' ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം,ഇത്തരത്തിലൊരു ആരോപണം തനിക്ക് ഏറെ മാനഹാനിയുണ്ടാക്കിയതായും പികെ ശ്രീമതി ടീച്ചർ പറഞ്ഞു. തെളിവില്ലാതെ ആരും ആര്‍ക്കെതിരെ ആരോപണമുണ്ടാക്കുന്നത് ശരിയല്ല. അതുകൊണ്ടാണ് ഗോപാലകൃഷ്ണനെതിരെ ഹൈക്കോടതി വരെ എത്തിയത്. അദ്ദേഹം ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായതോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു. അല്ലാതെ ഇനിയും അദ്ദേഹത്തെ ദ്രോഹിക്കാന്‍ ഉദ്ദേശമില്ലെന്നും ശ്രീമതി ടീച്ചർ കൂട്ടിച്ചേർത്തു.
-
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
യുവരക്തവും പ്രമുഖരും; നിയമസഭാ പോരാട്ടത്തിന് സിപിഎം പട്ടിക റെഡി! ആരൊക്കെ എവിടെയൊക്കെ? -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല? -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
ശബരിമല സ്വർണ്ണക്കൊള്ള കേസ്; പത്മകുമാർ പുറത്തേക്ക്! മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി; -
ബംഗാളിൽ 'സുവേന്ദു vs മമത'; ബിജെപിയുടെ ആദ്യ പട്ടികയിൽ തീപാറും പോരാട്ടം!












Click it and Unblock the Notifications