Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ വെട്ടിലാക്കി പുതിയ അഴിമതി.. കൊടി കുത്തുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടൽ!

ആലപ്പുഴ: കേരളത്തില്‍ എങ്ങനെയെങ്കിലും കാലുറപ്പിക്കാന്‍ പാടുപെടുന്ന ബിജെപിയെ ദേശീയ തലത്തില്‍ വരെ നാണം കെടുത്തിയതാണ് മെഡിക്കല്‍ കോഴ വിവാദം. ജനരക്ഷാ യാത്ര വഴി കോഴയുടെ നാണം മറയ്ക്കാനാവുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും യാത്ര അതിലും വലിയ നാണക്കേടുകള്‍ സമ്മാനിച്ചാണ് അവസാനിച്ചത്. മെഡിക്കല്‍ കോഴയ്ക്ക് ശേഷം മറ്റൊരു അഴിമതി ആരോപണം കൂടി ബിജെപിക്ക് പാരയാവുന്നു. നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങളില്‍ കൊടി കുത്തുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി നേതാവ് പണം തട്ടുന്നുവെന്നതാണ് പുതിയ ആരോപണം. മനോരമയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. സംരഭകരില്‍ നിന്നും സിഎച്ച് ചന്ദ്രന്‍ എന്ന പ്രാദേശിക നേതാവ് ലക്ഷങ്ങള്‍ തട്ടുന്നുവെന്നാണ് മനോരമ വാര്‍ത്തയില്‍ പറയുന്നത്. ഇയാള്‍ അരൂര്‍ പഞ്ചായത്തിലെ ബിജെപി കമ്മിറ്റി സെക്രട്ടറിയാണ്.

bjp

പരിസ്ഥിതി നിയമങ്ങളുടെ മറപിടിച്ചാണ് ഇയാള്‍ ലക്ഷങ്ങള്‍ കോഴ വാങ്ങുന്നതത്രേ. ഇയാള്‍ കോഴപ്പണം ആവശ്യപ്പെടുന്നതിന്റെ വീഡിയോ അടക്കമാണ് മനോരമ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. അരൂരിലെ കൈതപ്പുഴ കായലിനോട് ചേര്‍ന്നുള്ള സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനം കൊടി കുത്തി തടയാതിരിക്കാന്‍ ഒരു ലക്ഷം രൂപയാണ് ബിജെപി നേതാവ് കൈക്കൂലി ആവശ്യപ്പെട്ടത്. പണം നല്‍കിയാല്‍ ബിജെപിയിലെ ആരും തന്നെ പിന്നീട് പ്രശ്‌നമുണ്ടാക്കാന്‍ വരില്ലെന്നും ഇയാള്‍ ഉറപ്പ് നല്‍കുന്നത് വീഡിയോയില്‍ കാണാം. പണം കിട്ടുകയാണ് എങ്കില്‍ ഒരു പരിസ്ഥിതി സ്‌നേഹവും ബിജെപിക്കില്ല. പുതിയ ആരോപണവും ബിജെപിയെ തീര്‍ത്തും വെട്ടിലാക്കിയിരിക്കുകയാണ്.

മനോരമ പുറത്ത് വിട്ട വാർത്ത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+