അക്രമ രാഷ്ട്രീയത്തിന്റെ ഇര; 30ാം വയസില്‍ കാലുകള്‍ നഷ്ടമായി; ബിജെപി നേതാവ് സി സദാനന്ദന് രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി, ആര്‍എസ്എസ് നേതാവ് സി. സദാനന്ദന് രാജ്യസഭയിലേക്ക്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് നോമിനേറ്റ് ചെയ്ത് വിജ്ഞാപനം ഇറക്കിയത്. കണ്ണൂര്‍ സ്വദേശിയാണ് സദാനന്ദന്. മൂന്ന് പതിറ്റാണ്ട് മുമ്പ് സിപിഎമ്മിന്റെ ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട ഇദ്ദേഹം കൃത്രിമ കാലിലാണ് നടക്കുന്നത്. അന്ന് ആര്‍എസ്എസ് ജില്ലാ സര്‍കാര്യവാഹക് ആയിരുന്നു. 2016 ല്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് സദാനന്ദന് മാസ്റ്റര്‍.
രാജ്യസഭയില്‍ നാല് നോമിനേറ്റ് അംഗങ്ങളുടെ ഒഴിവുണ്ടായിരുന്നു. ആ ഒഴിവുകളിലേക്ക് നാല് പേരെ നോമിനേറ്റ് ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം. സദാനന്ദന് മാസ്റ്റര്‍ക്കു പുറമേ മഹാരാഷ്ട്രയില്‍ നിന്നുളള അഭിഭാഷകനായ ഉജ്ജ്വല്‍ നികം, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്ഷ്വര്ദ്ധന് ശ്രിംഗ്ല, ചരിത്രകാരിയായ ഡോ. മീനാക്ഷി ജെയ്ന്‍ എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍.

photo credit: കെ സുരേന്ദ്രന് ഫേസ്ബുക്ക്
രാജ്യസഭാംഗമായി നിര്‍ദേശിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തപ്പറ്റി നേരത്തെ സൂചന നല്‍കിയിരുന്നുവെന്നും സദാനന്ദന് പറഞ്ഞു. രാജ്യസഭാംഗമായി നിര്‍ദേശിച്ചതിനു പിന്നാലെ സദാനന്ദന് മാധ്യമങ്ങളോടു പ്രതികരിച്ചു.
'സന്തോഷമുണ്ട്. പദവിയെക്കുറിച്ചു പ്രധാനമന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു. നേരിട്ടും സംസാരിച്ചിരുന്നു. കേരളത്തിനും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിനും ശക്തി പകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. വികസിത ഭാരതം എന്ന സന്ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അത് സാധ്യമാകുന്ന നയങ്ങള്‍ പാര്‍ട്ടി സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായും ഈ തീരുമാനത്തെ കാണാം'
സദാനന്ദന് 2016 ല്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിന്റ ഇരകളുടെ പ്രതീകമെന്ന് അന്ന് മോദി വിശേഷിപ്പിച്ചിരുന്നു. കേരളത്തില്‍ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് എതിരേയുള്ള പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
30 വയസുള്ളപ്പോള്‍ കാലുകള്‍ നഷ്ടമായി
സിപിഎം-ആര്‍എസ്എസ് രാഷ്ട്രീയ സംഘര്‍ഷത്തില്‍ കാലുകള്‍ നഷ്ടപ്പെടുമ്പോള്‍ 30 വയസ് മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ആക്രമണത്തില്‍ രണ്ട് കാലുകളും നഷ്ടമായി. സിപിഎമ്മുകാരായിരുന്നു കേസിലെ പ്രതികള്‍. 1994 ജനുവരി 25ന് രാത്രി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം ഉണ്ടായത്. രണ്ടു കാലുകളും അക്രമി സംഘം വെട്ടിമാറ്റി. ഭീതിപരത്താന്‍ ബോംബെറിഞ്ഞു. പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
രാജ്യസഭയില്‍ നാല് നോമിനേറ്റ് ചെയ്യപ്പെട്ട ഹര്‍ഷ വര്ധന് 1984 ബാച്ച് ഐഎഫ്എസ് ഓഫിസറാണ്. യുഎസിലെ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണം, 1993 മുംബൈ സ്ഫോടന പരമ്പര ഉള്‍പ്പെടെ പ്രധാനപ്പെട്ട കേസുകളില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വല്‍ നികം മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ 2024 ല്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. അന്നു പരാജയപ്പെട്ടിരുന്നു.
ചരിത്രകാരിയായ ജയിന് ഡല്‍ഹി ഗാര്‍ഹി കോളജിലെ അസോഷ്യേറ്റ് പ്രഫസറായിരുന്നു. നേരത്തെ കേരളത്തില്‍നിന്ന് പിടി ഉഷയെയും സുരേഷ് ഗോപിയെയും രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തിട്ടുണ്ട്.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത്











Click it and Unblock the Notifications