റിയാലിറ്റിഷോ വിജയിക്ക് 1 കോടിയുടെ ഫ്ളാറ്റ്, കിട്ടാൻ 10 ലക്ഷം കയ്യിൽ നിന്ന് അടക്കണം, പഴയ കഥയുമായി ബിജെപി നേതാവ്
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയായ ഡോ. സിജെ റോയിയുടെ മരണം പല ചോദ്യങ്ങളും സംശയങ്ങളും ഉയർത്തിയിരിക്കുകയാണ്. ബെംഗളൂരുവിലെ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതിനിടെയാണ് സിജെ റോയ് സ്വയം വെടിവെച്ച് മരിച്ചത്. വമ്പൻ ബിസിനസ്സ് സാമ്രാജ്യം ഒറ്റയ്ക്ക് പടുത്ത് ഉയർത്തിയ റോയിയെ പോലെ ഒരാൾ ഐടി റെയ്ഡ് ഭയന്ന് ആത്മഹത്യ ചെയ്തു എന്നത് വിശ്വാസ്യയോഗ്യമല്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കേന്ദ്ര സർക്കാരിന് എതിരെയും കേന്ദ്ര ഏജൻസികൾക്ക് എതിരെയും വിമർശനം ഉയരുന്നുണ്ട്. ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയക്കാരേയും ബിസിനസ്സുകാരേയും അടക്കം ചൊൽപ്പടിക്ക് നിർത്താനുളള ബിജെപിയുടെ ശ്രമത്തിന്റെ ഇരയാണ് സിജെ റോയ് എന്ന് ആരോപണം ഉയരുന്നു. അതിനിടെ ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.
'' ഒരു കഥ ഓർമ്മ വരുന്നു.. ഈ കഥ എല്ലാവരും വായിക്കണം എല്ലാവരിലും ഷെയർ ചെയ്തു എത്തിക്കണം..15 വർഷം മുൻപ് ഒരു റിയാലിറ്റി ഷോയിൽ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട ഒരു പാവപ്പെട്ട യുവാവ് ഒന്നാം സ്ഥാനം നെടി ജേതാവായി ഒരു പ്രമുഖ വ്യവസായി പ്രഖ്യാപിച്ച ഒരു കോടി രൂപ വില വരുന്ന ഒരു ഫ്ലാറ്റ് ആയിരുന്നു സമ്മാനം.. വിജയിച്ച ആൾ ഫ്ലാറ്റ് കാണാൻ പോയി വന്നു പറഞ്ഞത് 20 ലക്ഷം രൂപ പോലും വില കിട്ടാത്ത ഒരു ഫ്ലാറ്റ് ഒരു കോടി രൂപ ആധാരത്തിൽ വിലവച്ചു 8-10 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി സ്വന്തം കയ്യിൽ നിന്ന് അടച്ച് ആ ഫ്ലാറ്റ് ജേതാവ് പേരിൽ ആക്കണം പോലും.

ഒരു ലക്ഷം രൂപ പോലും സ്വന്തമായി ഇല്ലാതിരുന്ന ആ പാവപ്പെട്ട കലാകാരൻ അത് വേണ്ടെന്നു വച്ചു.. പിന്നീട് ആ കഥ എന്തായി എന്ന് എനിക്കും അറിയില്ല... നമ്മുടെ രാജ്യത്ത് നിയമം അനുസരിച്ചു ടാക്സ് അടച്ച് വ്യവസായം നടത്തുന്ന ലക്ഷകണക്കിന് വ്യവസായികൾ ഉണ്ട്... 4-5 വർഷങ്ങൾക്ക് മുൻപ് അനിൽ അംബാനി എന്ന വ്യവസായ പ്രമുഖന് ആദായ നികുതി വകുപ്പ് 600 കോടി പിഴ ചുമത്തിയത് സഹോദരൻ മുകേഷ് അടച്ച് തീർത്തത് ഓർമ്മ വരുന്നു..
10 ലക്ഷം ലോൺ എടുത്തു വീട് വച്ചു കടം വീട്ടാൻ ബുദ്ധിമുട്ടുന്ന ഒരുപാടു പേരുള്ള ഈ രാജ്യത്ത് ശത കൊടിശ്വരൻമാരും സഹസ്ര കോടീശ്വരൻമാരും ടാക്സ് വെട്ടിക്കലും.. കള്ളപ്പണം വെളുപ്പിക്കലും നടത്തിയാൽ അത് ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും.. കൃത്യമായി രേഖകൾ സമർപ്പിച്ചാൽ ആർക്കും ആരെയും ഭയക്കേണ്ട ആവശ്യം വരുന്നില്ല...
നാളെ റോഡിൽ MVD ഒരു വാഹനം തടഞ്ഞു പരിശോധന വേണം എന്ന് പറഞ്ഞാൽ തോക്കൊ കത്തിയോ കഴുത്തിൽ വച്ചു ഭീഷണി മുഴക്കി രക്ഷപെട്ടാൽ,, അതും അല്ലെങ്കിൽ ഒരു മയക്കു മരുന്ന് കേന്ദ്രത്തിൽ പോലീസ് റെയ്‌ഡ് നടന്നാൽ അവിടെ ആയുധം കാട്ടി ഭീഷണി മുഴക്കി പോലീസിനെ നിയമം നടപ്പാക്കാൻ അനുവദിക്കാതെ ഇരിക്കുന്ന കൂട്ടർക്ക് ഒപ്പം ആവുമോ സോഷ്യൽ മീഡിയയിൽ കമന്റ് ഇട്ടു മെഴുകുന്ന പ്രത്യേക വിഭാഗം ചെയ്യാൻ പോകുന്നത്...
നികുതി അടക്കാത്തത് ആണ് വിഷയം എങ്കിൽ പിഴ ഉൾപ്പെടെ അടച്ച് അത് ഒഴിവാക്കാം.. സംഭവങ്ങൾ അതുക്കും മേലെ ആണെങ്കിൽ പിന്നെ എന്താ ചെയ്ക... മടിയിൽ വലിയ കനം ഉള്ളവനെ നിയമത്തെ ഭയം വേണ്ടി വരൂ.. 143 കോടി ജനങ്ങളിൽ വിരലിൽ എണ്ണാവുന്നവർക്ക് തോന്നുന്ന ചില പ്രത്യേക സാഹസങ്ങൾ... കമന്റ് ഇട്ടു രോമാഞ്ചം കൊള്ളുന്ന ആ പ്രത്യേക വിഭാഗത്തോട് പറയാൻ ഉള്ളത് മോദി വിരോധം ആവാം നിങ്ങൾക്ക്.. അതിന്റെ പേരിൽ രാജ്യ വിരോധം ആവരുത്...''












Click it and Unblock the Notifications