കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയല്‍വാസിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതി,ബിജെപി നേതാവ് പിടിയില്‍...

വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ വീട്ടമ്മ കുളിക്കുന്നതിനിടെ വെന്റിലേറ്ററിലൂടെയാണ് അജയന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു.

Google Oneindia Malayalam News

ആലപ്പുഴ: കുളിക്കുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയതിന് ബിജെപി നേതാവിനെ പോലീസ് പിടികൂടി. ബിജെപി പെരുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ആര്‍എസ്എസ് അരൂര്‍ മണ്ഡലം കാര്യവാഹകുമായ തുലാപ്പഴത്ത് വീട്ടില്‍ അജയനെയാണ് പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അയല്‍വാസിയായ സ്ത്രീയുടെ പരാതിയിലാണ് അജയനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ വീട്ടമ്മ കുളിക്കുന്നതിനിടെ വെന്റിലേറ്ററിലൂടെയാണ് അജയന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. വീട്ടമ്മ പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ അജയനെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

എന്നാല്‍ പുരയിടത്തിന്‍റെ അതിര്‍ത്തി നിരീക്ഷിക്കാന്‍ വെച്ച ഒളിക്യാമറയില്‍ കണ്ടിട്ടാണ് അയല്‍വാസിയായ സ്ത്രീ പരാതി ഉന്നയിച്ചിരിക്കുന്നതും ആരോപണമുണ്ട്. സ്ത്രീയുടെ വീടിന്‍റെ കുളിമുറിയുടെ നേരെ ക്യാമറ സ്ഥാപിച്ചതിനാലാണ് ബിജെപി പ്രവര്‍ത്തകന് പൊല്ലാപ്പുണ്ടായിക്കിയതെന്നും, മറ്റു ആരോപണങ്ങളെല്ലാം തെറ്റാണെന്നും പറയുന്നുണ്ട്.

ഭര്‍ത്താവിനെ കാണാനെത്തി...

ഭര്‍ത്താവിനെ കാണാനെത്തി...

മാര്‍ച്ച് പത്താം തീയതി രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. തന്റെ ഭര്‍ത്താവിനെ കാണാനെന്ന് പറഞ്ഞാണ് പ്രതി വീട്ടിലെത്തിയതെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ ആരോപിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ വീട്ടമ്മ കുളിക്കുന്നതിനിടെയാണ് ഇയാള്‍ ഇവിടെയെത്തിയത്.

വെന്റിലേറ്ററിലൂടെ....

വെന്റിലേറ്ററിലൂടെ....

വീട്ടമ്മ കുളിക്കുന്നതിനിടെ ഇവിടെയെത്തിയ പ്രതി കുളിമുറിയിലെ വെന്റിലേറ്ററിലൂടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയെതെന്നും പരാതിയില്‍ ആരോപിക്കുന്നു. വെന്റിലേറ്ററിന് സമീപം ആളനക്കം കേട്ട് നോക്കിയ സമയത്താണ് അജയന്‍ ക്യാമറയിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.

പ്രതി ഓടി രക്ഷപ്പെട്ടു...

പ്രതി ഓടി രക്ഷപ്പെട്ടു...

വെന്റിലേറ്ററിന് സമീപം ആളനക്കം കേട്ട വീട്ടമ്മ ബഹളം വെച്ചപ്പോള്‍ പ്രതി സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. ഇതിനിടയില്‍ അജയനെ വീട്ടമ്മ തിരിച്ചറിഞ്ഞിരുന്നു. അന്നു രാത്രി തന്നെ വീട്ടമ്മയും ഭര്‍ത്താവും പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

രഹസ്യകേന്ദ്രത്തിന്‍ നിന്ന് അറസ്റ്റ്...

രഹസ്യകേന്ദ്രത്തിന്‍ നിന്ന് അറസ്റ്റ്...

സ്ത്രീ പരാതി നല്‍കിയതറിഞ്ഞ് അജയന്‍ ഒളിവില്‍ പോയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മാര്‍ച്ച് 15 ബുധനാഴ്ച രഹസ്യകേന്ദ്രത്തില്‍ നിന്നാണ് അജയനെ പിടികൂടിയത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

ആര്‍എസ്എസ് കാര്യാവഹക്...

ആര്‍എസ്എസ് കാര്യാവഹക്...

ബിജെപി പെരുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ആര്‍എസ്എസ് അരൂര്‍ മണ്ഡലം കാര്യാവഹകുമായ അജയന്‍ ബിജെപിയുടെ ജില്ലയിലെ പ്രമുഖ നേതാവാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു.

ആരോപണങ്ങളും പരാതിയും തെറ്റെന്ന്...

ആരോപണങ്ങളും പരാതിയും തെറ്റെന്ന്...

എന്നാല്‍ പുരയിടത്തിന്‍റെ അതിര്‍ത്തി നിരീക്ഷിക്കാന്‍ വെച്ച ഒളിക്യാമറയില്‍ കണ്ടിട്ടാണ് അയല്‍വാസിയായ സ്ത്രീ പരാതി ഉന്നയിച്ചിരിക്കുന്നതും ആരോപണമുണ്ട്. സ്ത്രീയുടെ വീടിന്‍റെ കുളിമുറിയുടെ നേരെ ക്യാമറ സ്ഥാപിച്ചതിനാലാണ് ബിജെപി പ്രവര്‍ത്തകന് പൊല്ലാപ്പുണ്ടായിക്കിയതെന്നും, മറ്റു ആരോപണങ്ങളെല്ലാം തെറ്റാണെന്നും പറയുന്നുണ്ട്.

English summary
BJP leader under custody in alappuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X