കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മകുമാര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി; തോറ്റ് നില്‍ക്കുമ്പോള്‍ കളിനിര്‍ത്തുന്നത് ശരിയല്ലെന്ന്

  • By Desk
Google Oneindia Malayalam News

ദില്ലി: ഭീമ കൊറേഗാവ് സംഭവമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തെലുങ്കു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകനായ വെര്‍നണ്‍ ഗോണ്‍സാല്‍വല്, അരൂണ്‍ ഫെരേര, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരെയായിരുന്നു വിവിധയിടങ്ങളില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത്.

പോലീസ് നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലില്‍ പ്രവേശിപ്പിക്കാതെ വീട്ടുതടങ്കലില്‍ വെക്കാനായിരുന്നു സുപ്രീംകോടതി വിധി. ഈ വിഷയമായിരുന്നു ഇന്നലെ മനോരമാ ചാനല്‍ ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി നേതാവ് ജെആര്‍ പത്മകുമാര്‍ ചര്‍ച്ച പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു. സംഭവം ഇങ്ങനെ...

ആരാണ് ഭയക്കുന്നത്

ആരാണ് ഭയക്കുന്നത്

വിയോജിപ്പുകളെ ആരാണ് ഭയക്കുന്നത് എന്നചോദ്യത്തിലൂന്നിക്കൊണ്ടായിരുന്നു മനോരമ ചാനലിലെ ഇന്നത്തെ എട്ടുമണി ചര്‍ച്ച. ഷാനി പ്രഭാകര്‍ നയിച്ച ചര്‍ച്ചയില്‍ ഡിവൈഎഫ്‌ഐ നേതാവായ മുഹമ്മദ് റിയാസ്, ഗ്രീന്‍ പീസ് കോ-ഓര്‍ഡിനേറ്റര്‍ പ്രിയ പിള്ള, ബിജെപി നേതാവ് ജെ ആര്‍ പത്മകുമാര്‍, സുപ്രീം കോടതി അഭിഭാഷകന്‍ ജയ്‌മോന്‍ ആന്‍ഡ്രൂസ്, പെതുപ്രവര്‍ത്തകനായ ടികെ വിനോദന്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.

സുപ്രീംകോടതി

സുപ്രീംകോടതി

അറസ്റ്റ് ചെയ്ത് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇന്നലെ സുപ്രീംകോടതി നടത്തിയ ഇടപെടലുകളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ചര്‍ച്ച ആരംഭിച്ചത്. സാധാരണ ഗതിയില്‍ ഒരു അറസ്റ്റ് നടന്നാല്‍ സുപ്രീംകോടതി ഇത്ര പെട്ടെന്ന് വിഷയത്തില്‍ ഇടപെടാറില്ല. എന്നാല്‍ ഇന്നലെ സുപ്രിം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് അസാധാരണമായ നീക്കമാണെന്ന് വിനോദന്‍ പറഞ്ഞു.

പ്രഷര്‍ കുക്കര്‍ പെട്ടിത്തെറിക്കും

പ്രഷര്‍ കുക്കര്‍ പെട്ടിത്തെറിക്കും

ഏറെ വൈകിയിട്ടും സുപ്രീംകോടതി ഹര്‍ജി സ്വീകരിച്ചു. വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വുകളാണ്, അത് അടച്ചു കളഞ്ഞാല്‍ പ്രഷര്‍ കുക്കര്‍ പെട്ടിത്തെറിക്കും എന്നുള്ള ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ശ്രദ്ധ്വേയമായ വാക്കുകളും ചര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ തന്നെ കടന്നു വന്നു.

ചോദ്യങ്ങളും ഉത്തരങ്ങളും

ചോദ്യങ്ങളും ഉത്തരങ്ങളും

പിന്നീട് ചോദ്യങ്ങളും ഉത്തരങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ചര്‍ച്ച മുന്നോട്ട് പോയി. സര്‍ക്കാര്‍ നടപടികളെ വിശദീകരിക്കുകയും അതിനെ പിന്തുണക്കുകയും ആയിരുന്നു ജെആര്‍ പത്മകുമാര്‍ ചര്‍ച്ചയിലുടനീളം തുടര്‍ന്നുവന്നിരുന്നത്.

ജെആര്‍ പത്മകുമാര്‍

ജെആര്‍ പത്മകുമാര്‍

ഇതിനിടെ വിനായക് സെന്നിനെ കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ കാലത്ത് 'കണ്‍വിക്ട്' ചെയ്തിട്ടുണ്ടെന്ന് ജെആര്‍ പത്മകുമാര്‍ പറഞ്ഞതിനെ പ്രിയാപിള്ളയും ജയ്‌മോന്‍ ആന്‍ഡ്രൂസും എതിര്‍ത്തു. അങ്ങനെ നടന്നിട്ടില്ലായെന്നും അവര്‍ വ്യക്തമാക്കിയെങ്കിലും ജെആര്‍ പത്മകുമാര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ചര്‍ച്ച വീണ്ടും പഴയ ചൂടോടെ തുടര്‍ന്നു.

അറസ്റ്റിലായവര്‍

അറസ്റ്റിലായവര്‍

അറസ്റ്റിലായ വ്യക്തികളുടെ സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളെക്കുറിച്ചും അവരുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചു ചര്‍ച്ചയില്‍ പങ്കെടുത്ത വിനോദ് കുമാര്‍ ഇതിനിടെ വിശദീകരിച്ചിരുന്നു. ഇതിനുള്ള ജെ ആര്‍ പത്മകുമാറിന്റെ മറുപടിയിയിരുന്നു അദ്ദേഹത്തിന്റെ ഇറങ്ങിപ്പോക്കിലേക്ക് എത്തിച്ചത്. അറസ്റ്റിലായ വ്യക്തികളുടെ സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളെക്കുറിച്ചും അവരുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചു ചര്‍ച്ചയില്‍ പങ്കെടുത്ത വിനോദ് കുമാര്‍ ഇതിനിടെ വിശദീകരിച്ചിരുന്നു. ഇതിനുള്ള ജെ ആര്‍ പത്മകുമാറിന്റെ മറുപടിയിയിരുന്നു അദ്ദേഹത്തിന്റെ ഇറങ്ങിപ്പോക്കിലേക്ക് എത്തിച്ചത്.

ഒസാമ ബിന്‍ലാദന്‍

ഒസാമ ബിന്‍ലാദന്‍

ഇവരേക്കാള്‍ മിടുക്കരായ ആളുകള്‍ ഉണ്ട്, ഒസാമ ബിന്‍ലാദന്‍ ആരായിരുന്നു.. അദ്ദേഹം സിവില്‍ എഞ്ചിനീയറായിരുന്നു എന്നുള്ള് പത്മകുമാറിന്റെ പരാമര്‍ശത്തില്‍ ഷാനി ഇടപെട്ടു. ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകെ ബിന്‍ലാദനുമായി താര്യതമ്യം ചെയ്യരുതെന്നും രാഷ്ട്രീയ പക്വത കാണിക്കുമെന്ന് കരുതുമെന്ന് പ്രതീക്ഷീക്കുമെന്നും ഷാനി വ്യക്തമാക്കി.

ഷാനി തെറ്റിദ്ധരിപ്പിക്കുകയാണ്

ഷാനി തെറ്റിദ്ധരിപ്പിക്കുകയാണ്

എന്നാല്‍ ഷാനി തെറ്റിദ്ധരിപ്പിക്കുകയാണ്.. ആളുകളുടെ വിദ്യാഭ്യാസവും ആവര്‍ ചെയ്യുന്നതുമാണ് ഞാന്‍ ഉദ്ദേശിച്ചതെന്നും പത്മകുമാര്‍ വ്യക്തമാക്കിയെങ്കിലും ഷാനി മുഹമ്മദ് റിയാസിന് അവസരം കൊടുക്കുകയായിരുന്നു. ഇതോടെ പത്മകുമാര്‍ തനിക്ക് സമയം ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇറങ്ങിപ്പോക്ക്

ഇറങ്ങിപ്പോക്ക്

തുടര്‍ന്ന് തനിക്ക് പറയാനുള്ള അവസരം തന്നില്ലെങ്കില്‍ താന്‍ പോവുകയാണെന്നും പറഞ്ഞ് പത്മകുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. റിയാസിനരികില്‍ നിന്നായിരുന്നു പത്മകുമാര്‍ ഇറങ്ങിപ്പോയത്. പത്മകുമാറിനോട് മറുപടി പറയണമെന്ന് റിയാസ് ആവശ്യപ്പെട്ടെങ്കിലും അത് സാധിച്ചില്ല.

മുഹമ്മദ് റിയാസ്

മുഹമ്മദ് റിയാസ്

പത്മകുമാറിന്റെ ഇറങ്ങിപ്പോക്കിനെ മുഹമ്മദ് റിയാസ് വിമര്‍ശിക്കുകയും ചെയ്തു. ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ അഞ്ച് പത്ത് ഗോള്‍ വീഴുമ്പോള്‍ നിര്‍ത്തിപോകലല്ല, അവസാനം വരെ കളി തുടരലാണ് ശരി എന്ന് റിയാസ് വ്യക്തമാക്കി. ആ മര്യാദ അദ്ദേഹം പാലിക്കണമായിരുന്നെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

വീഡിയോ

പത്മകുമാറിന്‍റെ ഇറങ്ങിപ്പോക്ക്

ചര്‍ച്ച

മനോരമയിലെ ചര്‍ച്ച-ഫുള്‍ വീഡിയോ

English summary
bjp leader jr padmakumar on manorama counter point
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X