കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവർക്കർ മാപ്പ് എഴുതികൊടുത്തതെന്തിന്? ബിജെപി നേതാവ് ചർച്ചയിൽ പറഞ്ഞത്, ഷാനിപോലും ചിരിച്ചു മണ്ണ്തപ്പി

Google Oneindia Malayalam News

കൊച്ചി: മനോരമ ചാനലിലെ ചർച്ചയിൽ പങ്കെടുത്ത ബിജെപി നേതാവ് ജെആർ പത്മകുമാറിന്റെ ചില വിശദീകരണങ്ങൾ കേട്ട് അവതാരക ഷാനി പ്രഭാകർ പോലും ചിരിച്ച് മണ്ണ് തപ്പി. സവർക്കർ ബ്രിട്ടീഷ് സർക്കാറിന് മാപ്പ് എഴുതികൊടുത്തതെന്തിനെന്ന വിശദീകരണത്തിലാണ് ചിരി പടർത്തിയത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് സവർക്കാർ ആറ് തവണ മാപ്പ് എഴുതി കൊടുത്തതെന്ന് പറഞ്ഞ പത്മകുമാർ, അദ്ദേഹത്തിന്റെ ജീവിത ദൗത്യം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു എന്നും പറഞ്ഞു.

മാപ്പ് എഴുതി കൊടുത്തത് ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരം ശക്തമാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തതുപോലെ ജയിലില്‍ ചെന്ന് ഒറ്റുകൊടുത്ത് പൈസവാങ്ങി പാര്‍ട്ടി പത്രം തുടങ്ങി ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി എഴുതി ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുക്കുകയല്ല സവർക്കർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അവതാരിക ഷാനി പ്രഭാകർ അടക്കം ചർച്ചയിൽ പങ്കെടുത്ത എല്ലാവരും പൊട്ടി ചിരിക്കുകയായിരുന്നു. മനോരമ ന്യൂസിലെ കൗണ്ടര്‍ പൊയിന്റ് പരിപാടിയിലായിരുന്നു പത്മകുമാറിന്റെ പരാമര്‍ശം.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

ബിജെപി സ്ഥാപകനേതാവായ ദീനദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂളുകളില്‍ സര്‍ക്കുലര്‍ നല്‍കിയതിനെക്കുറിച്ചായിരുന്നു ചര്‍ച്ച.

ചർച്ചയിൽ പങ്കെടുത്തവർ

ചർച്ചയിൽ പങ്കെടുത്തവർ

കെഎസ്യു നേതാവ് കെഎം അഭിജിത്ത്, മുസ്ലീം ലീഗ് നേതാവ് ടിവി ഇബ്രാഹീം, ബിജെപി നേതാവ് ജെആർ പത്മകുമാർ , സിപിഎം നേതാവ് എഎ റഹീം, രാഷ്ട്രീയ നിരീക്ഷകൻ എം ഷാജിർഖാൻ എന്നിവരാണ് കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ പങ്കെടുത്തത്.

കാറൽ മാർക്സിന്റെ പങ്കെന്ത്?

കാറൽ മാർക്സിന്റെ പങ്കെന്ത്?

കാറല്‍ മാര്‍ക്‌സ് ഇന്ത്യന്‍ സ്വാന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല,പിന്നെന്തിനാണ് മാര്‍ക്‌സിനെക്കുറിച്ച് ഇന്ത്യക്കാര്‍ പഠിക്കുന്നത് എന്ന് ചോദിക്കാനും പത്മകുമാര്‍ മടിച്ചില്ല.

മാപ്പ് എഴുതി കൊടുത്ത് അടങ്ങിയിരുന്നില്ല

മാപ്പ് എഴുതി കൊടുത്ത് അടങ്ങിയിരുന്നില്ല

മാപ്പെഴുതി കൊടുത്ത് തിരിച്ചെത്തിയ സവര്‍ക്കര്‍ ഇന്ത്യയുടെ സ്വാതതന്ത്ര്യ സമരത്തില്‍ പോരാടുകയാണ് ചെയ്തത്. അടങ്ങിയിരിക്കുകയല്ല ചെയ്തത്. അതുകൊണ്ട് ഞങ്ങളെയൊന്നും ദേശസനേഹം നിങ്ങള്‍ പഠിപ്പിക്കേണ്ടെന്ന് പറഞ്ഞതോടെ സ്റ്റൂഡിയോയിൽ പൊട്ടി ചിരിയായിരുന്നു. താൻ ചിരിച്ചത് നമ്മൾ പഠിച്ച ചരിത്രം ഇങ്ങനെയല്ലാത്തതുകൊണ്ടാണെന്നും ചിരിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഷാനി പ്രഭാകർ പറഞ്ഞു.

ബിജെപിയുടെ ആശയം

ബിജെപിയുടെ ആശയം

നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടാകാം എന്നുകരുതി ഒരാശയം ബിജെപിക്ക് മുന്നോട്ടുവെയ്ക്കാന്‍ പാടില്ല എന്നില്ലല്ലോ. പലരും ദീനദയാല്‍ ഉയര്‍ത്തിയ ആശയങ്ങള്‍ കാണുന്നത് കുരുടന്‍ ആനയെക്കണ്ടതുപോലെയാണെന്നും പത്മകുമാർ പറഞ്ഞു.

മതേതരത്തെ കുറിച്ച് സംസാരിക്കുന്നവർ

മതേതരത്തെ കുറിച്ച് സംസാരിക്കുന്നവർ

സ്വാന്ത്ര്യം കിട്ടയ സമയത്ത് ഹിന്ദുക്കളാണ് ഭൂരിപക്ഷം എന്ന കാരണം പറഞ്ഞ് രാജ്യം വെട്ടിമുറിച്ച ആളുകളാണ് ഇപ്പോള്‍ മതേതരത്വത്തെക്കുറിച്ച് സംസാരിക്കാന്‍ വരുന്നത്.

ഭാരതത്തിന്റെ ഭാവി

ഭാരതത്തിന്റെ ഭാവി

ദീനദയാല്‍ ഉപാധ്യയ മുന്നോട്ടുവെച്ച ആശയം തന്നെയാണ് ഇനി ഭാരതത്തിന്റെ ഭാവി.അത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതില്‍ തെറ്റൊന്നും ബിജെപി കാണുന്നില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചു. അവര്‍ക്കുപകരം സോവിയറ്റ് യൂണിയനോ ചൈനയോ ഇവിടെ വന്നു ഭരിച്ചിരുന്നുവെങ്കില്‍ ജീവിതം സുഖസുഭിക്ഷമാകുമായിരുന്നോ? എന്നും പത്മകുമാർ ചോദിച്ചു.

സ്വന്തം രാജ്യത്തിന്റെ സംസസ്‌കൃതിയില്‍ അധിഷ്ഠിതമായ പഠനക്രമം

സ്വന്തം രാജ്യത്തിന്റെ സംസസ്‌കൃതിയില്‍ അധിഷ്ഠിതമായ പഠനക്രമം

സ്വന്തം രാജ്യത്തിന്റെ സംസസ്‌കൃതിയില്‍ അധിഷ്ഠിതമായ പഠനക്രമം ഉണ്ടാകണം, അവിടെയാണ് ഒരു രാജ്യം സ്വാതന്ത്ര്യം നേടുന്നത്എന്ന് അവതാരികയുടെ ചോദ്യത്തിന് പത്മകുമാര്‍ മറുപടി പറഞ്ഞു.

ഭഗവത് ഗീത പഠിച്ചാല്‍ എന്താ പ്രശ്നം?

ഭഗവത് ഗീത പഠിച്ചാല്‍ എന്താ പ്രശ്നം?

ഭഗവത് ഗീത പഠിച്ചാല്‍ സമൂഹത്തില്‍ എന്ത് ദ്രോഹമാണ് നടക്കുന്നത് എന്ന് പത്മകുമാര്‍ അവതാരക ഷാനിയോട് ചോദിക്കുന്നു. മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ പേരുകള്‍ ഗവണ്‍മെന്റ് മാപ്പിള സ്‌കൂുളുകളാക്കി മാറ്റുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു.

കെ സുരേന്ദ്രന്റെ അവസ്ഥ

കെ സുരേന്ദ്രന്റെ അവസ്ഥ

എന്താണ് ഏകാത്മക മാനവവാദത്തിലുള്ള നിങ്ങളുടെ എതിര്‍പ്പിന് കാരണം എന്ന പത്മകുമാറിന്റെ ചോദ്യത്തിന് എന്താണ് ഏകാത്മക മാനവവാദം എന്ന എതിര്‍ ചോദ്യം ഉന്നയിച്ച ചര്‍ച്ചയിലെ മറ്റു അംഗങ്ങളോട് ഉത്തരം പറയാന്‍ പത്മകുമാര്‍ കൂട്ടാക്കിയില്ല. ഹെഡ് ലി ആരാണെന്ന് ചോദിച്ച അവതാരികയോട് ആരാണെന്ന് മറുചോദ്യം ചോദിച്ച് ട്രോളുകൾ ഏറ്റുവാങ്ങിയ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അവസ്ഥയായിപോയി പത്മകുമാറിനും.

സുരേന്ദ്രന് പറ്റിയ അമളി

സുരേന്ദ്രന് പറ്റിയ അമളി

ഇസ്രത്ത് ജഹാന്‍ ഇന്ത്യയിലെ ആദ്യത്തെ ഐഎസ് തീവ്രവാദിയാണെന്നൊക്കെ ആവേശത്തോടെ വിളിച്ചു പറയുകയായിരുന്നു സുരേന്ദ്രന്‍. ഞാനോ മോദിയോ അല്ല ഇങ്ങനെ പറഞ്ഞതെന്നും കോള്‍മാന്‍ ഹെഡ്‌ലിയാണ് പറഞ്ഞതെന്നും വലിയ വായില്‍ സുരേന്ദ്രൻ അടിച്ചുവിട്ടു. ഇതുകേട്ടപ്പോഴാണ് അവതാരിക ആരാണ് ഹെഡ്‌ലിയെന്നു സുരേന്ദ്രനോട് ചോദിച്ചത്.

സുരേന്ദ്രൻ തടിയൂരിയത് ഇങ്ങനെ...

ഉത്തരം മുട്ടിയ സുരേന്ദ്രന്‍ ഹെഡ്‌ലി ആരാണെന്നു നിങ്ങള്‍ക്കറിയില്ലേയെന്നു അവതാരകയോട് തിരിച്ചു ചോദിച്ച് തടിയൂരാന്‍ ശ്രമിച്ചു. പക്ഷേ അവതാരകയ്ക്ക് സുരേന്ദ്രനെ വിട്ടില്ല. താങ്കള്‍ മഹദ് വചനമായി ഉദ്ധരിക്കുന്ന ഹെഡ്‌ലി ആരാണെന്നു പറയേണ്ടത് ചര്‍ച്ച കേട്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരോടുള്ള നീതിയല്ലേയെന്നു അവതാരക ചോദിച്ചു. ഇതോടെ സുരേന്ദ്രന്‍ ശരിക്കും പെട്ടു. ആരാണെന്ന് നിങ്ങള്‍ പറയൂവെന്നും ആടിനെ പട്ടിയാക്കരുതെന്നുമൊക്കെ പറഞ്ഞ് തടിയൂരാനുള്ള ശ്രമത്തിലായിരുന്നു സുരേന്ദ്രന്‍.

English summary
BJP leader JR Padmakumar in Manorama New's debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X