കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇയാളെന്തൊരു വിവരക്കേടാണ് ഈ പറയുന്നത്'; ചാനല്‍ ചര്‍ച്ചയില്‍ വീണ്ടും ചിരിപടര്‍ത്തി ജെആര്‍ പത്മകുമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ ബിജെപിയുടെ തെറ്റയാ രാഷ്ട്രിയക്കളിയോ എന്ന വിഷയത്തിലായിരുന്നു ന്യൂസ് 18 ചാനല്‍ ഇന്നലെ ചര്‍ച്ച സംഘടിപ്പിച്ചത്. സനീഷ് നയിച്ച ചര്‍ച്ചയില്‍ ബിജെപിയുടെ പ്രതിനിധിയായി ജെആര്‍ പത്മകുമാര്‍, സിപിഎമ്മിനെ പ്രതിനിധീകരിച്ച് പി സതീദേവി, ഗീതാ പ്രഭാഷകനായ സന്ദീപനന്ദഗിരി, ശ്രുതി എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.

<strong>പരിചയപ്പെട്ട് മൂന്നാം നാള്‍ ലക്ഷ്മിയോട് പ്രണയം പറഞ്ഞു; സ്വന്തമാക്കാന്‍ കാത്തിരുന്നത് ഒന്നരവര്‍ഷം</strong>പരിചയപ്പെട്ട് മൂന്നാം നാള്‍ ലക്ഷ്മിയോട് പ്രണയം പറഞ്ഞു; സ്വന്തമാക്കാന്‍ കാത്തിരുന്നത് ഒന്നരവര്‍ഷം

ഈ ചര്‍ച്ചകള്‍ക്കിടെയാണ് സതിയാചാരം ശരിയാണെന്ന് തോന്നിയത് കൊണ്ടാമ് സിപിഎം നേതാവ് സതീദേവിക്ക് അവരുടെ രക്ഷകര്‍ത്താക്കള്‍ സതീദേവിയെന്ന് പേര് വെച്ചതെന്നായിരുന്നു പത്മകുമാറിന്റെ വാദം. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസങ്ങളാണ് പത്മകുമാറിനെതിരെ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

രാജസ്ഥാനിലെ ഏതോ ഒരു കുഗ്രാമത്തില്‍

രാജസ്ഥാനിലെ ഏതോ ഒരു കുഗ്രാമത്തില്‍

'രാജസ്ഥാനിലെ ഏതോ ഒരു കുഗ്രാമത്തില്‍ ഉണ്ടായിരുന്ന ദുരാചാരത്തെ ഏറ്റെടുത്ത് കൊണ്ട് ഇപ്പോള്‍ പറയണ്ട. അത് ശരിയാണെന്ന് ചിലര്‍ക്ക് തോന്നിയത് കൊണ്ടാണ് അവരുടെ രക്ഷകര്‍ത്താക്കള്‍ അവര്‍ക്ക് സതീദേവി എന്ന് പേരിട്ടത്'. എന്നായിരുന്നു ബിജെപി വക്തമാവായ പത്മകുമാറിന്റെ വാദം.

എന്തൊരു വിവരക്കേടാണ്

എന്തൊരു വിവരക്കേടാണ്

ഇതോടെ ചാനല്‍ അവതാരനടക്കമുള്ളവരില്‍ ചിരിയുണര്‍ന്നു. എന്തൊരു വിവരക്കേടാണ് ഈ സംസാരിക്കുന്നത് എന്നായിരുന്നു ഗീതാപ്രഭാഷകനായ സന്ദീപാനന്ദ ഗിരിയുടെ ചോദ്യം.

പത്മകുമാറിനോട് ചോദിച്ചത്

പത്മകുമാറിനോട് ചോദിച്ചത്

സതി എന്ന് പേരിട്ടിരിക്കുന്ന് ആചാരത്തിന്റെ പേരിലാണോ എന്നായിരുന്നു ചര്‍ച്ചാ അവതാരകനായ സനീഷ് പത്മകുമാറിനോട് ചോദിച്ചത്. എന്നാല്‍ അതിനൊന്നും മറുപടി നല്‍കാന്‍ തയ്യാറാവാതിരുന്നു അദ്ദേഹം സന്ദീപനന്ദ ഗിരിക്കെതിരെ തിരിയുകയായിരുന്നു.

കള്ളസന്യാസിയാണ്

കള്ളസന്യാസിയാണ്

ഹിന്ദുമതത്തിന്റെ ധര്‍മത്തെക്കുറിച്ചൊന്നു അറിയാത്ത കള്ളസന്യാസിയാണ് സന്ദീപാനന്ദഗിരിയെന്നായിരുന്നു പത്മകുമാറിന്റെ ആരോപണം. കള്ളസന്യാസി നിങ്ങളുടെ കൂട്ടത്തിലായിരിക്കുമെന്ന് സന്ദീപാനന്ദഗിരിയും തുറന്നടിച്ചു.

സന്ദീപാനന്ദഗിരിയുടെ നിലപാടുകള്‍

സന്ദീപാനന്ദഗിരിയുടെ നിലപാടുകള്‍

സന്ദീപാനന്ദഗിരിയുടെ നിലപാടുകള്‍ ഓന്ത് നിറംമാറുന്നത് പോലെ മാറുന്നതാണെന്നും ശബരിമല വിഷയത്തില്‍ അദ്ദേഹത്തിന്റെ പഴയ നിലപാടുകള്‍ യൂട്യൂബില്‍ ഉണ്ടെന്നും അതെടുത്ത് കാണണമെന്നും പത്മകുമാര്‍ പറഞ്ഞു.

ട്രോളുകള്‍ക്ക് ഇടയായി

ട്രോളുകള്‍ക്ക് ഇടയായി

പിന്നീട് മറ്റ് വിഷയങ്ങളിലേക്ക് ചര്‍ച്ച കടക്കാതെ സനീഷ് ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. പത്മകുമാറിന്റെ ഈ വാദം സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകള്‍ക്ക് ഇടയായിട്ടുണ്ട്.

സതീദേവി പിന്നീട്

സതീദേവി പിന്നീട്

എന്റെ പേര് അച്ഛനും അമ്മയും ഇട്ടതായിരിക്കുമല്ലോ. എല്ലാ മക്കള്‍ക്കും അച്ഛനും അമ്മയും അവരുടെ ആഗ്രഹം അനുസരിച്ചാണ് പേരിട്ടത്. പാതിവ്രത്യമുള്ളവര്‍ എന്നര്‍ത്ഥമേ അതിനുള്ളൂവെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളതെ സതീദേവി പിന്നീട് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് വ്യക്തമാക്കി.

വീഡിയോ

ചര്‍ച്ചയുടെ ഭാഗം

ഇതാദ്യമായല്ല

ഇതാദ്യമായല്ല

ഇതാദ്യമായല്ല ജെആര്‍ പത്മകുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ ചിരിപടര്‍ത്തുന്നത്. നേരത്തെ മനോരമ ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സവര്‍ക്കര്‍ ആറുതവണ മാപ്പെഴുതിക്കൊടുത്തിരുന്നു എന്നായിരുന്നു പത്മകുമാറിന്റെ വാദം.

മാപ്പ് എഴുതി കൊടുത്തത്

മാപ്പ് എഴുതി കൊടുത്തത്

ചാനല്‍ അവതാരകയും ചര്‍ച്ചയിലെ മറ്റ് മുഴുവന്‍ പാനലിസ്റ്റുകളും ഈ വാദം കേട്ട് ഊറിച്ചിരിച്ചു. മാപ്പ് എഴുതി കൊടുത്തത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരം ശക്തമാക്കാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും

ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും

കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തതുപോലെ ജയിലില്‍ ചെന്ന് ഒറ്റുകൊടുത്ത് പൈസവാങ്ങി പാര്‍ട്ടി പത്രം തുടങ്ങി ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി എഴുതി ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുക്കുകയല്ല സവര്‍ക്കര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അവതാരിക ഷാനി പ്രഭാകര്‍ അടക്കം ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും പൊട്ടി ചിരിക്കുകയായിരുന്നു.

വീഡിയോ

പഴയ ചര്‍ച്ച

English summary
bjp leader jr padmakumar on news 18 debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X