കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബീഫ് നിരോധനം ഉണ്ടാകില്ലെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തൃശൂര്‍: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യവ്യാപകമായി 'ബീഫ് നിരോധിച്ചാലും' കേരളത്തിലുള്ള ബീഫ് പ്രേമികള്‍ വിഷമിക്കേണ്ട കാര്യമില്ല. അതെന്താ കേരളം ഇന്ത്യയിലല്ലേ എന്നാണ് ചോദ്യമെങ്കില്‍, കേരളം ഇന്ത്യയിലാണ് പക്ഷേ കേരളത്തില്‍ ബീഫ് നിരോധനം ഉണ്ടാകില്ല എന്നാണ് മറുപടി. കേരളത്തില്‍ ഗോവധം നിരോധിക്കാന്‍ കേന്ദ്രത്തിന് തല്‍ക്കാലം പദ്ധതിയില്ല എന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്.

beeffry

കേന്ദ്രസര്‍ക്കാര്‍ രാജ്യം മുഴുവന്‍ ബീഫ് നിരോധിക്കാന്‍ പോകുന്നു എന്ന് ഓണ്‍ലൈന്‍ മുറവിളികള്‍ നടക്കുന്നതിനിടെയാണ് കെ സുരേന്ദ്രന്‍ സര്‍ക്കാരിന് അങ്ങനെ ഒരു ഉദ്ദേശമില്ല എന്ന കാര്യം വ്യക്തമാക്കിയത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കെ സുരേന്ദ്രന്‍. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് അദ്ദേഹം ഗോവധവുമായി ബന്ധപ്പെട്ട് ഉയരുന്ന വാര്‍ത്തകള്‍ നിഷേധിച്ചത്.

k-surendran

അതേസമയം കേരളത്തില്‍ ഗോവധ നിരോധനത്തിന് നിയമപരമായി യാതൊരു തടസവുമില്ല എന്ന കാര്യം സുരേന്ദ്രന്‍ എടുത്തുപറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളാണ് ഗോവധ നിരോധനം നടപ്പിലാക്കേണ്ടത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ്. ഒരു സര്‍ക്കാരിനെയും ഗോവധ നിരോധനം അടിച്ചേല്‍പ്പിക്കില്ല. നിരോധനത്തിന് സര്‍ക്കാരുകള്‍ തയ്യാറാണെങ്കില്‍ അവസരം ഒരുക്കിക്കൊടുക്കും.

indian-cow

കേരളത്തിലെ അനധികൃത അറവുശാലകള്‍ നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാര്‍ സംസ്ഥാനത്ത് ബീഫ് നിരോധിച്ചതാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ബി ജെ പി സര്‍ക്കാര്‍ ബീഫ് നിരോധിക്കാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടാകാന്‍ കാരണമായത്.

English summary
BJP state general secretary K Surendran made clear that centre not planning to ban beef in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X