കെ സുരേന്ദ്രന് ജാമ്യം; ശബരിമലയടങ്ങുന്ന റാന്നി താലൂക്കില്‍ പ്രവേശിക്കരുത്, കര്‍ശന ജാമ്യ ഉപാധികള്‍
പത്തനംതിട്ട: നിലയ്ക്കലില്‍ പോലീസ് വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പോവാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
തിങ്കാള്ച്ച കോടതിയില്‍ സുരേന്ദ്രന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുകയായിരുന്നു. പോലീസ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നായിരുന്നു പത്തനംതിട്ട കോടതി അറിയിച്ചത്. പിന്നീട് ഇന്ന് രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി സുരേന്ദ്രന് ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശനമായ ജാമ്യ വ്യവസ്ഥകള്‍ ഇങ്ങനെ.

അറസ്റ്റ്
പോലീസ് വിലക്ക് ലംഘിച്ച ശബരിമലയില്‍ പ്രവേശിക്കാനൊരുങ്ങിയ സുരേന്ദ്രനെ ശനിയാഴ്ച്ച വൈകിട്ടോടെയാണ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തയത് അടക്കമുള്ള വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

കസ്റ്റഡിയില്‍
കരുതല്‍ തടങ്കെലെന്ന് പറഞ്ഞാണ് സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. എന്നാല്‍ ചിറ്റാര്‍ സ്‌റ്റേഷനിലെത്തിയ ശേഷം പോലീസ് നിലപാട് മാറ്റുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകരുടെ പ്രതിഷേധം കനത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു.

നാടകീയ രംഗങ്ങള്‍
നിലയ്ക്കലും ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലും ശനിയാഴ്ച്ച രാത്രി മുഴുവന്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ചെ ആശുപത്രിയിലേക്കും പിന്നീട് കോടതിയിലേക്കും കൊണ്ടുപോയത്. പത്തനം തിട്ട മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സുരേന്ദ്രനെ കോടതി 14 ദിവസത്തേക്കേ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ജാമ്യഹര്‍ജി
സുരേന്ദ്രന്റെ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയത് ഗൂഢലക്ഷ്യത്തോടെയാണ്. ജാമ്യം നല്‍കിയാണ് കൂടുതല്‍ പ്രശ്‌നമുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഉപാധികളോടെ
വാദങ്ങള്‍ കേട്ട കോടതി ഉപാധികളോടെ സുരേന്ദ്രന് ജാമ്യം അനുവദിക്കുകയായിരുന്നു. ശബരിമല ഉള്‍പ്പെടുന്ന റാന്നിതാലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത്. 20000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം എന്നീ ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യമില്ലാ വകുപ്പ്
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് ഐപിസി 353 വകുപ്പാണ് ചുമത്തിയിരുന്നത്. സുരേന്ദ്രനോടൊപ്പം ഒബിസി മോര്‍ച്ച തൃശൂര്‍ ജില്ല അധ്യക്ഷന്‍ രാജന്‍ തറയില്‍, കര്‍ഷക മോര്‍ച്ച പത്തനംതിട്ട ജില്ല കമ്മിറ്റിയംഗം എംഎസ് സന്തോഷ് എന്നിവരും ശനിയാഴ്ച്ച് അറസ്റ്റിലായിരുന്നു.

69 പേർക്കും ജാമ്യം
സുരേന്ദ്രന്റെ ജാമ്യഹര്‍ജിയോടൊപ്പം ഞാറാഴ്ച്ച രാത്രി നടപ്പന്തലില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ആര്‍എസ്എസ് നേതാവ് ആര്‍ രാജേഷ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയും കോടതി പരിഗിച്ചിരുന്നു. 69 പേരടങ്ങുന്ന ഈ സ്ഖ്യത്തിനും മേല്‍സൂചിപ്പിച്ച അതേ വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചു.

കൂടുതല്‍ കുരുക്ക്
ഇതിനിടയിയല്‍ സുരേന്ദ്രന് കൂടുതല്‍ കുരുക്കായി കണ്ണൂരില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി വാറണ്ട് അയച്ചിരുന്നു. സ്‌റ്റേഷന്‍ മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന കേസില്‍ നിരവധി തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവാത്തതിനെ തുടര്‍ന്നാണ് കോടതി വാറണ്ട് അയച്ചത്.

പുറത്തിറങ്ങാന്‍ കഴിയില്ല
നിലയ്ക്കലില്‍ പോലീസ് വിലക്ക് ലംഘിച്ച കേസില്‍ ജാമ്യം ലഭിച്ചെങ്കിലും കണ്ണൂര്‍ കോടതിയുടെ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ പെട്ടെന്ന് പുറത്തിറങ്ങാന്‍ കഴിയില്ല. വാറണ്ടില്‍ ജാമ്യം ലഭിച്ചാലെ സുരേന്ദ്രന് പുറത്തിറങ്ങാന്‍ കഴിയു.

ജയില്‍ സൂപ്രണ്ടിന് കൈമാറി
സുരേന്ദ്രന് എതിരെയുളള അറസ്റ്റ് വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. കണ്ണൂരിലേക്ക് സുരേന്ദ്രനേയും കൊണ്ടുളള യാത്രയ്ക്ക് ആവശ്യമെങ്കില്‍ പോലീസ് സുരക്ഷയ്ക്ക് സൂപ്രണ്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം കൊട്ടരക്കര ജയിലിലെ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ കോടതിയില്‍ ഹാജരായി വിവരം ധരിപ്പിക്കും.












Click it and Unblock the Notifications