അയോധ്യയിലെ രാമക്ഷേത്രം ദേശീയ ഐക്യത്തിന്റെ പ്രതീകമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ നിർമ്മിക്കുന്ന രാമക്ഷേത്രം ദേശീയ ഐക്യത്തിൻ്റെ പ്രതീകമായി മാറുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. രാജ്യത്ത് മതസൗഹാർദ്ദവും ശാന്തിയും സമാധാനവും സൃഷ്ടിക്കാൻ ക്ഷേത്രത്തിന് സാധിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഭാരതത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും സ്വത്ത്വമാണ് ശ്രീരാമൻ. പ്രധാനമന്ത്രി അയോദ്ധ്യയിൽ ക്ഷേത്രശിലാസ്ഥാപനം നടത്തിയപ്പോൾ അത് ദേശീയോത്സവമായി മാറിയത് രാമനോട് ഭാരതീയർക്കുള്ള ആത്മബന്ധത്തിൻ്റെ തെളിവാണ്. ഒരുകാലത്ത് രാമക്ഷേത്രത്തെ എതിർത്തിരുന്നവർ ഇപ്പോൾ അനുകൂലിക്കുകയും ക്ഷേത്ര നിർമ്മാണത്തിൽ ഭാഗമാവാൻ ആഗ്രഹിക്കുകയും ചെയ്യുന്നത് നല്ലകാര്യമാണ്. ഇതിനെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്നും കെ സുരേന്ദ്രന്.

Recommended Video
കേരളത്തിൽ നിന്നും ആയിരക്കണക്കിന് കർസേവകരാണ് രാമജന്മഭൂമിയുടെ മോചനത്തിനായി അയോദ്ധ്യയിലേക്ക് പോയത്. കേരളം രാമക്ഷേത്ര ശിലാസ്ഥാപനത്തിന് നൽകിയ പിന്തുണ ആ കർസേവകരുടെ ആത്മസമർപ്പണത്തിൻ്റെ വിജയം കൂടിയാണ്. ക്ഷേത്ര നിർമാണത്തിന് പിന്തുണ പ്രഖ്യാപിച്ച എല്ലാ മലയാളികൾക്കും നന്ദി പറയുന്നു. സംസ്ഥാനത്ത് നല്ല മാറ്റത്തിനു ഇത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞ്.
രാമക്ഷേത്ര ശിലാസ്ഥാപനത്തിന്റെ ഭാഗമായി കെ. സുരേന്ദ്രൻ കോഴിക്കോട്ടെ വീട്ടിൽ രാമ പൂജ നടത്തി. അയോദ്ധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാന്യാസം നടത്തുമ്പോളാണ് സുരേന്ദ്രൻ വീട്ടിൽ ദീപം തെളിയിച്ചു പൂജ നടത്തിയത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications