Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ താരങ്ങള്‍ ജീവിതത്തില്‍ മറ്റുള്ളവരുടെ തിരക്കഥയ്ക്ക് അനുസരിച്ച് അഭിനയിക്കരുതെന്ന് സുരേന്ദ്രന്‍

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ച് സിനിമാ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സിനിമാ താരങ്ങള്‍ ഒരു തവണയെങ്കിലും പൗരത്വ നിയമ ഭേദഗതി വായിക്കാന്‍ തയ്യാറാവണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മറ്റുള്ളവരുടെ തിരക്ക അനുസരിച്ച് സിനിമയില്‍ അഭിനയിക്കാന്‍ പോവുന്ന താരങ്ങള്‍ ജിവീതത്തില്‍ അങ്ങനെയാവരുതെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടു.

വസ്തുതകള്‍ നോക്കി പ്രതികരിക്കാനുള്ള സമാന്യനീതി പുലര്‍ത്താന്‍ താരങ്ങള്‍ തയ്യാറാവണം. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതി പ്രതിഷേധവുമായി മലയാളത്തിലെ പ്രമുഖ നടന്‍മാരും സിനിമാ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. വിഷയത്തില്‍ നേരത്തെ ശോഭാ സുരേന്ദ്രനും സിനിമാ താരങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

ksurendran

യുഡിഎഫും ജനങ്ങളും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാവുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസും കേരളത്തില്‍ നടത്തുന്നത്.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഒരു മതന്യൂനപക്ഷത്തേയും ബാധിക്കില്ല. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. പൗരത്വ നിയമത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറായ എബിവിപിക്കാരെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ തൃശൂര്‍ കേരള വര്‍മ കോളേജില്‍ തല്ലച്ചതച്ചത്. പിന്നന്തിനാണ് പിണറായി വിജയന്‍ ഫാസിസത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+