കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനൊന്നാം തിയതി സിപിഎം വലിയ വായില്‍ ബഡായി വിടരുത്; പരിഹാസവുമായി സുരേന്ദ്രന്‍

Google Oneindia Malayalam News

ദില്ലി: അത്യന്തം വാശിയേറിയ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടിങ് ശനിയാഴ്ച്ച പൂര്‍ത്തിയായി കഴിഞ്ഞു. 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്‍റെ വിധി ചൊവ്വാഴ്ച്ച പുറത്ത് വരുമ്പോള്‍ രാജ്യതലസ്ഥാനത്ത് ആര് അധികാരത്തില്‍ വരുമെന്ന് അറിയാന്‍ കഴിയും. തിരഞ്ഞെടുപ്പിന് മുന്‍പും പിന്‍പുമായി നടന്ന എല്ലാ സര്‍വ്വേകളും ആംആദ്മിക്കാണ് വിജയം പ്രവചിച്ചിരിക്കുന്നതെങ്കിലും ബിജെപിയും കോണ്‍ഗ്രസും പ്രതീക്ഷ കൈവിട്ടിട്ടില്ല.

ഏവരും ചൊവ്വാഴ്ച്ത്തെ വോട്ടെണ്ണലിനായി കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താത്ത സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിലില്ല

തിരഞ്ഞെടുപ്പിലില്ല

ജെ എൻ യു സമരത്തിൽ സിപിഎം, ഷാഹിൻബാഗ് സമരത്തിൽ സിപിഎം, പൗരത്വസമരത്തിലാകെ സിപിഎം. എന്നാൽ ദില്ലിയിലെ ജനാധിപത്യ ഉൽസവത്തിൽ ഒരു സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാൻ പോലും സിപിഎമ്മോ ഇടതുകക്ഷികളോ എന്തുകൊണ്ട് തയ്യാറായില്ലെന്നാ കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

എന്തിന് ചര്‍ച്ചയ്ക്ക് വിളിക്കണം

എന്തിന് ചര്‍ച്ചയ്ക്ക് വിളിക്കണം

മലയാള മാധ്യമങ്ങൾ ഫെബ്രുവരി 11ന് എന്തിന് സിപിഎം നേതാക്കളെ ചർച്ചയ്ക്ക് വിളിക്കണം? ജെഎൻയു സമരത്തിൽ സിപിഎം, ഷാഹിൻബാഗ് സമരത്തിൽ സിപിഎം, പൗരത്വസമരത്തിലാകെ സിപിഎം. എന്നാൽ ദില്ലിയിലെ ജനാധിപത്യ ഉൽസവത്തിൽ ഒരു സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാൻ പോലും സിപിഎമ്മോ ഇടതുകക്ഷികളോ എന്തുകൊണ്ട് തയ്യാറായില്ല?

ആർക്കാണ് വോട്ട് ചെയ്തത്?

ആർക്കാണ് വോട്ട് ചെയ്തത്?

സിപിഎമ്മിന്റെ ദേശീയനേതാക്കളൊക്കെ വോട്ടുചെയ്യുന്നത് മാധ്യമങ്ങളിൽ വലിയ വാർത്തയായിക്കണ്ടു. ആർക്കാണ് അവരൊക്കെ വോട്ട് ചെയ്തത്? ഒരു പതിനായിരം രൂപ കെട്ടിവെക്കാനും പത്തു വോട്ടർമാരെ പിന്തുണയ്ക്കാനും ഉണ്ടെങ്കിൽ ആർക്കും ഈ ഭാരതത്തിൽ ഒരു സ്ഥാനാർത്ഥിയെ നിർത്തി മൽസരിപ്പിക്കാം.

അവസരമായിരുന്നില്ലേ

അവസരമായിരുന്നില്ലേ

പൗരത്വനിയമഭേദഗതി രാജ്യവ്യാപകമായി ചർച്ചചെയ്യുമ്പോൾ അതിൽ മുസ്ളീം ന്യൂനപക്ഷങ്ങൾക്കുവേണ്ടി ഇത്രയധികം വാദിക്കുന്ന ഒരു പാർട്ടി അവർക്ക് എത്ര ജനപിന്തുണ ഇക്കാര്യത്തിലുണ്ടെന്ന് ഒരു പരിശോധനയെങ്കിലും നടത്താനുള്ള അവസരമായിരുന്നില്ലേ ഈ തെരഞ്ഞെടുപ്പ്?

തോൽക്കുമെന്നറിഞ്ഞിട്ടും

തോൽക്കുമെന്നറിഞ്ഞിട്ടും

തോൽക്കുമെന്നറിഞ്ഞിട്ടും 1959 മുതൽ ജനസംഘവും ബിജെപിയും കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പിലും മൽസരിക്കുന്നില്ലേ? പതിനേഴാമത്തെ തെരഞ്ഞെടുപ്പിലാണ് ശ്രീ. ഓ രാജഗോപാൽ കേരളത്തിൽ വിജയിച്ചത്. പാർലമെന്ററി ജനാധിപത്യത്തിൽ രാഷ്ട്രീയപാർട്ടികൾ പിന്നെ എങ്ങനെയാണ് ജനപിന്തുണ അളക്കുന്നത്?

കോൺഗ്രസ്സ് ആര്‍ക്ക് ചെയ്തു

കോൺഗ്രസ്സ് ആര്‍ക്ക് ചെയ്തു

അഥവാ നിങ്ങൾ സായുധവിപ്ളവത്തിലൂടെ ദില്ലി പിടിക്കാനായിരുന്നോ ആഗ്രഹിച്ചിരുന്നത്? ദയവായി പതിനൊന്നാം തീയതി വന്നിരുന്ന് വലിയ വായിൽ ബഡായി വിടരുതെന്ന് മുൻകൂറായി ഓർമ്മിപ്പിക്കുകയാണ്. അടിക്കുറിപ്പ്: (കോൺഗ്രസ്സ് നേതാക്കൾ ആർക്കു വോട്ടുചെയ്തെന്ന് പതിനൊന്നിന് പറയാം)- കെ സുരേന്ദ്രന്‍ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

കമന്‍റുകള്‍

കമന്‍റുകള്‍

അതേസമയം, സുരേന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചു നിരവധി പേരാണ് കുറിപ്പിന്‍റെ കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചോദ്യം ന്യായമാണെന്നും ജനങ്ങളുടേ അംഗീകാരം അളക്കുന്നതിന് എന്ത് മാര്‍ഗമാണ് പിന്നെ സിപിഎം അളക്കുന്നതെന്നുമാണ് പ്രശാന്ത് വാളയാര്‍ എന്ന വ്യക്തി ചോദിക്കുന്നത്.

മുന്‍കൂര്‍ ജാമ്യമാണോ

മുന്‍കൂര്‍ ജാമ്യമാണോ

എന്നാല്‍ 11 ന് ഫലം പുറത്തു വരുമ്പോള്‍ ബിജെപിയുടെ പരാജയം മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യമാണോ ഈ കുറിപ്പെന്നും ചിലര്‍ ചോദിക്കുന്നു. ബിജെപിയെ യെ എതിർക്കുക വർഗീയത തുടച്ചുമാറ്റുക എന്നതാണ് ഈ അവസരത്തിൽ ചെയ്യാനുള്ളത്. അതുകൊണ്ട് ഉള്ള വോട്ട് വിഘടിച്ച് പോവാതെ നോക്കാനും ബിജെപിക്ക് ഒരുസീറ്റിൽ പോലും ലീഡ് കിട്ടാതെ ഇരിക്കുമെങ്കിൽ സ്ഥാനാർഥി ഇല്ലാതെ ഇരിക്കുന്നതാണ് നല്ലതെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.

ജനപിന്തുണ

ജനപിന്തുണ

'തോൽക്കുമെന്നറിഞ്ഞിട്ടും 1959 മുതൽ ജനസംഘവും ബി. ജെ. പിയും കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പിലും മൽസരിക്കുന്നില്ലേ? പതിനേഴാമത്തെ തെരഞ്ഞെടുപ്പിലാണ് ശ്രീ. ഓ. രാജഗോപാൽ കേരളത്തിൽ വിജയിച്ചത്' പാർലമെന്ററി ജനാധിപത്യത്തിൽ രാഷ്ട്രീയപാർട്ടികൾ പിന്നെ എങ്ങനെയാണ് ജനപിന്തുണ അളക്കുന്നത്? എന്നാണ് ഒരാള്‍ സുരേന്ദ്രന്‍റെ വാക്കുകള്‍ തന്നെ കടമെടുത്ത് അദ്ദേഹത്തെ പരിഹസിക്കുന്നത്.

ചിഹ്നത്തിൽ വോട്ട് ചെയ്യണം

ചിഹ്നത്തിൽ വോട്ട് ചെയ്യണം

1959 മുതൽ മത്സരിച്ചത് കൊണ്ട് മാത്രം കാര്യം ഇല്ല സുരു . സ്വന്തം ചിഹ്നത്തിൽ വോട്ട് ചെയ്യാൻ അണികളൊട് പറയണം എന്നായിരുന്നു അഖില്‍ കാപ്പിരിക്കാട് എന്ന വ്യക്തിയുടെ അഭിപ്രായപ്രകടനം. അതിന് രഞ്ജിത് നാരായണന്‍ എന്നയാളൂടെ മറപുടി ഇങ്ങനെ ' ഇത്രയും കാലം കാരാട്ട് ആര്‍ക്കാണ് വോട്ട് ചെയ്തത്'

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍

 ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് : എക്സിറ്റ് പോൾ ഫലങ്ങൾ ഒറ്റനോട്ടത്തിൽ, ആം ആദ്മിക്ക് നേട്ടം ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് : എക്സിറ്റ് പോൾ ഫലങ്ങൾ ഒറ്റനോട്ടത്തിൽ, ആം ആദ്മിക്ക് നേട്ടം

 40ലധികം സീറ്റുകള്‍ ഉറപ്പ്.... എക്‌സിറ്റ് പോളുകളെ തള്ളി ബിജെപി, മനോജ് തിവാരി പറയുന്നത് ഇങ്ങനെ 40ലധികം സീറ്റുകള്‍ ഉറപ്പ്.... എക്‌സിറ്റ് പോളുകളെ തള്ളി ബിജെപി, മനോജ് തിവാരി പറയുന്നത് ഇങ്ങനെ

English summary
K Surendran against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X