കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടച്ചങ്കല്ല, വേണ്ടത് നട്ടെല്ലാണ്, വീരശൂര പരാക്രമികളായ ഡിവൈഎഫ്‌ഐക്കാര്‍ എവിടെയെന്നും സുരേന്ദ്രന്‍

Google Oneindia Malayalam News

കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന് പരാതിയുമായി കന്യാസ്ത്രീ പോലീസിന് സമീപിച്ചിട്ട് എഴുപതിലേറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരാതിയില്‍ പോലീസ് ഉരുണ്ടു കളി തുടരുകായാണ്. ലൈംഗിക പീഡന പരാതി ലഭിച്ചാല്‍ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് നിയമം.

<strong>പിസിയെപ്പോലൊരു വിടുവായനെ ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവതാരകന്‍; നിറഞ്ഞ കയ്യടി</strong>പിസിയെപ്പോലൊരു വിടുവായനെ ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവതാരകന്‍; നിറഞ്ഞ കയ്യടി

എന്നാല്‍ ബിഷപ്പിനെ ജലന്ധറില്‍ പോയി ചോദ്യം ചെയ്തതല്ലാതെ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സമരം ആരംഭിച്ചത്.

<strong>പ്രളയത്തിന് ശേഷം എല്‍നിനോ എത്തുന്നു; കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന് ഗവേഷകര്‍</strong>പ്രളയത്തിന് ശേഷം എല്‍നിനോ എത്തുന്നു; കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന് ഗവേഷകര്‍

മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളൊന്നും ഈ വിഷയത്തില്‍ ഇതുവരെ കൃത്യമായ നിലപാട് സ്വീകരിക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടേയാണ് ബിഷപ്പിനെതിരായ കേസില്‍ ഡിവൈഎഫ്‌ഐ സ്വീകരിക്കുന്ന നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്.

<strong>ലൈംഗികശേഷി ഇല്ലാതാക്കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നീക്കം?; ബിഷപ്പ് ചികിത്സ തേടിയെന്ന്</strong>ലൈംഗികശേഷി ഇല്ലാതാക്കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നീക്കം?; ബിഷപ്പ് ചികിത്സ തേടിയെന്ന്

ബിഷപ്പിനെതിരെ നടപടി

ബിഷപ്പിനെതിരെ നടപടി

ബിഷപ്പിനെതിരെ നടപടി സ്വീകരിക്കുന്നതിലൂടെ ക്രിസ്ത്യന്‍ സഭ ഇടഞ്ഞാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ആ സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന ഭയമാണ് സിപിഎം ഭരിക്കുന്ന സര്‍ക്കാറിനെ ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പുന്നത് എന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം.

ഉന്നത ഇടത് നേതാക്കളുമായി

ഉന്നത ഇടത് നേതാക്കളുമായി

മാത്രവുമല്ല ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉന്നത ഇടത് നേതാക്കളുമായി ബന്ധമുണ്ടെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല.

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കേരളത്തിലെ മുഖ്യധായ യുവജനസംഘടനകള്‍ പ്രത്യേകിച്ച് ഇടത് സംഘടനായ ഡിവൈഎഫ്‌ഐ സ്വീകരിച്ചു വരുന്ന നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് പലരും മുന്നോട്ട് വന്നിരുന്നു. സന്തോഷ് മാധവനെ അറസ്റ്റ് ചെയ്ത സമയത്ത് ഡിവൈഎഫ്‌ഐ സ്വീകരിച്ച നടപടികളെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ബിജെപി നേതാവായ കെ സുരേന്ദ്രന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങല്‍ ഇങ്ങനെ..

സന്തോഷ് മാധവൻ

സന്തോഷ് മാധവൻ

പണ്ട് സന്തോഷ് മാധവൻ എന്ന ഒരു കപടസന്യാസിക്കെതിരെ ചില കേസ്സുകൾ വന്നപ്പോൾ നാടെങ്ങും ഒരു തെറ്റും ചെയ്യാത്ത കാഷായവസ്ത്രമുടുത്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും മഠങ്ങൾ തകർക്കുകയും ചിലരെ ക്ഷൗരം ചെയ്തു വിടുകയും ചെയ്ത വീരശൂരപരാക്രമികളാണ് കേരളത്തിലെ ഡി. വൈ. എഫ്. ഐ നേതാക്കൾ.

ഒരു പരാക്രമവും കണ്ടില്ല

ഒരു പരാക്രമവും കണ്ടില്ല

കന്യാസ്ത്രീകളെ പീഡിപ്പിച്ച ജലന്ധർ ബിഷപ്പിന്റെ കേസ്സു വന്നപ്പോൾ എവിടേയും ഒരു പരാക്രമവും കണ്ടില്ലെന്നു മാത്രമല്ല എല്ലാവരും മാളത്തിലൊളിക്കുകയും ചെയ്തു. അമൃതാനന്ദമയീ മഠത്തെ അപകീർത്തിപ്പെടുത്താൻ അമേരിക്ക വരെ പോയി സിനിമ പിടിച്ച ഒരു മാധ്യമപ്രവർത്തകനുണ്ടായിരുന്നു കേരളത്തിൽ.

തൊലിക്കട്ടി അപാരം തന്നെ

തൊലിക്കട്ടി അപാരം തന്നെ

അയാൾക്കിപ്പോ വെറും കുക്കറി ഷോ പെണ്ണുങ്ങളുടെ ഇന്റർവ്യൂ നടത്താനേ നേരമുള്ളൂ. അമ്മയുടെ പത്തുകോടി വാങ്ങി ഖജനാവിലിടുമ്പോൾ പഴയ കുത്തിത്തിരുപ്പിന്റെ ജാള്യതയൊന്നും മുഖത്തു കണ്ടതുമില്ല. തൊലിക്കട്ടി അപാരം തന്നെ.

ആൾ ദൈവങ്ങൾ

ആൾ ദൈവങ്ങൾ

ബിഷപ്പിന്റെ ചിത്രത്തിന്റെ കൂടെ മൂന്ന് ചിത്രം കൂടി ഡി. വൈ. എഫ്. ഐ നേതാക്കളെ കാണിക്കാൻ വേണ്ടിയാണ് വെച്ചത്. ആസാറാം ബാപ്പു, റാം റഹിം , റാം പാൽ എന്നീ ആധ്യാത്മിക നേതാക്കളുടെ ചിത്രമാണത്. കോടിക്കണക്കിന് ആരാധകരുള്ള കമ്മി ഭാഷയിൽ പറഞ്ഞാൽ ആൾ ദൈവങ്ങൾ. അനുയായികളിൽ മിക്കവരും ബി. ജെ. പിക്കുവോട്ടുചെയ്യുന്നവർ.

ആസാറാം ബാപ്പു

ആസാറാം ബാപ്പു

സ്ത്രീപീഡനക്കേസ്സുവന്നപ്പോൾ മൂന്നുപേരെയും പിടിച്ച് അകത്തിട്ടത് ബി. ജെ. പി സർക്കാരുകൾ. മൂന്നുപേരെയും സംരക്ഷിച്ചുനിർത്തിയതാവട്ടെ കോൺഗ്രസ്സും. . മധ്യപ്രദേശ് സർക്കാർ ആസാറാം ബാപ്പുവിനേയും ഹരിയാനാ സർക്കാർ മറ്റുരണ്ടുപേരെയും ബലം പ്രയോഗിച്ചാണ് അകത്താക്കിയത്.

വേണ്ടത് നട്ടെല്ലാണ്

വേണ്ടത് നട്ടെല്ലാണ്

ഹരിയാനയിൽ പട്ടാളത്തെ ഇറക്കിയാണ് അക്രമാസക്തരായ അനുയായികളെ അടിച്ചൊതുക്കിയത്. ബിഷപ്പിനെ പിടിക്കാൻ ഇതൊന്നും വേണ്ടിവരില്ല. വേണ്ടത് നട്ടെല്ലാണ്. പിണറായി വിജയനില്ലാത്തതും ബി. ജെ. പി മുഖ്യമന്ത്രിമാർക്കുള്ളതും.

ചുമ്മാ പറഞ്ഞതുകൊണ്ടായില്ല സഖാക്കളെ

ചുമ്മാ പറഞ്ഞതുകൊണ്ടായില്ല സഖാക്കളെ

ഇരട്ടച്ചങ്കനെന്നൊക്കെ ചുമ്മാ പറഞ്ഞതുകൊണ്ടായില്ല സഖാക്കളെ. പിണറായിക്കു സ്തുതിഗീതം പാടുന്ന ഡിഫി നേതാക്കൾ ജനാധിപത്യത്തിനും നിയമവാഴ്ചക്കുമാണ് ചരമഗീതം പാടുന്നതെന്നോർക്കുക. ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ ഡിവെെഎഫ്ഐക്കെതിരെ വിമർശനം നടത്തിയിരിക്കുന്നത്

ഫെയ്സ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍

English summary
bjp leader k surendran comes against dyfi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X