കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായിക്ക് ഇനി മടങ്ങിവരവില്ല, സർക്കാരിനെതിരെ തുറന്നടിച്ച് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ്സി ചോദ്യപ്പേപ്പര്‍ ചോര്‍ന്ന കേസ്, യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് എന്നിവയില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവിനെ എതിരെയുള്ള പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ്ും ജില്ലാ കമ്മറ്റി അഗവുമായിരുന്ന നസീമിനെതിരെയുള്ള കേസ് പിന്‍വലിക്കുന്നതിനാണ് സര്‍ക്കാര്‍ കേടതിയെ സമീപിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

വെല്ലുവിളി

വെല്ലുവിളി

പി.എസ്.സി അട്ടിമറി കേസിലെ പ്രതികളായ എസ്.എഫ്.ഐ ക്രിമിനലുകളുടെ പേരിലുള്ള പൊതുമുതല്‍ നശിപ്പിക്കല്‍ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന യുവതീ-യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു

കേരളം കാണുന്നത്

കേരളം കാണുന്നത്

എസ്.എഫ്.ഐ നേതാക്കള്‍ നടത്തിയ അട്ടിമറി സി.പി.എം ഉന്നതനേതാക്കളുടേയും സര്‍ക്കാരിന്റെയും അറിവോടെയായിരുന്നെന്നതിന്റെ തെളിവാണ് കേസുകള്‍ ഒഴിവാക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അര്‍ഹരായ ആയിരക്കണക്കിന് യുവാക്കളുടെ നിയമനം തടഞ്ഞുവെച്ച സര്‍ക്കാര്‍ സ്വന്തക്കാരെ എങ്ങനെയും ജോലിയില്‍ തിരുകികയറ്റുന്നതാണ് കഴിഞ്ഞ നാലരവര്‍ഷക്കാലമായി കേരളം കാണുന്നത്.

ഭാവിയാണ് നശിപ്പിച്ചത്

ഭാവിയാണ് നശിപ്പിച്ചത്

പി.എസ്.സിയുടെ വിശ്വാസത തകര്‍ത്ത സര്‍ക്കാര്‍ കേരളത്തിലെ യുവാക്കളുടെ ഭാവിയാണ് നശിപ്പിച്ചത്. ഭരണത്തിന്റെ അവസാന നാളുകളില്‍ ഇടതുനേതാക്കള്‍ പ്രതികളായ ഏതാണ്ട് 75 ഓളം കേസുകള്‍ എഴുതിതള്ളാന്‍ സര്‍ക്കാര്‍ തിരുവനന്തപുരം ജുഡീഷ്യല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. അഴിമതിയില്‍ മൂക്കറ്റം മുങ്ങിക്കുളിച്ച പിണറായി വിജയന്‍ ഇനി ഒരു മടങ്ങിവരവില്ലെന്ന് ഉറപ്പായതോടെ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ജീപ്പ് തകര്‍ത്ത കേസ്

ജീപ്പ് തകര്‍ത്ത കേസ്

തിരുവനന്തപുരത്ത് ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകനെ പൊലീസ് പിടികൂടിയതിനെ തുടര്‍ന്നുണ്ടായ സംഭവാണ് കേസിന് ആസ്പദമായത്. അറസ്റ്റിന് പിന്നാലെ സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ കയ്യേറ്റം ചെയ്യുകയും ജീപ്പ് അടിച്ച് തകര്‍ക്കുകയും ചെയ്യുകയായിരുന്നു. ജീപ്പ് തകര്‍ത്തതില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

അഭിഭാഷകയുടെ വീഴ്ച

അഭിഭാഷകയുടെ വീഴ്ച

അതേസമയം, കേസ് നടത്തിയ അഭിഭാഷകയുടെ വീഴ്ചയാണ് കേസ് പിന്‍വലിക്കാന്‍ കോടതി അനുവദിക്കാത്തതെന്ന പ്രതികളുടെ പരാതിയില്‍ സര്‍ക്കാര്‍ അഭിഭാഷകയെ നേരത്തെ മാറ്റിയിരുന്നു. പിന്നീട് പാര്‍ട്ടിയിലെ ഉന്നത നേതാവിന്റെ മകനെയാണ് കേസ് നടത്താന്‍ ചുമതലപ്പെടുത്തിയത്. നേരത്തെ നിയമസഭയില്‍ സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാനും സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.

ജെഡിയുവിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ ലാലു അനുകൂല മുദ്രാവാക്യം, പൊട്ടിത്തെറിച്ച് നിതീഷ് കുമാർജെഡിയുവിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ ലാലു അനുകൂല മുദ്രാവാക്യം, പൊട്ടിത്തെറിച്ച് നിതീഷ് കുമാർ

സച്ചിന്‍ -സെവാഗ് ഓപ്പണിങ്ങ് പെയര്‍ പോലെ ബിജെപി-ജെഡിയു സഖ്യം സൂപ്പർ ഹിറ്റെന്ന് രാജ്നാഥ് സിംഗ്സച്ചിന്‍ -സെവാഗ് ഓപ്പണിങ്ങ് പെയര്‍ പോലെ ബിജെപി-ജെഡിയു സഖ്യം സൂപ്പർ ഹിറ്റെന്ന് രാജ്നാഥ് സിംഗ്

മഹാരാഷ്ട്രയിൽ 'രാഷ്ട്രീയ ഭൂകമ്പം'; മുതിർന്ന ബിജെപി നേതാവ് എക്‌നാഥ് ഖഡ്‌സെ രാജിവെച്ചു,ഭരണപക്ഷത്തേക്ക്മഹാരാഷ്ട്രയിൽ 'രാഷ്ട്രീയ ഭൂകമ്പം'; മുതിർന്ന ബിജെപി നേതാവ് എക്‌നാഥ് ഖഡ്‌സെ രാജിവെച്ചു,ഭരണപക്ഷത്തേക്ക്

ബിജെപിയുടെ കളികളില്‍ ജെഡിയുവിന് ആശങ്ക; ജയിച്ചാല്‍ മുഖ്യമന്ത്രി പദം ബിജെപി കൊണ്ടുപോവുമോ?ബിജെപിയുടെ കളികളില്‍ ജെഡിയുവിന് ആശങ്ക; ജയിച്ചാല്‍ മുഖ്യമന്ത്രി പദം ബിജെപി കൊണ്ടുപോവുമോ?

English summary
BJP leader K Surendran criticizes Chief Minister Pinarayi Vijayan and the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X