ലക്ഷ്മി നായര്‍ക്കെതിരെ പിണറായി മിണ്ടില്ല..കാരണം ജോണ്‍ ബ്രിട്ടാസെന്ന് കെ സുരേന്ദ്രന്‍
കോഴിക്കോട്: തിരുവനന്തപുരത്തെ ലോ അക്കാദമി സമരത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. എസ്എഫ്‌ഐയുടെ കുട്ടികള്‍ എത്രനാള്‍ നിരാഹാരം കിടന്നാലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലക്ഷ്മി നായര്‍ക്കെതിരെ യാതൊരു വിധത്തിലുള്ള നടപടിയും ഉണ്ടാവില്ലെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

സിപിഎം നേതാക്കളെല്ലാം ലക്ഷ്മി നായര്‍ക്കൊപ്പമാണ്. നവലിബറല്‍ മാര്‍ക്‌സിസ്റ്റ് മഹിളാ മാതൃകയാണ് ലക്ഷ്മി നായരെന്ന് സുരേന്ദ്രന്‍ പരിഹസിക്കുന്നു. കൈരളി ടിവി എംഡി കൂടിയായ ജോണ്‍ ബ്രിട്ടാസ് ഒപ്പമുള്ളത് കൊണ്ട് ഇത്തരം കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന് മിണ്ടാനാകില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു. അഴിമതിയും സര്‍ക്കാര്‍ ഭുമി കയ്യേറ്റവും വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെ ഉള്ള കേസുകള്‍ ലക്ഷ്മിനായര്‍ക്കെതിരെ വേറെയുമുണ്ടെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ്സുകാര്‍ക്കിട്ടും കുത്തുണ്ട്. നാല് സീറ്റ് കൊല്ലം തോറും കിട്ടുന്നത് കൊണ്ട് കോണ്‍ഗ്രസ്സുകാരും മിണ്ടില്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.












Click it and Unblock the Notifications